Month: July 2026

Year : 2026

കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി; പുതിയ ടെൻഡർ ക്ഷണിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി . സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. ആന്ധ്രയിലെ singu സൊല്യൂഷൻസിനായിരുന്നു കെഎസ്ആർടിസി കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല. കൊറിയർ ബുക്ക്‌ ചെയ്യുന്നത് നിർത്തിവെച്ചു. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി. കെഎസ്ആർടിസി തന്നെയായിരുന്നു കൊറിയർ ആദ്യം നടത്തിയത്. നല്ല വരുമാനവും കിട്ടിയിരുന്നു. പിന്നീട് കൂടുതൽ പ്രൊഫഷനൽ ആകാനാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. കൊറിയർ സർവീസ് നടത്തിപ്പിന് വീണ്ടും ടെൻഡർ ക്ഷണിക്കാൻ ഒരുങ്ങുകയാണ് […]
Read more

സീചെം ട്രോഫി: ചണ്ഡീഗഢിനെ തകർത്തു

പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളം ഫൈനലിൽ കടന്നു. ചണ്ഡീഗഢിനെ 99 റൺസിന് തോൽപ്പിച്ചാണ് കേരളം ഫൈനലിൽ കടന്നത്. ടൂർണമെന്‍റിൽ കേരളത്തിന്‍റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢ് 18.1 ഓവറിൽ 58 റൺസിന് ഓൾഔട്ടാവുകയായിരുന്നു. മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 44 റൺസെടുത്ത വൈഷ്ണ എം പിയാണ് കേരളത്തിന്റെ ടോപ് […]
Read more

കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജിൽ അടുത്തവർഷം എം.ബി.ബി.എസ്. പ്രവേശനം; 100 സീറ്റുകൾ

തിരുവനന്തപുരം: കെ. കരുണാകരൻ മെമ്മോറിയൽ ഗവ. മെഡിക്കൽ കോളേജിൽ അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ്. സീറ്റുകളിൽ പ്രവേശനം അനുവദിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഡൽഹിയിൽ കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും ഇന്ത്യയിലെ ആദ്യ ജനറ്റിക് ഇൻസ്റ്റിറ്റ്യൂട്ടിനായി പദ്ധതി സമർപ്പിക്കാൻ നിർദേശിച്ചതായും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ട്രോമാകെയർ സെന്ററുകൾ, പെൺകുട്ടികൾക്കുള്ള എച്ച്.പി.വി. വാക്സിന് കേന്ദ്രസഹായം, സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യകേന്ദ്രങ്ങളുടെ നവീകരണം, സംസ്ഥാന വൈറോളജി […]
Read more

മമ്മൂട്ടി കമ്പനിയുടെ 9-ാം പടത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു

കൊച്ചി : നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. കഴിഞ്ഞ ദിവസം കാരൈക്കുടിയിൽ വച്ചായിരുന്നു ആദ്യ ഷൂട്ടിം​ഗ്. ഈ ആവേശകരമായ യാത്രയ്ക്ക് തുടക്കം കുറിക്കുമ്പോൾ നിങ്ങളുടെയെല്ലാം സ്നേഹവും അനുഗ്രഹവും പിന്തുണയും ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്ന് മമ്മൂട്ടി കമ്പനി പറഞ്ഞു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം ചിത്രമാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ 9ന് ആയിരുന്നു […]
Read more

ആരാധകരെ നിരാശരാക്കി ‘ഐ ആം ​ഗെയിം

കൊച്ചി : ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ട്രെയിലർ റിലീസ് മാറ്റിവച്ചു. ഇന്ന് വൈകുന്നേരം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ട്രെയിലർ സാങ്കേതിക തകരാർ കാരണം മാറ്റിവയ്ക്കുകയായിരുന്നു. വൈകാതെ തന്നെ ട്രെയിലർ റിലീസ് ചെയ്യുമെന്ന് വേഫെയർ ഫിലിംസ് അറിയിച്ചിട്ടുണ്ട്. ‘സാങ്കേതിക തകരാർ കാരണം ഇന്നത്തെ ‘ഐ ആം ഗെയിം ട്രെയിലർ റിലീസ് മാറ്റിവെച്ചു. ഏറ്റവും മികച്ച രീതിയിൽ ഇത് അവതരിപ്പിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ഷെഡ്യൂൾ ഉടൻ തന്നെ അറിയിക്കും. നിങ്ങളുടെ ക്ഷമയ്ക്കും പിന്തുണയ്ക്കും […]
Read more

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ; സംസ്ഥാനത്തെ ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക. രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം. രാവിലെ 10 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കും മറ്റുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30നും പരീക്ഷ തുടങ്ങും. എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവൃത്തി ദിവസമായിരിക്കും. അന്ന് ഓണാഘോഷം നടത്താം. […]
Read more

സർവകലാശാലയ്ക്കെതിരെ 287 കോടി രൂപയുടെ നഷ്ടപരിഹാര ഹർജിയുമായി മാതാപിതാക്കൾ

അമേരിക്ക : അമേരിക്കയിലെ ടെക്സാസിൽ മെഡിക്കൽ പഠനത്തിനിടെ ആത്മഹത്യ ചെയ്ത ഇന്ത്യൻ വംശജനായ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്കെതിരെ മാതാപിതാക്കൾ നിയമനടപടിക്ക്. സ്ഥാപനത്തിന്‍റെ നടപടിക്രമങ്ങളിലെ വീഴ്ചകളും വിദ്യാർഥിക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിലുണ്ടായ പരാജയവുമാണ് മകന്‍റെ മരണത്തിലേക്ക് നയിച്ചെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തിൽ 3 കോടി ഡോളർ (ഏകദേശം 2,87 കോടി ഇന്ത്യൻ രൂപ ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടൊപ്പം, സമാന സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നയപരിഷ്‌കാരങ്ങളും കുടുംബം ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകൾ. എൽ പാസോയിലെ ടെക്‌സസ് […]
Read more

കോട്ടയത്ത് കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം, അറസ്റ്റ്

കോട്ടയം: കോട്ടയം തീക്കോയിയിൽ ഗർഭിണിയെ തടവിലാക്കി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം നടന്നുവെന്ന് പരാതി. അസം സ്വദേശിയായ 22കാരിയാണ് പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ്. വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് അസം സ്വദേശിനി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. വാഗമണ്ണിന് അടുത്ത തീക്കോയ് കേന്ദ്രീകരിച്ചു കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം പ്രവർത്തിക്കുന്നു എന്നാണ് യുവതിയുടെ പരാതി. സ്വന്തം വീട്ടുകാർ ഗർഭചിദ്രത്തിന് നിർബന്ധിച്ചത്തോടെയാണ് അസം സ്വദേശിയായ […]
Read more

പുതിയ ഫാന്റസി ചിത്രവുമായി വിനയൻ, ഗിന്നസ് പക്രുവും സാഗർ സൂര്യയും നായകന്മാർ

വീണ്ടും ഒരു ഫാന്റസി ചിത്രമൊരുക്കാൻ സംവിധായകൻ വിനയൻ. ഗിന്നസ് പക്രുവും സാഗർ സൂര്യയുമാണ് ചിത്രത്തിലെ നായകന്മാർ. ഇവർക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ ഇരുപതോളം യുവതാരങ്ങളും ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരൻമാരും ഈ സിനിമയിൽ ഉണ്ടാകും. എന്നാൽ തന്റെ സൂപ്പർഹിറ്റ് ചിത്രമായ അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗമായിരിക്കില്ല ഈ ചിത്രമെന്നും വിനയൻ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്. ‘പ്രീ പ്രൊഡക്ഷൻ ജോലികളും ടെസ്റ്റ് ഷൂട്ടും നടക്കുന്നു. പുതിയ ടെക്നോളജിയുടെ സഹായത്തോടെ വ്യത്യസ്തമായ വിഷ്വൽ ട്രീറ്റിലുടെ […]
Read more

‘എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കില്ല’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സ്ഥാനക്കയറ്റത്തിന് ഇനി സ്‌ക്രീനിങ് കമ്മിറ്റിയുടെ ആവശ്യമില്ല. അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കില്‍ അടുത്തയാള്‍ക്ക് അവസരം ലഭിക്കും. വസ്തുത അറിയാതെയാണ് പലരും പ്രചരണം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡിജിപി തന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. കേന്ദ്ര സര്‍വ്വീസിലുള്ള ഒരുദ്യോഗസ്ഥന് സ്ഥാനക്കയറ്റം തടയുന്നത് മൂന്ന് കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന് അയാളെ സസ്‌പെന്‍ഡ് ചെയ്യണം, രണ്ട് വകുപ്പ് തല നടപടിയുണ്ടാകണം, മൂന്ന് […]
Read more

Recent News