Month: July 2026

Year : 2026

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ശ്രീ ശ്രീ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്ത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ദുൽഖർ സൽമാന് ആശംസകൾ നൽകി കൊണ്ടാണ് “ആരോ ആരോ” എന്ന ഗാനം പുറത്ത് വിട്ടിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ ജി വി പ്രകാശ് കുമാർ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. SLV സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. “Love Will Spark Again” […]
Read more

യുഡിഎഫ് നേതൃയോഗം; ഉഭയകക്ഷി ചർച്ചയ്ക്കായി ഉപസമിതിയെ നിയോഗിച്ചേക്കും

തിരുവനന്തപുരം: ഭരണത്തിലേറിയ ശേഷം മുന്നണി യോഗം ചേർന്ന് ചർച്ചകൾ നടന്നിട്ടില്ലെന്ന പരാതി ഉയരുന്നതിനിടെ, വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം ചേരും. നയപരമായ കാര്യങ്ങൾക്കൊപ്പം ഭരണത്തിന്റെ ഭാഗമായി ലഭിക്കുന്ന പദവികളുടെ വിഭജനവും തീരുമാനമാകാനുണ്ട്. ബോർഡ്, കോർപ്പറേഷൻ ചെയർമാൻ, അംഗങ്ങൾ, വിവിധ കമ്മിഷനുകളിലേക്കുള്ള നിയമനങ്ങൾ, അക്കാദമിക സമിതികളിലേക്ക് പ്രതിനിധികളെ നിശ്ചയിക്കൽ എന്നിങ്ങനെ മുന്നണിക്കുള്ളിൽ ധാരണയാകേണ്ട കാര്യങ്ങളുമുണ്ട്. ഇതിൽ തീരുമാനമുണ്ടാക്കാനുള്ള ഉഭയകക്ഷി ചർച്ചയ്ക്കായി ഉപസമിതിയെ നിയോഗിച്ചേക്കും. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പുതുതായി രൂപവത്കരിച്ച സ്ഥാപനങ്ങളും മുൻപ്‌ കേരള കോൺഗ്രസ് (എം) കൈവശം വെച്ചിരുന്ന […]
Read more

ഫുട്‌ബോള്‍ ആരാധകര്‍ക്ക് തുറന്ന കത്തുമായി കിലിയന്‍ എംബാപ്പെ

ഫുട്‌ബോള്‍ ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സ് പുറത്തായതിന് പിന്നാലെ,ആരാധകര്‍ക്കായി വൈകാരികമായ തുറന്ന കത്ത് പങ്കുവെച്ചിരിക്കുകയാണ് ടീമിന്റെ നായകനും സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെ. ലോകകപ്പ് കിരീടം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും, ഈ നിരാശ കുറച്ചുകാലം കൂടി വേദനിപ്പിക്കുമെന്നും എംബാപ്പെ കത്തില്‍ കുറിച്ചു. കുട്ടിക്കാലത്ത് തന്റെ ആരാധനാപാത്രമായ തിയറി ഹെന്റിയുടെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന ഓര്‍മ്മച്ചിത്രമടക്കം പങ്കുവെച്ചാണ് എംബാപ്പെ കത്ത് ആരംഭിക്കുന്നത്. ‘ഞങ്ങള്‍ ട്രോഫി സ്വന്തമാക്കിയില്ല. അത് ഞങ്ങളെ വേദനിപ്പിക്കുന്നുണ്ട്. കുറച്ചുകാലം കൂടി അത് വേദനിപ്പിക്കുകയും ചെയ്യും’ -എംബാപ്പെ പറഞ്ഞു. […]
Read more

വ്യാജപ്രചാരണം; ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ച് പി.കെ ശ്രീമതി

തിരുവനന്തപുരം: തനിക്കെതിരെ വ്യാജവാർത്ത നൽകിയ ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ച് സിപിഎം നേതാവ് പി.കെ ശ്രീമതി. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും അല്ലെങ്കിൽ സിവിലും ക്രിമിനലുമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. നേരത്തേ വ്യാജവാർത്ത പ്രചരിപ്പിച്ചർക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഡിജിപി, വനിതാ കമ്മിഷൻ എന്നിവർക്ക് പി.കെ ശ്രീമതി പരാതി നൽകിയിരുന്നു. സൈബർ ഓപ്പറേഷൻസ് ഐജി പി. പ്രകാശാണ് പരാതി അന്വേഷിക്കുന്നത്. ശ്രീമതിയുടെ […]
Read more

ആറ്റിങ്ങലിൽ ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിത്തം

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിൻ പൂർണ്ണമായും കത്തിനശിക്കുകയും, തീ ഹോട്ടലിലേക്കും പടരുകയുമായിരുന്നു. അപകടസമയത്ത് ഹോട്ടലിൽ ആറോളം ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും ഉടൻ തന്നെ ഓടിമാറാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഭാഗ്യവശാൽ ഹോട്ടലിന്റെ പ്രവർത്തന സമയം കഴിഞ്ഞിരുന്നതിനാൽ ഭക്ഷണം കഴിക്കാൻ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലിലൂടെ തീ കൂടുതൽ വ്യാപിക്കുന്നത് തടയാനായി.
Read more

പ്രിയദർശിനി സർവീസുകളിലെ തട്ടിപ്പ് കണ്ടെത്തിയാൽ ഉടൻ സസ്പെൻഷൻ

തിരുവനന്തപുരം: പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡി നിർദേശം നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഓർഡിനറി ബസുകളിൽ ആറ് ക്രമക്കേടുകൾ കൂടി കണ്ടെത്തിയതായി വിജിലൻസ് വിഭാഗം യോഗത്തിൽ റിപ്പോർട്ട് ചെയ്തു. പ്രിയദർശിനി സർവീസുകളിലെ യാത്രക്കാരുടെ എണ്ണവും കളക്ഷനും ഓരോ ഡിപ്പോയും അതത് ദിവസം പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം. പരമാവധി ഓർഡിനറി ബസുകൾ പരിശോധിക്കാൻ വിജിലൻസ് സ്ക്വാഡുകൾക്ക് നിർദേശം നൽകിയതായും വിജിലൻസ് ഓഫീസർ അറിയിച്ചു. പ്രിയദർശിനി […]
Read more

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെടുന്നത്. വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പഞ്ചിമ ബംഗാള്‍-വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. കിഴക്കന്‍ അറബിക്കടലിനും സമീപ കൊങ്കണ്‍ തീരത്തിനും മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിനാല്‍ ജൂലൈ 31 വരെയുള്ള […]
Read more

അഖിൽ മാരാർ ട്വന്റി 20 വിട്ടു: പടിയിറക്കം സാബു ജേക്കബിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്

കൊച്ചി: സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖിൽ മാരാർ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പ്രതികരിച്ചു. ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖിൽ മാരാരിന്‍റെ പടിയിറക്കം. തെരഞ്ഞെടുപ്പിന് ശേഷം സാബു എം ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. കൊട്ടാരക്കര സീറ്റ്‌ ഉറപ്പ് നൽകിയാണ് തന്നെ ട്വന്റി 20 യിൽ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ […]
Read more

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര” ആദ്യ ഗാനം “ചിട്ടി ചിട്ടി ചീമ” ഇന്നെത്തും

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം “ആകാശംലോ ഒക താര” യിലെ ആദ്യ ഗാനം “ചിട്ടി ചിട്ടി ചീമ” ഇന്നെത്തും. നായകൻ ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാറാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന, “ആകാശംലോ ഒക താര” തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന […]
Read more

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ ഇന്നെത്തും ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ട്രെയ്‌ലർ ഇന്നെത്തും. ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റീലീസ് ചെയ്യുന്നത്. താരത്തിന്റെ സ്റ്റൈലിഷ് പോസ്റ്റർ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നെത്തുന്ന വിവരം അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ […]
Read more

Recent News