Month: July 2026

Year : 2026

മയക്കുമരുന്ന് കടത്ത്; അസീറിൽ അഞ്ച് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയിലേക്ക് വൻതോതിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച അഞ്ച് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. അസീർ പ്രവിശ്യയിൽ വെച്ചാണ് എത്യോപ്യൻ പൗരന്മാരായ അഞ്ച് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കിയത്. അദ്ദീസ് അലം തെകായ് തസ്മ, ഖതാശു ഗബ്രി ബർഹാൻ മസ്ഖൻ, മുർഷിദ് മർഹാന ഖസസു ഖർമദഹൻ, തക്‌ലായി നഖ്ഷ് അബ്രഹ ലജൻ, ​ഗബ്രി അബ്രഹ ഹിഫ്തായ് എന്നീ എത്യോപ്യൻ പൗരന്മാരാണ് പിടിയിലായി ശിക്ഷിക്കപ്പെട്ടത്. രാജ്യത്തേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നതിനിടെ സുരക്ഷാ സേനയുടെ പിടിയിലാവുകയായിരുന്നു ഇവർ. അന്വേഷണത്തിൽ […]
Read more

കോട്ടയത്ത് നവജാതശിശുക്കളെ വിൽക്കുന്ന മാഫിയ; രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് നവജാതശിശുക്കളെ വിൽക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി യുവതിയുടെ പരാതി. അസം സ്വദേശിനിയായ 22കാരി നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി സ്വദേശി രാജന്‍, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് ഗര്‍ഭിണിയായ പെൺകുട്ടിയുടെ പരാതിയില്‍ പിടിയിലായത്. സംഭവത്തില്‍ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തും. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവാണ് കൂട്ടുപ്രതിയായ രാജന്‍. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞ യുവതി സമൂഹമാധ്യമത്തിലൂടെ പ്രസവത്തിന് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ […]
Read more

സൗദിയിൽ പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കാൻ പരിശോധന കർശനമാക്കി ഹെറിറ്റേജ് കമ്മീഷൻ

റിയാദ്: സൗദി അറേബ്യയിലെ ചരിത്ര പൈതൃക കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കി ഹെറിറ്റേജ് കമ്മീഷൻ. മൂന്ന് മാസത്തിനിടെ നടത്തിയ ഫീൽഡ് പരിശോധനകളിലായി 55 ലംഘനങ്ങളാണ് കണ്ടെത്തിയത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ പൈതൃക കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ലംഘനങ്ങൾ കണ്ടെത്തുന്നതിനായി സമൂഹ മാധ്യമങ്ങളിലും നിരീക്ഷണം ശക്തമായിരുന്നു. റിയാദ്, ഖസീം, അസീർ, തബൂക്ക്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ബഹ എന്നിവിടങ്ങളിലെ പുരാവസ്തു കേന്ദ്രങ്ങളിൽ നിന്നായി 16 കേസുകളാണ് ഫീൽ‍ഡ് പരിശോധനകളിലായി രജിസ്റ്റർ ചെയ്തത്. […]
Read more

റിയാദിലെ കിങ് അബ്ദുൽ അസീസ് ബസ് സ്റ്റേഷൻ താത്കാലികമായി അടച്ചിടുന്നു

റിയാദ്: റിയാദ് പൊതു ​ഗതാ​ഗത സംവിധാനത്തിന് കീഴിലുള്ള കിങ് കിങ് അബ്ദുൽ അസീസ് (B03) ഡെഡിക്കേറ്റഡ് ലൈൻ ബസ് സ്റ്റേഷൻ താത്കാലികമായി അടച്ചിടുന്നു. റോഡ് വികസന പ്രവ‍ത്തികൾ നടക്കുന്നതിന്റ ഭാ​ഗമായി ജൂലൈ 31 മുതൽ പരമാവധി 10 ദിവസത്തേക്കാണ് നിയന്ത്രണം. തലസ്ഥാന നഗരിയിലെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ഗതാഗതം കൂടുതൽ എളുപ്പമാക്കുന്നതിനായി, ഈ മാസം തുടക്കത്തിൽ റിയാദ് ബസ് നെറ്റ്‌വർക്കിലെ റൂട്ട് 440 സർവീസ് ആരംഭിക്കുകയും ഇതിനെ റൂട്ട് 13-മായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ […]
Read more

യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ മഴ തുടരും

ദുബൈ: യുഎഇയിൽ ചൂടിന് ആശ്വാസമായി വിവിധയിടങ്ങളിൽ ഇന്ന് മഴയെത്തും. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലാണ് മഴ സാധ്യത നിലനിൽക്കുന്നത്. ഉൾനാടുകളിലും മഴമേഘങ്ങൾ രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ പ്രധാന ന​ഗരങ്ങളിൽ താപനിലയിലും നേരിയ കുറവ് അനുഭവപ്പെടും. അബൂദബിയിൽ 31°C മുതൽ 41°C വരെയും ദുബൈയിൽ 32°C മുതൽ 40°C വരെയുമായിരിക്കും താപനില. എന്നാൽ രണ്ടിടങ്ങളിലും അന്തരീക്ഷ ഈർപ്പം 35 ശതമാനം മുതൽ 80 ശതമാനം വരെ ഉയർന്നേക്കാം. ചിലയിടങ്ങളിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ […]
Read more

കുവൈത്തിൽ വ്യാജ ബ്രാൻഡഡ് ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വിറ്റഴിക്കാൻ സൂക്ഷിച്ചിരുന്ന 1,550 വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും അധികൃതർ പിടിച്ചെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.ക്യാപിറ്റൽ ഇൻസ്പെക്ഷൻ മോണിറ്ററിംഗ് വിഭാഗവും ഹവല്ലി ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ വ്യാജ ഉൽപ്പന്നങ്ങൾ യഥാർത്ഥ ബ്രാൻഡഡ് സാധനങ്ങളെന്ന പേരിൽ വിറ്റഴിക്കുന്നതായി കണ്ടെത്തി. ഇവ പിടിച്ചെടുക്കുകയും വ്യാപാര വഞ്ചനാ കേസ് രജിസ്റ്റർ ചെയ്ത് ഗോഡൗൺ ഉടൻ അടപ്പിക്കുകയും ചെയ്തു. അതേസമയം മറ്റൊരു പരിശോധനയിൽ ജഹ്‌റ, […]
Read more

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന, കേരളത്തെ ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും; മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും വാഹന പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റര്‍ വീതമുള്ള ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളെ വിന്യസിക്കും. അമിതവേഗം തടയല്‍, അപകടങ്ങള്‍ കുറയ്ക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വര്‍ധിപ്പിക്കല്‍ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. റോഡപകടങ്ങളില്‍ പ്രധാന കാരണം അമിതവേഗമാണെന്ന […]
Read more

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്റ്; വിശദീകരണവുമായി പേളി മാണി

കൊച്ചി: ഡൽഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട അഭിപ്രായം വിവാദമായതോടെ വിശദീകരണവുമായി അവതാരക പേളി മാണി. വിഷയത്തിലെ തന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചു. അത് പാടില്ലെന്നതിനാലാണ് വിശദീകരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ തനിക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നു. നിങ്ങള്‍ എല്ലാവരും വീട്ടില്‍ പോ എന്നല്ല താന്‍ പറഞ്ഞത്. അത് പറയാന്‍ താന്‍ ആരുമല്ലെന്നും പേളി മാണി പറയുന്നു. പങ്കുവെച്ച പോസ്റ്റിലെ ഓരോ വാക്കുകളും വിശദീകരിച്ചുകൊണ്ടാണ് പേളി മാണിയുടെ വീഡിയോ. ‘പോസ്റ്റിട്ട് […]
Read more

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര റാഗിങ്

കണ്ണൂർ: ജില്ലയിലെ കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂര മർദനം. ഉച്ചയ്ക്ക് സ്‌കൂൾ കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് നാൽപ്പതോളം വിദ്യാർത്ഥികൾ സംഘടിതരായി എത്തിയത്. ഇവരിൽ ആറുപേർ ചേർന്ന് കുട്ടിയെ വലിച്ചിട്ട് മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സ്‌കൂളിൽ മികച്ച രീതിയിൽ യൂണിഫോം ധരിച്ച് എത്തുന്നതും, ജിമ്മിൽ പോയി ശരീരസൗന്ദര്യമുണ്ടാക്കി വന്നതും ചോദ്യം ചെയ്താണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. ഈ […]
Read more

ഡ്യൂറന്‍ഡ് കപ്പ്; മുംബൈ എഫ്.സി ടീമില്‍ ഇടം പിടിച്ച് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്

135-ാമത് ഡ്യൂറന്‍ഡ് കപ്പിനുള്ള മുംബൈ എഫ്.സി ടീമില്‍ ഇടംപിടിച്ച് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്. ഷില്ലോങ്ങില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ താരം കളിക്കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. ടീമിനൊപ്പം സജീവമായി പരിശീലനം നടത്തിവരുന്ന ടൈഗര്‍ ഗ്രൂപ്പ് ഇ-യില്‍ ഷില്ലോങ് ലാജോങ് എഫ്‌സി, നോങ്ക്സെ, ലാങ്സ്‌നിങ് എഫ്‌സി എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. ജൂലൈ 30-ന് ടീമിനൊപ്പം യാത്ര തിരിക്കും. മുംബൈ പ്രീമിയര്‍ ലീഗിലൂടെ നേരത്തെ തന്നെ ടൈഗര്‍ ഷ്രോഫ് തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ അരങ്ങേറ്റം കുറിച്ചിരുന്നു. കുട്ടിക്കാലം […]
Read more

Recent News