Tag: LATEST

34 ചോദ്യങ്ങള്‍; പരാജയം വിലയിരുത്താൻ ചോദ്യാവലിയുമായി സിപിഐഎം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചോദ്യാവലിയുമായി സിപിഐഎം. തോല്‍ക്കാന്‍ കാരണമായ വിഷയങ്ങള്‍ തേടുന്ന 34 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഏരിയാ കമ്മിറ്റികള്‍ക്കാണ് ചോദ്യാവലി നല്‍കിയിരിക്കുന്നത്. ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പ്രലപ്രദമായി നടന്നോ, ബിജെപിക്ക് വോട്ട് കുറഞ്ഞിട്ടുണ്ടോ?, ലോക്‌സഭാ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എത്ര വോട്ട് കിട്ടി? ബിജെപി വോട്ടുകള്‍ എത്ര? സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗം വിളിച്ചോ? യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ, പരാജയത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്? അവ എങ്ങനെയാണ് ഏരിയാ കമ്മിറ്റിയുടെ […]
Read more

നീറ്റ് ചോദ്യപേപ്പർ ചർച്ച; പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരായി ദേശീയ ടെസ്റ്റിങ് ഏജന്‍സി മേധാവി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരായി ദേശീയ ടെസ്റ്റിങ് ഏജന്‍സി മേധാവി അഭിഷേക് സിങ്. കേസില്‍, മഹാരാഷ്ട്ര ലാത്തൂരിലെ ശിശുരോഗ ഡോക്ടര്‍ മനോജ് ഷിരോളെയെ സിബിഐ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ചോദ്യപേപ്പര്‍ വാങ്ങിയതിലും വിതരണം ചെയ്തതിലും പങ്കുണ്ടെന്നാണ് സംശയം. കഴിഞ്ഞ ദിവസം മനോജ് ഷിരോളെയുടെ ക്ലിനിക്കിലും വീട്ടിലും സിബിഐ പരിശോധന നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതി നീറ്റ് വിഷയം ചര്‍ച്ച ചെയ്യും. കെ രാധാകൃഷ്ണന്‍ കമ്മിറ്റി […]
Read more

പാലക്കാട് 12 വയസ്സുകാരന്‍ ജീവനൊടുക്കി

പാലക്കാട്: പാലക്കാട് തച്ചമ്പാറയില്‍ 12 കാരന്‍ ജീവനൊടുക്കി. മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന്‍ പ്രദോഷ് ആണ് മരിച്ചത്. സഹോദരന്‍ ടിവിയുടെ റിമോട്ട് നല്‍കാത്തതില്‍ പ്രകോപിതനായതോടെയാണ് സംഭവമെന്നാണ് വിവരം. വീടിന്റെ തട്ടിന്‍ പുറത്ത് തൂങ്ങിമരിച്ച നിലയിലാണ് പ്രദോഷിനെ കണ്ടെത്തിയത്. തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. (ആത്മഹത്യയല്ല ഒന്നിനും പരിഹാരമല്ല. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക)
Read more

പാലക്കാട് എക്സൈസിൽ 59 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

പാലക്കാട്: പാലക്കാട് എക്സൈസിൽ 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കി. പിന്നാലെമാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് സ്ഥലംമാറ്റ നടപടിയെന്ന ആക്ഷേപവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി. യുഡിഎഫിന് ഭരണം ലഭിച്ച സാഹചര്യത്തിൽ, കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശയിലാണ് മാനദണ്ഡങ്ങൾ അട്ടിമറിച്ചുള്ള സ്ഥലംമാറ്റ നടപടിയെന്നാണ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. ചെക്ക്പോസ്റ്റ് ഒഴികെയുള്ള ഓഫീസുകളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സേവന കാലയളവ് 2 വർഷമായി സർക്കാർ നിജപ്പെടുത്തിയിരുന്നു. എന്നാൽ മൂന്ന് മാസം മുമ്പ് സ്ഥലംമാറ്റം ലഭിച്ചവരെ ഉൾപ്പെടെയാണ് വീണ്ടും സ്ഥലംമാറ്റിയത്. കേരള എക്സൈസ് സ്റ്റാഫ് […]
Read more

സ്വർണവിലയിൽ വീണ്ടും വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ച് സ്വർണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. പവന് 360 രൂപയുടെ വര്‍ധനയും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,660 രൂപയായി. ഒരു പവന്‍ സ്വർണത്തിനു 1,17,280 രൂപയുമായി. ഇന്ത്യ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതോടെ കുതിച്ചുയരുകയായിരുന്നു സ്വര്‍ണ്ണവില. വിദേശ നാണ്യ കരുതല്‍ ശേഖരത്തിന്റെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുവ 15% ആക്കി ഇന്ത്യ ഉയര്‍ത്തിയത്. രൂപയുടെ വിലയിടിവിനെ പ്രതിരോധിക്കാന്‍ തീരുമാനം സഹായിക്കും എന്നാണ് […]
Read more

എന്നും ഇടതുപക്ഷത്തോടൊപ്പം നിൽക്കും, തലപോയാലും വഞ്ചിക്കില്ല; കെ ടി ജലീൽ

മലപ്പുറം: താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി ജലീല്‍. തെറ്റുകള്‍ പാര്‍ട്ടി തിരുത്തുമെന്നും പിശകുകള്‍ മറികടന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവരുമെന്നും കെ ടി ജലീല്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു. തലപോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ലെന്നും ജയപരാജയങ്ങളില്‍ കട്ടയ്ക്ക് കൂടെ താനുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. താനുമായി ബന്ധപ്പെട്ട് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെല്ലാം അസംബന്ധങ്ങളാണ്. ചെങ്കൊടി വിട്ട് തനിക്കൊരു രാഷ്ട്രീയമില്ല. ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയപരാജയങ്ങളില്‍ […]
Read more

എഐക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി കാബിനറ്റ് തലത്തിൽ പ്രത്യേക വകുപ്പ് ഔദ്യോഗികമായി രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. വിവരസാങ്കേതികവിദ്യ, മറ്റ് അനുബന്ധ മേഖലകൾ എന്നിവയ്‌ക്കൊപ്പം വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലാണ് എഐ വകുപ്പും ഉൾപ്പെടുത്തിയിരിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമെ സ്റ്റാർട്ടപ്പുകൾ, മൈനിംഗ് ആന്റ് ജിയോളജി, കൈത്തറി-ടെക്സ്റ്റൈൽസ് എന്നിവയും അദ്ദേഹത്തിന്റെ വകുപ്പുകളിൽ ഉൾപ്പെടുന്നു. എഐ രം​ഗത്ത് വലിയ മുന്നേറ്റത്തിനായി കേരളം വലിയ ശ്രമങ്ങൾ നടത്തിവരികയായിരുന്നു. എഐ സാങ്കേതികവിദ്യയ്ക്കായി ഒരു പ്രത്യേക നയം രൂപീകരിക്കാനുള്ള പദ്ധതികൾ […]
Read more

സ്പീക്കര്‍ സ്ഥാനത്തിനായി BJPയും

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എന്‍ഡിഎയും. കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മത്സരിക്കുന്നത്. ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാര്‍ ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാകും. നിയമസഭാ സെക്രട്ടറി ഷാജി സി ബേബിക്ക് ഗോപകുമാർ പത്രിക സമർപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യുഡിഎഫിന്റെയും എ സി മൊയ്തീന്‍ എല്‍ഡിഎഫിന്റേയും സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപിക്ക് മൂന്ന് എംഎല്‍എമാരാണ് സഭയിലുള്ളത്. മൂവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ബി ബി ഗോപകുമാർ 33-ാമനായും വി മുരളീധരന്‍ 64ാമനായും […]
Read more

ബംഗളൂരുവിൽ മലയാളി പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് പരാതി; പ്രതി സുൽത്താൻ ബത്തേരി സ്വദേശി

ബം​ഗളൂരു: ബം​ഗളൂരുവിൽ ർ‌മലയാളി പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി പരാതി. സുഹൃത്തുക്കൾക്കൊപ്പം കഫെ ബിസിനസ് തുടങ്ങാൻ സഹായിച്ച സുൽത്താൻ ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കേസ് ഒതുക്കിത്തീർക്കാനും പ്രതിയെ രക്ഷിക്കാനും കർണാടക പൊലീസ് ശ്രമിച്ചെന്നും ആരോപണമുണ്ട്. കഴിഞ്ഞ മെയ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളുടെ കഫെയിൽ പാർട്ട് ടൈം ആയി ജോലി ചെയ്ത് വരികയായിരുന്ന ഇരുപതുകാരിയായ യുവതി സുഹൃത്തുക്കളെ കാണാൻ അവരുടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. മടിവാളയിൽ കഫെ തുടങ്ങാൻ സഹായിച്ചത് […]
Read more

താഴെ ഇറങ്ങണമെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പറയണം; ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

മലപ്പുറം: കൊണ്ടോട്ടി പള്ളിക്കല്‍ അങ്കപ്പറമ്പില്‍ സ്വന്തം വീടിന് മുകളില്‍ കയറി മാരകായുധങ്ങളുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവാവിനെ പിന്തിരിപ്പിച്ചു. വീടിന്‍റെ മുകളില്‍ ഗ്യാസ് സിലിണ്ടറും ലൈറ്ററുമായി കയറിയ യുവാവ്, ഗ്യാസ് തുറന്നുവിട്ട് കത്തിച്ച് ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്. തന്‍റെ ആരാധനാപാത്രമായ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നേരിട്ട് ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിയുകയുള്ളൂ എന്ന് ഇയാള്‍ മുകളില്‍ നിന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. […]
Read more

Recent News