യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ മഴ തുടരും

ദുബൈ: യുഎഇയിൽ ചൂടിന് ആശ്വാസമായി വിവിധയിടങ്ങളിൽ ഇന്ന് മഴയെത്തും. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലാണ് മഴ സാധ്യത നിലനിൽക്കുന്നത്. ഉൾനാടുകളിലും മഴമേഘങ്ങൾ രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ പ്രധാന ന​ഗരങ്ങളിൽ താപനിലയിലും നേരിയ കുറവ് അനുഭവപ്പെടും. അബൂദബിയിൽ 31°C മുതൽ 41°C വരെയും ദുബൈയിൽ 32°C മുതൽ 40°C വരെയുമായിരിക്കും താപനില. എന്നാൽ രണ്ടിടങ്ങളിലും അന്തരീക്ഷ ഈർപ്പം 35 ശതമാനം മുതൽ 80 ശതമാനം വരെ ഉയർന്നേക്കാം.

ചിലയിടങ്ങളിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ കാറ്റ് പ്രതീക്ഷിക്കാം. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ഉയരും. ഇത് പൊടിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം, അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *