Tag: LATEST

ടെക്‌സ്‌റ്റൈൽ മേഖലയുടെ വികാസത്തിന് പരിഗണന നൽകും

തിരുവനന്തപുരം: പരമ്പരാഗത മേഖലക്കടക്കം നിർണായക സംഭാവനകൾ നൽകാൻ കഴിയുന്ന ടെക്‌സ്റ്റെൽ വ്യവസായത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. തിരുവന്തപുരത്ത് ടെക്സ്റ്റെൽ മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികളുടെ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൈത്തറി, നെയ്ത്ത് അടക്കമുള്ള മേഖലകളുടെ സാധ്യതകൾ വിപുലമാക്കണം.നിലവിൽ ടെക്‌സ്റ്റെൽ മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമ്മേളനത്തിന് നിർദേശിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തെ സംബന്ധിച്ച് നിലവിൽ അനേകം തൊഴിലാളികൾ ഉൾപ്പെടുന്നതും […]
Read more

ആന്റിബയോട്ടിക് പ്രതിരോധ പ്രവർത്തനങ്ങളിൽ നാഴികക്കല്ല്

തിരുവനന്തപുരം: എല്ലാ മാനദണ്ഡങ്ങളും പാലിച്ച 83 ആശുപത്രികൾ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളും 5 പഞ്ചായത്തുകൾ ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളുമായി. ഇതിൽ പ്രാഥമിക തലത്തിലുള്ള 73 ആശുപത്രികളും, ദ്വിതീയ തലത്തിലുള്ള 4 ആശുപത്രികളും, തൃതീയതലത്തിലുള്ള ഒരു ആശുപത്രിയും ഉൾപ്പെടുന്നു. ആന്റിബയോട്ടിക് സ്മാർട്ട് ആകാൻ നിഷ്‌കർഷിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോ എന്നത് സ്ഥാപനതലത്തിലും, ബ്ലോക്ക് തലത്തിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും വിലയിരുത്തലിന് ശേഷമാണ് ഇവയെ ആന്റിബയോട്ടിക് സ്മാർട്ട് ആയി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആന്റിബയോട്ടിക് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലോകത്താദ്യമായി ആന്റിബയോട്ടിക് […]
Read more

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.
Read more

കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്

മോഹൻലാലിന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായ ചിത്രം കിരീടം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ലോഹിതദാസ്–സിബി മലയിൽ കൂട്ടുക്കെട്ടിൽ 1989ൽ പുറത്തിറങ്ങിയ ചിത്രം 36 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. ഡോൾബി അറ്റ്മോസിൽ 4K ദൃശ്യഭംഗിയിലാണ് ചിത്രം റീ റിലീസിന് തയ്യാറായിരിക്കുന്നത്. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രത്തിൻ്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC)നുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ റീ-റിലീസിന് […]
Read more

പിണറായിക്ക് കൈ കൊടുത്ത് TK ഗോവിന്ദൻ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ എംഎൽഎമാരായി വി കുഞ്ഞികൃഷ്ണനും ടികെ ​ഗോവിന്ദനും സത്യപ്രതിജ്ഞ ചൊല്ലി. സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച ഇരുവരും സ​ഗൗരവമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പിണറായി വിജയന് കൈ കൊടുത്തു കൊണ്ടായിരുന്നു ടികെ ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. തളിപ്പറമ്പിൽ നിന്നെത്തിയ അംഗത്തെ ഭരണനിരയിലുള്ളവർ കയ്യടികളോടെയാണ് വരവേറ്റത്. പിണറായി വിജയന് അഭിവാദ്യം അർപ്പിച്ചു കൊണ്ടായിരുന്നു വി കുഞ്ഞികൃഷ്ണൻ സഗൗരവം സത്യപ്രതിജ്ഞ ചൊല്ലിയത്. പയ്യന്നൂരിൽ നിന്നും സഭയിലെത്തിയ കുഞ്ഞികൃഷ്ണൻ സിപിഎമ്മിനോട് ഏറ്റുമുട്ടിയാണ് മത്സരരം​ഗത്തെത്തിയത്. രാവിലെ 9 […]
Read more

മന്ത്രി സ്ഥാനം വേണ്ടെന്ന് ലീഗ്

തമിഴ്നാട്: തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സർക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്. ഇതിൽ കോൺഗ്രസിനും വിസികെയ്ക്കും മന്ത്രിസ്ഥാനം നൽകുമെന്ന് ടിവികെ പ്രഖ്യാപിച്ചു. എന്നാൽ, മന്ത്രിസഭയിൽ ചേരാൻ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിനും ടിവികെ ക്ഷണം നൽകിയെങ്കിലും, തങ്ങൾക്ക് മന്ത്രിസ്ഥാനം ആവശ്യമില്ലെന്ന് പാർട്ടിയുടെ കാദർ മൊയ്തീൻ അറിയിച്ചു. മന്ത്രിസഭയിൽ ചേരുന്നതിനെക്കുറിച്ച് ഐയുഎംഎൽ ആലോചിച്ചിട്ടില്ലെന്നും നിരുപാധിക പിന്തുണയാണ് ടിവികെയ്ക്ക് നൽകിയിരിക്കുന്നതെന്നും കാദർ മൊയ്തീൻ വ്യക്തമാക്കി. “ടിവികെയ്ക്ക് ഞങ്ങൾ പിന്തുണ നൽകിയത് ഒരു നിബന്ധനയുമില്ലാതെയാണ്. മന്ത്രിസഭയിൽ ചേരണമെന്ന് ഞങ്ങൾ ചിന്തിച്ചിട്ടുപോലുമില്ല,” അദ്ദേഹം […]
Read more

ഇനി 1 രൂപയ്ക്ക് ഇഡ്ഡലി

തമിഴ്നാട് : തമിഴ്‌നാട്ടിൽ അമ്മ കാന്റീനുകൾ’ പൂർണ്ണമായി നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് . പുതിയ ടിവികെ സർക്കാർ അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോഴേക്കും ജനപ്രിയമായ ഈ ക്ഷേമപദ്ധതി വിപുലീകരിക്കാനും സജീവമാക്കാനുമുള്ള അടിയന്തര നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള 620 അമ്മ കാന്റീനുകൾക്കാണ് ഇതിലൂടെ പുതുജീവൻ ലഭിക്കുന്നത്. രാഷ്ട്രീയമായ പേരുമാറ്റങ്ങൾക്കൊന്നും മുതിരാതെ പദ്ധതിയുടെ യഥാർത്ഥ പേര് നിലനിർത്തിക്കൊണ്ടുതന്നെയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. സാധാരണക്കാരുടെയും തോട്ടം തൊഴിലാളികളുടെയും പോക്കറ്റ് ചോരാതെ വയറുനിറയ്ക്കാൻ സഹായിക്കുന്ന പഴയ വിലവിവരങ്ങൾ തന്നെയാണ് പുതിയ സർക്കാരും മാറ്റമില്ലാതെ […]
Read more

ആശങ്ക പരസ്യമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളി പരസ്യമാക്കി മുഖ്യമന്ത്രി വിഡി സതീശൻ. പ്രവാസികളുടെ പണം സംസ്ഥാനത്തേക്ക് വരുന്നത് കുറഞ്ഞു എന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് റിവേഴ്‌സ് റമിറ്റൻസ് ആണ് നടക്കുന്നതെന്നും വിശദമായ പഠനം നടത്തി ബദൽമാർഗം കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികളുടെ നിക്ഷേപത്തിന് പ്രാധാന്യം നൽകും. വരാനിരിക്കുന്ന സർക്കാർ പദ്ധതികളിൽ പ്രവാസി നിക്ഷേപം ഉൾപ്പെടുത്തും. കേരളത്തിൽ റിവേഴ്‌സ് റമിറ്റൻസ് ആണ് നടക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ […]
Read more

UDFൽ കൂട്ടത്തല്ല്

ആലപ്പുഴ: ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയോഗത്തിൽ ചതിയന്മാരെ ചൊല്ലി കൂട്ടബഹളമെന്ന് റിപ്പോർട്ട്. ബുധനാഴ്ച ജില്ലാ കോൺഗ്രസിന്റെ ആസ്ഥാന മന്ദിരമായ ഡി.സി.സി. ഓഫീസിലായിരുന്നു യോഗം. യു.ഡി.എഫ്. കൺവീനറാണ് ആദ്യം ‘ചതി വിഷയം’ അവതരിപ്പിച്ചത്. എതിർ സ്ഥാനാർഥിയിൽനിന്ന് കാശ് വാങ്ങി പ്രവർത്തനത്തിന് ഇറങ്ങാതിരിക്കുകയും നീക്കങ്ങൾ ഒറ്റുകൊടുക്കുകയും ചെയ്തവരുടെ പട്ടിക കൈയിലുണ്ടെന്ന് ഷംസുദ്ദീൻ പറഞ്ഞു. ഇതോടെ യോഗത്തിൽ വഴക്ക് തുടങ്ങി. അങ്ങനെയെങ്കിൽ അത് നാട്ടുകാരെ അറിയിക്കണമെന്നും കാലുവാരിയവരെ കാലിൽ തൂക്കിയെറിയണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടു. ശാന്തരാകാനും കഴിഞ്ഞത് കഴിഞ്ഞെന്നും അബിൻ പറഞ്ഞതോടെ സംഗതി കൂടുതൽ […]
Read more

ബം​ഗാളിലെ ഫാല്‍ത മണ്ഡലത്തില്‍ റീപോളിങ്

കൊൽക്കത്ത: ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഫാല്‍ത മണ്ഡലത്തില്‍ ഇന്ന് റീപോളിങ് നടക്കും. മണ്ഡലത്തിലെ 285 പോളിങ് സ്റ്റേഷനുകളിലാണ് റീപോളിങ് നടക്കുന്നത്. മെയ് 24ന് വോട്ടെണ്ണും. ഏപ്രില്‍ 29ന് നടന്ന വോട്ടെടുപ്പില്‍ കള്ളവോട്ടും ബൂത്ത് പിടിത്തവും ഉള്‍പ്പെടെ വ്യാപക അട്ടിമറി നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടെടുപ്പ് തട്ടിപ്പും ക്രമക്കേടുകളും സംബന്ധിച്ച പരാതികളെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് എല്ലാ ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിട്ടത്. കർശന സുരക്ഷാ സന്നാഹങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഓരോ […]
Read more

Recent News