തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ രൂപത്തിലുള്ള അച്ചടക്കത്തിലേക്ക് ഇന്നത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ കൊണ്ടുവന്നത് പിണറായിയാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു പ്രതികരണം. ‘വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വന്നതുകൊണ്ട് മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളിലെ നേതാക്കളുമായി ബന്ധപ്പെട്ട് നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
അവരുമായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകാനായി. അറിവിന്‌റെ നിറകുടമായിരുന്നു ഇഎംഎസ്. ഏത് കാര്യങ്ങളും സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ വിശദീകരിക്കുന്നതില്‍ നമ്പര്‍ വണ്ണായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിലപാടുകളെയും അദ്ദേഹത്തെയും ആരും മറക്കില്ല. ഇന്നത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഈ രൂപത്തിലുള്ള അച്ചടക്കത്തിലേക്ക് കൊണ്ടുവന്നത് പിണറായിയാണെന്നാണ് എന്റെ ബലമായ വിശ്വാസം.
കേരളത്തിലെ പാര്‍ട്ടിക്ക് കൂടുതല്‍ ശക്തികൊടുത്തത് അദ്ദേഹമാണെന്നും തിരുവഞ്ചൂർ പറഞ്ഞു. നിയമസഭാസാമാജികനെന്ന നിലയില്‍ ഏറ്റവും മികച്ചയാളായിരുന്നു ഉമ്മന്‍ ചാണ്ടി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റവും മുന്നില്‍ നിന്ന് കേട്ട് അതില്‍ ഇടപെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ എങ്ങനെ പെരുമാറണമെന്നത് പ്രായത്തിന്‌റെയും പക്വതയുടെയും അടിസ്ഥാനത്തില്‍ കൂടിയാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ തനിക്കതിരെ വരുന്ന ട്രോളുകള്‍ കണ്ട് താന്‍ ചിരിച്ച് തള്ളാറുണ്ടെന്നും അല്ലാതെ എന്ത് ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു.



