റിയാദ്: പ്രമുഖ വേനൽക്കാല വിനോദസഞ്ചാര കേന്ദ്രമായ താഇഫിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി 120-ലധികം പൊതു ഉദ്യാനങ്ങളും പാർക്കുകളും വാക്കിങ് ട്രാക്കുകളും സജ്ജമാക്കിയതായി താഇഫ് മുനിസിപ്പാലിറ്റി അറിയിച്ചു. താഇഫ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രങ്ങൾ 2026-ലെ വേനൽക്കാല സീസൺ പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്. പാർക്കുകളുടെയും പൊതുസ്ഥലങ്ങളുടെയും അറ്റകുറ്റപ്പണികൾ, ശുചീകരണം എന്നിവക്കായി മുനിസിപ്പാലിറ്റി വിപുലമായ പദ്ധതികളാണ് നടപ്പിലാക്കിയത്. ഓപൺ സ്പോർട്സ് ഗ്രൗണ്ടുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, വാക്കിങ് ട്രാക്കുകൾ, കുടുംബങ്ങൾക്കുള്ള ഇരിപ്പിടങ്ങൾ, ഹരിത പ്രദേശങ്ങൾ, വാഹന പാർക്കിങ് സൗകര്യങ്ങൾ, പൊതുശൗചാലയങ്ങൾ എന്നിവ സന്ദർശകർക്കായി നവീകരിച്ചിട്ടുണ്ട്.
Post Views: 3



