Month: July 2026

Year : 2026

നേട്ടവുമായി പ്രധാനമന്ത്രി; 100 മില്യൺ കടക്കുന്ന ആദ്യ ലോകനേതാവായി നരേന്ദ്ര മോദി

ഡൽഹി: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിൽ നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം നിലവിൽ 105 മില്യൺ പിന്നിട്ടു. ഇതോടെ ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായിരിക്കുകയാണ് മോദി. സമീപദിവസങ്ങളിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച റീൽസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായതോടെയാണ് വെറും ഒരാഴ്ചയ്ക്കുള്ളിൽ 40 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സ് അദ്ദേഹത്തിന്‍റെ അക്കൗണ്ടിലേക്ക് എത്തിയത്. ഇൻസ്റ്റഗ്രാമിൽ രണ്ടാം സ്ഥാനത്തുള്ള യു.എസ്. പ്രസിഡന്റ് […]
Read more

‘അഭിനവ സമുദായ പ്രേമികൾ നിത്യനിദ്രയിലാണ്ടോ’?; കുണ്ടറ കസ്റ്റഡി മരണത്തിൽ ലീഗിനെതിരെ കെ ടി ജലീൽ

മലപ്പുറം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് സിയാദ് എന്ന യുവാവ് മരിച്ചെന്ന ആരോപണത്തിൽ മുസ്ലീം ലീഗിനെതിരെ മുൻ മന്ത്രി കെ ടി ജലീൽ. അഭിനവ സമുദായ പ്രേമികൾ നിത്യനിദ്രയിലാണ്ടോ? കുണ്ടറയിൽ ഒരു യുവാവിനെ കള്ളക്കേസിൽ പ്രതിയാക്കി പൊലീസ് തല്ലിക്കൊന്നു. ലീഗുകാരെ, ജമാഅത്തെ ഇസ്ലാമിക്കാരെ, “ഞമ്മന്‍റെ സർക്കാർ ഭരിക്കുമ്പോൾ ഞമ്മന്‍റെ” ആളെയാണ് നിഷ്കരുണം കൊന്നത്. ഇതെങ്ങാനും എൽഡിഎഫ് കാലത്താണ് നടന്നിരുന്നതെങ്കിൽ എന്തൊക്കെ ‘മാത്താംകൂത്തുകൾ’ നടന്നിട്ടുണ്ടാകും? പിണറായിയുടെ പൊലീസ് ഒരു “മുസ്ലിമി”നെ തല്ലിക്കൊന്നേന്നും പറഞ്ഞ് ലീഗും യൂത്ത് ലീഗും റോഡിൽ […]
Read more

ഡിവൈ.എസ്.പിമാരുടെ സ്ഥലം മാറ്റം: കോൺഗ്രസ്​ നേതാക്കളോട് ഉടക്കിയ ഡിവൈ.എസ്​.പിമാരും തെറിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 161 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റിയപ്പോൾ കോൺഗ്രസ്​ നേതാക്കളോട്​ ഉടക്കിയവരും തെറിച്ചു. കഴിഞ്ഞദിവസമാണ്​ സംസ്ഥാനത്തെ 161 ഡിവൈ.എസ്​.പിമാരെ സ്ഥലംമാറ്റിയത്​. പാലക്കാട് മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്യാൻ നേതൃത്വം നൽകിയ ഡിവൈ.എസ്.പി എൻ. മുരളീധരനെയും കൊച്ചിയിൽ മുഹമ്മദ് ഷിയാസ് എം.എൽ.എയുമായി ഏറ്റുമുട്ടിയ ഡിവൈ.എസ്.പി​​ എ.ജെ. തോമസിനെയും സ്ഥലംമാറ്റിയതാണ്​ രാഷ്ട്രീയ വിവാദത്തിന്​ കാരണമായത്​. തെരഞ്ഞെടുപ്പ് കാലത്ത് കോട്ടയം സ്‌പെഷൽ ബ്രാഞ്ചിലായിരുന്ന എ.ജെ. തോമസിനെ തിരിച്ച് എറണാകുളത്തക്ക് നിയമിക്കുന്നതിന് പകരം പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ […]
Read more

യൂത്ത് കോൺഗ്രസിന്റെ ഹാങ്ങോവറാണ് മാറേണ്ടത്, കെസി പക്ഷത്തിന്റെ ആസൂത്രിതനീക്കം- ചെന്നിത്തല വിഭാഗം

ആലപ്പുഴ: പോലീസിനെതിരേ വിമർശം ഉന്നയിക്കുന്നതിനുപിന്നിൽ ആഭ്യന്തരവകുപ്പിന്റെ ശോഭകെടുത്താനുള്ള നീക്കമെന്ന് രമേശ് ചെന്നിത്തല വിഭാഗം. യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് ആക്രമിച്ചെന്നത് കള്ളമാണെന്നും ഇതു സംബന്ധിച്ച ദൃശ്യങ്ങൾ പരിശോധിച്ചാൽ അതുവ്യക്തമാകുമെന്നും പോലീസിന്റെയല്ല, യൂത്ത് കോൺഗ്രസിന്റെ ഹാങ്ങോവറാണ് മാറേണ്ടതെന്നും രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവർ പറഞ്ഞു. കഴിഞ്ഞദിവസം ജന്തർമന്ദിറിലെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ചിനെ ചുറ്റിപ്പറ്റിയാണ് വിവാദം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാബാബു പോലീസ് തന്റെ കോളറിൽ പിടിച്ച് അപമാനിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു […]
Read more

ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. അർബുദ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്കു 2 ന് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതു ദർശനത്തിനു ശേഷം വടകരയിലേക്ക് കൊണ്ടുപോകും. ഒരു ചെറിയ ഗ്രാമീണ സൊസൈറ്റിയെ രാജ്യത്തെ തന്നെ ഒന്നാം നിര അടിസ്ഥാന വികസന സ്ഥാപനമാക്കി മാറ്റിയതിൽ പ്രധാന പങ്കു വഹിച്ചയാളാണ് വടകര മടപ്പള്ളി സ്വദേശിയായ […]
Read more

സിജെപി സമരം മോദി സര്‍ക്കാരിനേറ്റ വലിയ തിരിച്ചടി; ഡി. രാജ

എറണാകുളം: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ സിജെപി സമരം മോദി സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ. സിജെപിയുടേത് വലിയൊരു വിജയമായിരുന്നുവെന്നും ,നമ്മള്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും രാജ്യത്ത് ഇടതുപക്ഷ മൂവ്‌മെന്റുകള്‍ ശക്തിപ്പെടുത്തണമെന്നും ഡി. രാജ പറഞ്ഞു. പി.കെ വാസുദേവന്‍ നായരുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് എറണാകുളത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ കടന്നുപോകുന്നത് ദുര്‍ഘടകമായ സമയത്തിലൂടെയാണെന്നും വലതുപക്ഷ-വര്‍ഗീയ ശക്തികളെ നിസ്സാരമായി കാണാന്‍ പറ്റില്ലെന്നും ഡി. രാജ പറഞ്ഞു. ഓഗസ്റ്റ് ആറ് മുതല്‍ 15 വരെ […]
Read more

പെരുമണ്ണയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; തലയ്ക്കടിച്ച് കൊന്നതെന്ന് സുഹൃത്ത്

കോഴിക്കോട്: പെരുമണ്ണ മുണ്ടുപാലത്തെ വീട്ടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ പുല്ലൂക്ക് ചാലിൽ ഷെരീഖ് ആണ് മരിച്ചത്. മുണ്ടുപാലം പുത്തൂർമഠം റോഡിൽ സരിഗ ബസ് സ്റ്റോപ്പിന് സമീപത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഷെരീഖിനെ താൻ തലയ്ക്കടിച്ചുകൊന്നിട്ടുണ്ടെന്നും മൃതദേഹം മുണ്ടുപാലത്തെ വീട്ടിലുണ്ടെന്നും അറിയിച്ച് സുഹൃത്തായ ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ രാത്രിയിൽ നേരിട്ടെത്തുകയായിരുന്നു. തുടർന്ന് പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി പ്രാഥമികപരിശോധന നടത്തി. എന്നാൽ, കൊലപാതകത്തിന്റെതായ സൂചനകളൊന്നും പ്രാഥമിക പരിശോധനയിൽ ലഭിച്ചിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി […]
Read more

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം “ആകാശംലോ ഒക താര” യിലെ ദുൽഖർ സൽമാന്റെ കാരക്ടർ പോസ്റ്റർ പുറത്ത്. താരത്തിന്റെ ജന്മദിനം പ്രമാണിച്ച് ആശംസകൾ നൽകി കൊണ്ടാണ് കാരക്ടർ പോസ്റ്റർ പുറത്തു വിട്ടത്. കൃഷ്ണ എന്നാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇത് കൂടാതെ ചിത്രത്തിലെ ആദ്യ ഗാനം “ചിട്ടി ചിട്ടി ചീമ”യും ഇന്ന് പുറത്തു വരും. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന, “ആകാശംലോ ഒക […]
Read more

കോമണ്‍വെല്‍ത്ത് ഗെയിംസ് :പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

ഗ്ലാസ്ഗോ (സ്‌കോട്ട്‌ലൻഡ്): 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വർണം. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി. പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില്‍ വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി. അത്ലറ്റിക്‌സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ. അഞ്ചാം ദിനം മാത്രം ആറ് മെഡലുകളാണ് സ്വന്തമാക്കിയത്. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ […]
Read more

വാഹന മോഡിഫിക്കേഷൻ: പൊതുജനഅഭിപ്രായം തേടി എംവിഡി

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ സർവേയുമായി മോട്ടോർ വാഹനവകുപ്പ്. ആളുകളുടെ നിർദേശങ്ങളും ആശങ്കളും അറിയിക്കണമെന്നും ഇതിന്റെ നിയമസാധുത പരിശോധിക്കാനുമാണ് സർവേയെന്നുമാണ് മോട്ടോർവാഹനവകുപ്പ് ഇറക്കിയ ഗൂഗിൾ ഫോമിൽ പറയുന്നത്. വാഹന മോഡിഫിക്കേഷൻ ഏതുതരത്തിലാകാം, വാഹനത്തിന്റെ രൂപത്തിൽ എത്രത്തോളം മാറ്റം വരുത്താം, മാറ്റങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങൾ എന്തൊക്കെയാണ്, മോഡിഫൈ ചെയ്ത വാഹനങ്ങൾക്ക് പ്രത്യേക അംഗീകാരം വേണമോ തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശയക്കുഴപ്പങ്ങൾക്ക് പരിഹാരം കാണുന്നതിനും അനധികൃത മോഡിഫിക്കേഷനുകൾക്ക് കടിഞ്ഞാണിടുന്നതിനും ഈ സർവേ […]
Read more

Recent News