രാജിക്ക് കാരണം ടിനി ടോം: നടനെതിരെ പ്രതികരിച്ച് അൻസിബ ഹസൻ
കൊച്ചി: നടന്‍ ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അന്‍സിബ ഹസന്‍. അമ്മയില്‍ നിന്ന് രാജിവെച്ചതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു അന്‍സിബ. എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍ തുടങ്ങിയതാണെന്ന് അന്‍സിബ പറഞ്ഞു. ഒരു കമ്മിറ്റി ആകുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഒന്നാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വ്യക്തിപരമായി എടുക്കുന്നുവെന്നും അന്‍സിബ പറഞ്ഞു. ‘എന്നെ കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതൊന്നും എന്നോടല്ല, മറ്റ് പലരോടും പറഞ്ഞ് എന്റെ ചെവിയിലെത്തും. അത് ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ […]
Read more

