കോട്ടയത്ത് കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം, അറസ്റ്റ്

കോട്ടയം: കോട്ടയം തീക്കോയിയിൽ ഗർഭിണിയെ തടവിലാക്കി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം നടന്നുവെന്ന് പരാതി. അസം സ്വദേശിയായ 22കാരിയാണ് പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ്. വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് അസം സ്വദേശിനി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. വാഗമണ്ണിന് അടുത്ത തീക്കോയ് കേന്ദ്രീകരിച്ചു കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം പ്രവർത്തിക്കുന്നു എന്നാണ് യുവതിയുടെ പരാതി.

സ്വന്തം വീട്ടുകാർ ഗർഭചിദ്രത്തിന് നിർബന്ധിച്ചത്തോടെയാണ് അസം സ്വദേശിയായ 22കാരി നാട് വിട്ടത്. തുടർന്ന് അമ്മയെയും കുട്ടിയേയും സംരക്ഷിക്കുന്ന ഇടങ്ങൾ സമൂഹമാധ്യമങ്ങളിൽ തെരഞ്ഞു. അങ്ങനെയാണ് തീക്കോയിൽ അർഷിവ് കെയർ എന്ന സ്ഥാപനത്തെ പറ്റി അറിയുന്നത്. പിന്നീട് യുവതി അർഷിവ് കെയറുമായി ബന്ധപ്പെട്ടു. തുടർന്ന് കാർത്തിക് എന്ന് പരിചയപ്പെടുത്തിയ ആൾ കോട്ടയത്തേക്ക് വരാനുള്ള ട്രെയിൻ ടിക്കറ്റും പണവും അയച്ചു നൽകിയന്ന് യുവതി പറയുന്നു. 10 ദിവസം മുൻപ് യുവതി തീക്കോയിൽ എത്തി. സ്ഥാപനത്തിൽ എത്തിയതിന് ശേഷം ഒരാൾ കുഞ്ഞിനെ തന്നാൽ മൂന്ന് ലക്ഷം രൂപ നൽകാം എന്ന് പറഞ്ഞു എന്നാണ് 22കാരിയായ യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *