വമ്പൻ മുന്നേറ്റവുമായി രവി തേജ ചിത്രം ‘ഇരുമുടി’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ : രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കുന്ന ‘ഇരുമുടി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിവസം തന്നെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമാണ് ഇരുമുടി. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. മൂന്ന് ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 80 കോടി നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് ‘ഇരുമുടി’ എന്ന ശക്തമായ പേര് നൽകിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിലും മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ഒരു മില്യൺ ടിക്കറ്റുകളാണ് ഇതുവരെ ചിത്രത്തതിന്റേതായി വിറ്റുപോയത്.

പരമ്പരാഗത അയ്യപ്പസ്വാമിവേഷം ധരിച്ച്, ശക്തമായ ആത്മീയ അവതാരത്തിലാണ് രവി തേജയെ ഫസ്റ്റ് ലുക്കിലൂടെ അവതരിച്ചത്. ഒരു പെൺകുട്ടിയെ കൈകളിൽ ഏന്തുന്ന രവി തേജ കഥാപാത്രം, ഒരച്ഛൻ- മകൾ ബന്ധത്തിന്റെ വൈകാരികതയും ഇതിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്. ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മളെ തിരഞ്ഞെടുക്കുന്നുവെന്നും അത്തരമൊരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് കരുതുന്നുവെന്നും രവി തേജ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെയെന്നും ശിവ നിർവാണ, മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കൊപ്പം ‘ഇരുമുടി’ എന്ന പുതിയ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുമ്പ് കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രത്തെയാണ് രവി തേജ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശക്തമായ അച്ഛൻ- മകൾ ബന്ധം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇത്തരത്തിലുള്ള വേഷം ആദ്യമായി അവതരിപ്പിക്കുന്നതിനു പുറമെ, ഇതിലൂടെ ഒരു വലിയ മാറ്റത്തിനും കൂടി വിധേയനാവുകയാണ് രവി തേജ എന്ന നടനും പ്രിയാ ഭവാനി ശങ്കർ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News