Tag: LATEST

സിജെപി അക്കൗണ്ട് വീണ്ടെടുത്ത് സ്ഥാപകൻ അഭിജിത് ദീപ്കേ

ഡൽഹി: കോക്ക് റോച്ച് ജനത പാർട്ടി ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തതായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേ അറിയിച്ചു. 22.4 മില്യൺ ഫോളോവേഴ്സ് നിലവിലുള്ള അക്കൗണ്ട് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്ന് വിലക്കിയിരുന്നു. അതേസമയം, സിജെപി മൂവ്മെന്റിനെതിരായ കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ച് കെ.സി. വേണുഗോപാലും രംഗത്തെത്തി. രാജ്യത്ത് തൊഴിലില്ലായ്മയും, വിലക്കയറ്റവും രൂക്ഷമാണെന്നും, ചെറുപ്പക്കാരെ പ്രതിഷേധങ്ങളിലേക്ക് തള്ളി വിടുന്നതിന് ഉത്തരവാദി ആരാണെന്ന് കെ സി വേണുഗോപാൽ ചോദിക്കുകയും ചെയ്തു. സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന യുവജനരോക്ഷമാണ് ഇപ്പോൾ പ്രകടമാകുന്നത്. സർക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന […]
Read more

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; അക്രമിയെ വധിച്ചു

വാഷിംഗ്‌ടൺ: വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു. സുരക്ഷ മുൻനിർത്തി വൈറ്റ് ഹൗസിന്റെ വടക്കേ പുൽത്തകിടിയിൽ നിന്ന് ആളുകളെ രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസ് അടിയന്തരമായി ഒഴിപ്പിച്ചു. അന്വേഷണം ആരംഭിച്ചതായി എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി. വെടിവെപ്പ് സമയത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലുണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന് വൈറ്റ് ഹൗസിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തു. വൈറ്റ് ഹൗസിന്റെ ചെക്ക് പോയിന്റിന് […]
Read more

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി ഇടുക്കി ഡിസിസിയിലേക്ക്

ഇടുക്കി: ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കുന്നു. ഡിസിസി പ്രസിഡന്റ് സി പി മാത്യുവാണ് നിഖിൽ പൈലി അടക്കം അഞ്ചുപേരെ ഡിസിസി അം​ഗത്വത്തിലേക്ക് നാമനിർദേശം ചെയ്തത്. കെപിസിസി സംഘടന ജനറൽ സെക്രട്ടറി അംഗീകരിക്കുന്നതോടെ നിഖിൽ പൈലി ഡിസിസി അംഗമാവും. എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയാണ് നിഖിൽ പൈലി. 2022 ജനുവരി 10നാണ്‌ പൈനാവ് എഞ്ചിനിയറിങ് കോളേജ് വിദ്യാർഥിയായിരുന്ന ധീരജിനെ കെഎസ്‍യു, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്‌. പ്രതിയാണെങ്കിലും […]
Read more

സംസ്ഥാനത്ത് മഴ കനക്കും, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട്. അടുത്ത മൂന്നു മണിക്കൂറിൽ നാല് ജില്ലകളിൽ മഴ ശക്തമാകും. കൊല്ലം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 26 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ […]
Read more

മുഖ്യമന്ത്രിക്ക് ഒന്ന്, ആഭ്യന്തര മന്ത്രിക്ക് ഒമ്പത്; മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ കാറിന് ഒന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് ഒമ്പതാം നമ്പറുമാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാഹനത്തിന് രണ്ടാം നമ്പർ നൽകി. സണ്ണി ജോസഫിന് നാലും മോൻസ് ജോസഫിന് മൂന്നും കെ. മുരളീധരന് പതിനൊന്നും എ.പി അനിൽകുമാറിന് ഏഴാം നമ്പറും അനുവദിച്ചു. വി.ഡി സതീശൻ മന്ത്രിസഭയിൽ മന്ത്രിമാരുടെ വാഹന നമ്പറുകള്‍ക്കും വേണ്ടി തർക്കം നിലനിന്നിരുന്നു. ഒടുവിൽ മന്ത്രിമാർക്ക് അനുവദിക്കുന്ന വാഹനങ്ങളുടെ നമ്പറിലും തീരുമാനമായിരിക്കുകയാണ്. […]
Read more

യൂത്ത് കോൺഗ്രസ്- കെഎസ് യു പ്രവർത്തകരെ മർദിച്ച അഞ്ച് പൊലീസുകാരും കുറ്റക്കാർ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്- കെഎസ് യു പ്രവർത്തകരെ മർദിച്ച അഞ്ച് പൊലീസുകാരും കുറ്റക്കാർ. പ്രത്യേക അന്വേഷണ സംഘം ഇതു സംബന്ധിച്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ തുടങ്ങിയവർ പ്രതികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അഞ്ച് പേർക്കുമെതിരെ വകുപ്പുതല നടപടി ശുപാർശ ഉടൻ ഡിജിപിക്ക് കൈമാറും. അതേസമയം ഗൺമാൻമാർക്കെതിരെ വകുപ്പ് ചുമത്തിയിട്ടില്ല. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ലോക്കൽ പൊലീസ് തടഞ്ഞുവച്ചിട്ടും യൂത്ത് കോൺഗ്രസുകാരുടെ തലക്കടിച്ചുവെന്നാണ് റിപ്പോർട്ട്. ഗുരുതരചട്ടലംഘനം […]
Read more

കൊല്ലം കടയ്ക്കലിൽ വീടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ വീടിനുളളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് ഉഷസിൽ സുഗതൻ ഭാര്യ ലത എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വിദേശത്തായിരുന്ന സുഗതൻ മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കടയ്ക്കൽ പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവർക്കുമിടയിൽ കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read more

മാധവ് സുരേഷിനെതിരെ അശ്വന്ത് കോക്ക്

കൊച്ചി : അങ്കം അട്ടഹാസം സിനിമയ്ക്ക് നെഗറ്റിവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർ അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് അങ്കം അട്ടഹാസം നിർമ്മാതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി അശ്വന്ത് കോക്ക് രംഗത്ത്. മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ അങ്കം അട്ടഹാസം സിനിമയുടെ നിർമ്മാതാവ് കഴിഞ്ഞ ദിവസമാണ് യൂട്യൂബർമാർക്കെതിരെ രംഗത്തുവന്നത്. ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ സിനിമയുടെ കഥ വെളിപ്പെടുത്തിയെന്നും, അതിലൊരാൾ ഒരു ലക്ഷം രൂപ ചോദിച്ചെന്നുമായിരുന്നു നിർമ്മാതാവ് അനിൽ കുമാറിന്റെ […]
Read more

ദീപാ ജോസഫ് നിരന്തരം വേട്ടയാടുന്നു’; മുഖ്യമന്ത്രിക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത

ന്യൂഡല്‍ഹി: സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ ആദ്യ അതിജീവിതയുടെ പരാതി. മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമാണ് അതിജീവിത പരാതി നല്‍കിയത്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ദീപാ ജോസഫ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് അതിജീവിത ആരോപിക്കുന്നത്. മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ടെന്നും താന്‍ സമൂഹമധ്യേ നിരന്തരം അപമാനിക്കപ്പെടുന്നു എന്നും പരാതിയില്‍ അതിജീവിത പറയുന്നു. ദീപാ ജോസഫ് എന്ന വ്യക്തി നിരന്തരം വേട്ടയാടുകയാണ്. ഡല്‍ഹിയില്‍ മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ […]
Read more

രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

കോട്ടയം: രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. ഇതിൽ ആരുടെയും നില ഗുരുതരം അല്ല. കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം രാമപുരം പാലാ റോഡില്‍ ബോയ്‌സ് സ്‌കൂളിന് സമീപമാണ് സംഭവം ഉണ്ടായത്. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
Read more

Recent News