റിയാദ്: റിയാദ് പൊതു ഗതാഗത സംവിധാനത്തിന് കീഴിലുള്ള കിങ് കിങ് അബ്ദുൽ അസീസ് (B03) ഡെഡിക്കേറ്റഡ് ലൈൻ ബസ് സ്റ്റേഷൻ താത്കാലികമായി അടച്ചിടുന്നു. റോഡ് വികസന പ്രവത്തികൾ നടക്കുന്നതിന്റ ഭാഗമായി ജൂലൈ 31 മുതൽ പരമാവധി 10 ദിവസത്തേക്കാണ് നിയന്ത്രണം.
തലസ്ഥാന നഗരിയിലെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ഗതാഗതം കൂടുതൽ എളുപ്പമാക്കുന്നതിനായി, ഈ മാസം തുടക്കത്തിൽ റിയാദ് ബസ് നെറ്റ്‌വർക്കിലെ റൂട്ട് 440 സർവീസ് ആരംഭിക്കുകയും ഇതിനെ റൂട്ട് 13-മായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
