പുതിയ ഫാന്റസി ചിത്രവുമായി വിനയൻ, ഗിന്നസ് പക്രുവും സാഗർ സൂര്യയും നായകന്മാർ

വീണ്ടും ഒരു ഫാന്റസി ചിത്രമൊരുക്കാൻ സംവിധായകൻ വിനയൻ. ഗിന്നസ് പക്രുവും സാഗർ സൂര്യയുമാണ് ചിത്രത്തിലെ നായകന്മാർ. ഇവർക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ ഇരുപതോളം യുവതാരങ്ങളും ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരൻമാരും ഈ സിനിമയിൽ ഉണ്ടാകും. എന്നാൽ തന്റെ സൂപ്പർഹിറ്റ് ചിത്രമായ അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗമായിരിക്കില്ല ഈ ചിത്രമെന്നും വിനയൻ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

‘പ്രീ പ്രൊഡക്ഷൻ ജോലികളും ടെസ്റ്റ് ഷൂട്ടും നടക്കുന്നു. പുതിയ ടെക്നോളജിയുടെ സഹായത്തോടെ വ്യത്യസ്തമായ വിഷ്വൽ ട്രീറ്റിലുടെ അവതരിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളും നിങ്ങളെ തീർച്ചയായും എൻറർടൈൻ ചെയ്യിക്കും എന്നാണ് വിശ്വാസം. ഈ തലമുറയിലെ പ്രഗത്ഭരായ ടെക്നീഷ്ൻമാർ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്റെ പരീക്ഷണ ചിത്രങ്ങളെയെല്ലാം പ്രോത്സാഹിപ്പിച്ചിട്ടുള്ള പ്രേക്ഷകർ ഈ സിനിമയേയും സപ്പോർട്ടു ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടേ… വിനയൻ കൂട്ടിച്ചേർത്തു. അത്ഭുതദ്വീപ് എന്ന ചിത്രത്തിനുശേഷം സംവിധായകൻ വിനയനും ഗിന്നസ് പക്രുവും ഒന്നിക്കുന്ന ചിത്രമാണിത്.

Leave a Reply

Your email address will not be published. Required fields are marked *