Tag: LATEST

നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ

ദില്ലി: നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും. എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാണ് ആലോചന. ഏകീകൃത എൻജിനീയറിങ് മെഡിക്കൽ പ്രവേശന പരീക്ഷയെ കുറിച്ചും കേന്ദ്രം ചർച്ച തുടങ്ങി. നീറ്റ് അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും എന്ന് എൻടിഎ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റത്തിനൊപ്പം പുതിയ പരിഷ്കാരങ്ങളും ഏർപ്പെടുത്തിയേക്കും എന്നാണ് വിവരം. സർക്കാർ നിയോഗിച്ച വിദഗ്ധരടങ്ങിയ കമ്മിറ്റികൾ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നേരത്തേ മുന്നോട്ടുവച്ചിരുന്നു. നിലവിൽ […]
Read more

സൗദിയിൽ കെട്ടിട നിർമാണച്ചെലവ് കുതിക്കുന്നു

റിയാദ്: സൗദിയിൽ വീടുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും നിർമാണച്ചെലവിൽ വൻ വർധനവെന്ന് കണക്കുകൾ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ഏപ്രിലിൽ രാജ്യത്തെ ബിൽഡിങ് കോസ്റ്റ് ഇൻഡക്‌സിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.4 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. പാർപ്പിട മേഖലയിലെ നിർമാണച്ചെലവിൽ 2.4 ശതമാനവും വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങളുടെ നിർമാണച്ചെലവിൽ 2.7 ശതമാനവും വർധനവുണ്ടായതാണ് ഈ പൊതുവിലക്കയറ്റത്തിന് പ്രധാന കാരണം. മുൻ മാസമായ മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിൽ മാത്രം നിർമാണച്ചെലവിൽ […]
Read more

കാൽനടയാത്രക്കാരായ സ്ത്രീകളെ ഇടിച്ചിട്ട് കാർ നിർത്താതെപോയി ; പിന്തുടർന്ന് പിടികൂടി പോലീസ്

കൊല്ലം: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരായ സ്ത്രീകളെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്നു പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് ആറിനു ശാസ്‌താംകോട്ട ജംക്ഷനിൽ വെച്ചാണ് ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയത്. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയും വിമുക്‌തഭടനുമായ സുരേന്ദ്രനെ (69)നെയാണ് ശാസ്താംകോട്ട പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. ശാസ്താംകോട്ട കെഎസ്എഫ്ഇ ശാഖയിലെ ഉദ്യോഗസ്ഥരായ തേവലക്കര സ്വദേശി സുനിത (54), ശൂരനാട് സ്വദേശി അമ്പിളി (35) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. എതിരെ വന്ന പൊലീസ് […]
Read more

ദമ്മാമിൽ പ്രവാസി മലയാളി മരിച്ചു

ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിലെ ദമ്മാമിൽ മരിച്ചു. മലപ്പുറം തിരൂർ മംഗലം സ്വദേശി അബ്ദുൽ സത്താർ (52) ആണ് മരിച്ചത്. ഹാഇലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഡ്രൈവിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അൽകോബാറിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പോരോഗമിക്കുന്നതായാണ് റിപ്പോർട്ട്.
Read more

എബോള വൈറസ്: പരിഭ്രാന്തി വേണ്ട ; സംവിധാനമൊരുക്കുമെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: എബോള സാഹചര്യത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ. സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പ്രത്യേക മാര്‍ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോ​ഗവും ചേർന്നു. എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പ്രത്യേക മാര്‍ഗനിർദ്ദേശങ്ങൾ പാലിക്കണം. യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങളായ പനി, ക്ഷീണം, തലവേദന, പേശീവേദന, ഛര്‍ദ്ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം […]
Read more

സൗദി ഓഹരി വിപണിയിൽ ഇന്ന് നേട്ടം

ജിദ്ദ: ബലിപെരുന്നാൾ അവധിക്ക് മുന്നോടിയായുള്ള അവസാന വ്യാപാര ദിനത്തിൽ സൗദി ഓഹരി വിപണിയിൽ മുന്നേറ്റം. തദാവുൽ ഓൾ ഷെയർ ഇൻഡക്‌സ് 42 പോയിന്റുകൾ ഉയർന്ന് 11,028 എന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ ആകെ 1110 കോടി റിയാലിന്റെ ഇടപാടുകൾ നടന്നു. വ്യാപാരത്തിനിടയിൽ സൂചിക ഒരു ഘട്ടത്തിൽ 11,032 പോയിന്റ് വരെ ഉയർന്നപ്പോൾ, താഴ്ന്ന നിലവാരം 10,973 പോയിന്റായിരുന്നു. ഈദ് അവധിയെ തുടർന്ന് താൽക്കാലികമായി നിർത്തലാക്കുന്ന വിപണിയിലെ വ്യാപാരം മെയ് 31ന് മാത്രമേ ഇനി പുനരാരംഭിക്കുകയുള്ളൂ. […]
Read more

45000 ശമ്പളമുള്ളത് 70000 മാകും

ഡൽഹി : എട്ടാം ശമ്പള കമ്മീഷന്റെ രൂപീകരണവും അതിനോട് അനുബന്ധിച്ചുള്ള ചര്‍ച്ചകളും സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവരില്‍, പ്രത്യേകിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ പുതിയ ആവേശം ഉണര്‍ത്തിയിട്ടുണ്ട്. എസ്എസ്സി സിജിഎല്‍, സിഎച്ച്എസ്എല്‍ മുതല്‍ എംടിഎസ്, ജിഡി കോണ്‍സ്റ്റബിള്‍ തസ്തികകള്‍ വരെ, പുതിയ ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിക്കഴിഞ്ഞാല്‍ എത്ര ശമ്പളം വര്‍ദ്ധിക്കുമെന്ന് അറിയാന്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്.എട്ടാം ശമ്പള കമ്മീഷന് കീഴിലുള്ള അന്തിമ ശമ്പള ഘടന സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കേന്ദ്ര […]
Read more

നാല് ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പ് നൽകി കെഎസ്ഇബി

കോഴിക്കോട്: നാല് ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് അറിയിപ്പ് നൽകി കെഎസ്ഇബി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചത്. പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാമത് നമ്പര്‍ 500 എംവിഎ ട്രാന്‍‍സ്ഫോര്‍‍മറിന്റെ 220 കെ വി ബുഷിംഗില്‍‍ തകരാര്‍ സംഭവിച്ചിരുന്നു. ഈ ട്രാന്‍‍സ്ഫോര്‍‍മറിന്റെ അറ്റകുറ്റപണികള്‍‍‍ക്ക് 12.05 .2026 മുതൽ ഒരാഴ്ചക്കാലം വേണ്ടിവരുമെന്ന് പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്‍ (PGCIL) അറിയിച്ച സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് […]
Read more

സംവരണത്തിൽ സുപ്രധാനനിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: സംവരണത്തെയും സാമൂഹിക ചലനാത്മകതയെയും സംബന്ധിച്ച വിഷയത്തിൽ സുപ്രധാന നിരീക്ഷണങ്ങൾ നടത്തി സുപ്രീം കോടതി. വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ കുടുംബങ്ങൾ ഇപ്പോഴും ക്വാട്ടാ ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നതിനെ സുപ്രീം കോടതി വെള്ളിയാഴ്ച ചോദ്യം ചെയ്തു. “രണ്ട് രക്ഷിതാക്കളും ഐഎഎസ് ഉദ്യോഗസ്ഥരാണെങ്കിൽ, എന്തിനാണ് സംവരണം ആവശ്യപ്പെടുന്നത്?” കോടതി നിരീക്ഷിച്ചു, വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതി സാമൂഹിക ചലനാത്മകതയിലേക്ക് നയിക്കുമെന്നും കോടതി പ്രത്യേകം സൂചിപ്പിച്ചു. “വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ശാക്തീകരണത്തിലൂടെ സാമൂഹിക ചലനാത്മകതയുണ്ട്. അതുകൊണ്ട് കുട്ടികൾക്ക് വീണ്ടും സംവരണം ആവശ്യപ്പെട്ടാൽ, ഇതിൽ നിന്ന് നമ്മൾ […]
Read more

പൊലീസ് അസോസിയേഷൻ നേതാക്കളുടെ സ്ഥലം മാറ്റം; ഇടപെട്ട് കെഎടി

തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ നേതാക്കളുടെ സ്ഥലം മാറ്റ നടപടിയിൽ ഇടപെട്ട് കെഎടി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്ക് സ്റ്റേ നൽകി. ഓഫീസേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജ്യോതിഷ് ഉൾപ്പെടെയുള്ളവരുടെ സ്ഥലമാറ്റമാണ് സ്റ്റേ ചെയ്തത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്. വളരെ ദൂരത്തേക്ക് സ്ഥലം മാറ്റപ്പെട്ട തിരുവനന്തപുരം റൂറലിലുൾപ്പെട്ടിരുന്ന നാല് ഉദ്യോ​ഗസ്ഥരാണ് ഇതിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. ഇവരുടെ ഹർജി പരി​ഗണിച്ചുകൊണ്ടാണ് സ്ഥലം മാറ്റം താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്. ഇവർസ്ഥലംമാറ്റത്തിന് […]
Read more

Recent News