Month: July 2026

Year : 2026

ദുൽഖറിന് പിറന്നാളാശംസ നേർന്ന് മമ്മൂക്ക

നടൻ ദുൽഖർ സൽമാൻ ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. റിലീസിന് ഒരുങ്ങുന്ന നിരവധി ചിത്രങ്ങളുടെ അപ്‌ഡേറ്റുകളും ആഘോഷങ്ങളുമായി ഒരുപിടി കാര്യങ്ങൾ ദുൽഖർ ഫാൻസിന് ആഘോഷിക്കാനായി ഇന്ന് പുറത്തുവരുന്നുണ്ട്. എന്നാൽ ഇത്തവണ ഏവരുടെയും മനം കവർന്നിരിക്കുന്നത് മമ്മൂട്ടി മകന് പിറന്നാളാശംസ നേർന്നുകൊണ്ട് പങ്കുവെച്ചിരിക്കുന്ന ചിത്രമാണ്. ഹാപ്പി ബർത്ത്‌ഡേ ചാലു എന്ന ക്യാപ്ഷനും മമ്മൂട്ടി നൽകിയിട്ടുണ്ട്. ദുൽഖറിനൊപ്പമുള്ള ഫോട്ടോയിലെ മമ്മൂട്ടിയുടെ സ്‌റ്റൈലും ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ദുൽഖറിന്റെ ബർത്ത്‌ഡേ ദിവസം മമ്മൂട്ടി സമൂഹമാധ്യമങ്ങൾ വഴിഅപൂർവ്വമായി മാത്രമേ ആശംസ നേർന്നിട്ടുള്ളു. ഇരുവരും ഒന്നിച്ചുള്ള […]
Read more

വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഡൽഹി ജന്തര്‍ മന്തറിൽ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി എംപി. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ആരാണ് പൊലീസിന് അനുമതി നൽകിയതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഇതിന് പ്രധാനമന്ത്രിയാണോ ആഭ്യന്തമന്ത്രിയാണോ മറുപടി നൽകുക?. ഇത് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യമല്ല, മറിച്ച് രാജ്യം മുഴുവനും ചോദിക്കുന്ന ചോദ്യമാണ്. വിദ്യാര്‍ത്ഥികളെ തീവ്രവാദികളെ പോലെയാണോ കണ്ടതെന്നും പ്രിയങ്ക ചോദിച്ചു. ‘പരീക്ഷാ […]
Read more

സസ്പെൻഷന് സ്റ്റേ ഇല്ല; എം.ആർ അജിത്കുമാറിന് വീണ്ടും തിരിച്ചടി

കൊച്ചി: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ അജിത്കുമാറിന് വീണ്ടും തിരിച്ചടി. സസ്പെൻഷന് സ്റ്റേ ഇല്ല. ഇടക്കാല ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. സർക്കാരിൻ്റെ വാദം പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. അജിത് കുമാർ ഡിജിപി ആകാൻ യോഗ്യനല്ല എന്നും ഇരകൾക്ക് നീതി നിഷേധിക്കാൻ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് എന്നുമായിരുന്നു സർക്കാർ വാദം. ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ കഴിഞ്ഞ ആഴ്ചയാണ് എഡിജിപി എംആർ അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര മന്ത്രിയാണ് സസ്പെൻഷൻ ശുപാർശ ചെയ്തത്. […]
Read more

ഫ്രാൻസ് ടീമിന്‍റെ പുതിയ പരിശീലകനായി ചുമതലയേറ്റ് സിനദിൻ സിദാൻ

ഫ്രാൻസ് ദേശീയ ടീമിന്‍റെ പുതിയ പരിശീലകനായി ചുമതലയേറ്റ് ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനാണ് ഈ വിവരം അറിയിച്ചത്. 2030 വരെ നീളുന്ന ദീർഘകാല കരാറിലാണ് സിദാന്‍ ഒപ്പുവെച്ചിരിക്കുന്നത്.2028, 2030 ഫിഫ ലോകകപ്പ് ടൂർണമെന്റുകളിൽ സിദാന്‍റെ കീഴിലായിരിക്കും ഫ്രാൻസ് ഇറങ്ങുക. 14 വർഷക്കാലം ഫ്രഞ്ച് ടീമിനെ നയിച്ച മന്‍ നായകൻ ദിദിയർ ദെഷാംപ്സിന് പകരക്കാരനായാണ് സിദാന്‍റെ വരവ്. ഫ്രഞ്ച് ദേശീയ ടീമിന്‍റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിലെ സന്തോഷവും ആവേശവും സിദാൻ പങ്കുവെച്ചു. റയൽ മാഡ്രിഡിലെ പരിശീലക […]
Read more

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുന്നു

തിരുവനന്തപുരം: ഓണക്കാലമെത്താൻ ഒരു മാസം പോലുമില്ല. സമൃദ്ധിയുടെ കാലമെന്ന് പറയുമ്പോഴും അരിയും പച്ചക്കറിയും അടക്കം പല നിത്യോപയോഗ സാധനങ്ങൾക്കും വില കുത്തനെ കൂടുകയാണ്. സംസ്ഥാനത്ത് അരിവില 8 രൂപയടക്കം കൂടിയതോടെ ഓണക്കാലത്ത് വില ഇനിയും കൂടുമോ എന്ന ആശങ്കയും ഉണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ വിളവിനെ ബാധിച്ചതാണ് പച്ചക്കറികളുടെ വില വർധനക്ക് കാരണം. പശ്ചിമേഷ്യൻ യുദ്ധവും പൊതു വിപണിയെ പ്രതികൂലമായി ബാധിച്ചു. അരിക്കും പച്ചക്കറികൾക്കും വെളിച്ചെണ്ണയ്ക്കും അടക്കം ഓണക്കാലമാകുമ്പോഴേക്ക് വലിയ വിലക്കയറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ വിലനിലവാരം സൂചിപ്പിക്കുക. ഇതിലോരോന്നിന്‍റെയും […]
Read more

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒന്നാം പ്രതി നിധിൻ രാജിന് ജാമ്യമില്ല

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി നിധിൻ രാജിന് ജാമ്യമില്ല. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് നിധിൻ രാജിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് ഒഴികെ ജാമ്യം ലഭിച്ചിട്ടില്ല. ഒൻപതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. പബ്ലിക് പ്രോസിക്യൂൂട്ടർ ഗീനാകുമാരി പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി വാദിച്ചതിനാലാണ് ഈ പ്രതിക്ക് ജാമ്യം ലഭിച്ചതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. മറ്റുള്ളവരെല്ലാം […]
Read more

ആരോഗ്യമേഖലയിൽ ‘മിഡ്‌വൈഫറി’ ഔദ്യോഗിക തസ്തികയായി ഉൾപ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയിൽ ‘മിഡ്‌വൈഫറി’ ഒരു പുതിയ ഔദ്യോഗിക തസ്തികയായി ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിറക്കി. മാതൃ-ശിശു ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ആരോഗ്യ സേവനങ്ങളുടെ വികസനത്തിനും ആവശ്യകതയ്ക്കുമനുസരിച്ച് മറ്റ് അനുബന്ധ തസ്തികകൾ ഉൾപ്പെടുത്താൻ അനുമതി നൽകുന്ന 2020-ലെ 70-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 3 പ്രകാരമാണ് ഈ തീരുമാനം. സുരക്ഷിതമായ പ്രസവ ശുശ്രൂഷകൾ ഉറപ്പാക്കാനും ഗർഭിണികൾക്കും നവജാതശിശുക്കൾക്കും മികച്ച പരിചരണം നൽകാനും യോഗ്യതയുള്ള വിദഗ്ദ്ധർക്ക് […]
Read more

വടകരയിലെ ലഹരി ഇടപാട് കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റില്‍

കോഴിക്കോട്: വടകര ലഹരി ഇടപാട് കേസില്‍ പേരാമ്പ്ര ബിആര്‍എസിലെ ഒരു അധ്യാപിക കൂടി അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി നീഷ്മയാണ് അറസ്റ്റിലായത്. നീഷ്മയും ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടിന് സഹായിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതോടെ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. പിടിയിലായ മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറയുന്നു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പിടിയിലായ അധ്യാപകര്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമാണെന്നും പൊലീസ് പറഞ്ഞു. നീഷ്മയുടെ അക്കൗണ്ടിലേക്കും ലഹരി ഇടപാടുമായി ബന്ധപ്പെട്ട പണം വന്നിട്ടുണ്ട്. വടകരയിലെ ലഹരി […]
Read more

ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോകിയോ: ജപ്പാനിലെ കുമാമോട്ടോ മേഖലയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പും അടിയന്തര ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ (JMA) കണക്കുകൂട്ടൽ പ്രകാരം ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിതാമസിക്കണമെന്നും നിർദ്ദേശമുണ്ട്. തെക്കൻ ദ്വീപായ ക്യൂഷുവിലെ (Kyushu) […]
Read more

കാൻ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാളി; രണ്ടു പുരസ്കാരങ്ങൾ സ്വന്തമാക്കി കെസിയ തോമസ്

കാൻ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി തിരുവല്ല സ്വദേശി കെസിയ തോമസ്. വിഖ്യാതമായ ചലച്ചിത്രമേളയിൽ രണ്ട് പ്രധാനപ്പെട്ട പുരസ്കാരങ്ങളാണ് കെസിയയെ തേടിയെത്തിയത്. ബെസ്റ്റ് കംപോസർ ഓഫ് ദ ഫ്യൂച്ചർ, ബെസ്റ്റ് സൗണ്ട്ട്രാക്ക് എന്നീ പുരസ്കാരങ്ങളാണ് കെസിയ സ്വന്തമാക്കിയത്. മൈലോ എന്ന ഹ്രസ്വചിത്രമാണ് കെസിയയെ ഈ നേട്ടങ്ങൾക്ക് അർഹയാക്കിയത്. ഇറ്റലിയിൽ നടന്ന വെറോണ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ലോസ് ആഞ്ചലിസിൽ നടന്ന ഇൻഡിപെൻഡന്റ് ഷോർട്സ് അവാർഡ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ സെമി ഫൈനലിസ്റ്റുമായിരുന്നു മൈലോ സിനിമയും കെസിയയും. ബെംഗളൂരുവിൽ […]
Read more

Recent News