2029 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തുറന്നുകാട്ടപ്പെടുമെന്ന് അമിത് ഷാ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രതിപക്ഷത്തിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രം​ഗത്ത്. 2029 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തുറന്നുകാട്ടപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. ഡൽഹിയിലെ വ്യാപാരികളുടെ കച്ചവടത്തെ കോൺഗ്രസ് തകർത്തു. വീണ്ടും അഞ്ച് വർഷം കൂടെ പ്രതിപക്ഷത്തിരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കണമെന്നും അമിത് ഷാ പറഞ്ഞു. അടുത്ത മൂന്ന് തവണത്തെ തെരഞ്ഞെടുപ്പിൽ കൂടെ ഭരണത്തിലെത്താൻ രാഹുലിന് കഴിയില്ലെന്നും അമിത് ഷാ പരിഹസിച്ചു. രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രം​ഗത്തെത്തിയിരുന്നു.

ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരാണ് കോൺഗ്രസെന്നും രാജ്യത്തെ 140 കോടി ജനങ്ങളെയല്ല, മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെയാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്നും നിതിൻ നബീൻ ആരോപിച്ചു. ജനവിധി അംഗീകരിക്കാൻ രാഹുൽ ഗാന്ധി തയാറാകുന്നില്ല. ഹിമാചൽ പ്രദേശിലും കർണാടകയിലും കേരളത്തിലും വിജയിക്കുമ്പോൾ ജനാധിപത്യം വിജയിച്ചെന്ന് പറയുന്ന കോൺഗ്രസ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ പരാജയപ്പെടുമ്പോൾ ജനാധിപത്യം അപകടത്തിലെന്നും പറയും. ഗാന്ധി കുടുംബത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ജനാധിപത്യം നടത്താനാണ് കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

രാംലീല റാലിക്കെതിരെ ജെ പി നദ്ദയും രം​ഗത്തെത്തി. രാജ്യത്ത് അശാന്തിയും അരാജകത്വവും സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമം. രാഹുൽ ഗാന്ധിയുടെ പിടിവാശി കാരണം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്സവകാലത്ത് ദില്ലിയെ സ്തംഭിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. വ്യാപാരികളുടെ ഉപജീവനത്തെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് ആശങ്കയില്ല. ഉത്സവകാലത്ത് വൻ ജനക്കൂട്ടത്തെ ദില്ലിയിലെത്തിച്ച് വ്യാപാരം തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികൾ നേതാക്കൾക്ക് കത്തയച്ചു. എന്നിട്ടും അത് കേൾക്കാതെ മുന്നോട്ട് പോയി. കോൺഗ്രസിന്റെ നടപടികളിൽ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് കക്ഷികൾക്കും പങ്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയോടുള്ള വിരോധത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെയും വെറുക്കുകയാണോ. രാജ്യത്തിന്റെ വികസനമല്ല, നാശം വ്യാപിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News