ബസ് റിപ്പയറിങ്ങിനിടെ ജാക്കി നീങ്ങി അപകടം ; തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സരോവരത്ത് ബസ് റിപ്പയർ ചെയ്യുന്നതിനിടെ ജാക്കി നീങ്ങി അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ആയ ഗിരി പ്രസാദാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം അപകടത്തിൽ രണ്ട് പേർക്ക് പരുക്കും പറ്റിയിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഗിരി പ്രസാദ് മരിച്ചത്.
ബസിന്റെ അറ്റകുറ്റ പണി നടക്കുന്നതിനിടെ ജാക്കി അഴിഞ്ഞു ബസിനടിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *