കൊച്ചി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. കുടുംബത്തോടൊപ്പം രാവിലെ എട്ടുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രദർശനത്തിന് ശേഷം ഒമ്പത് മണിയോടെ മടങ്ങി.
ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പന്തലിൽ കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങൾ ചേർന്ന് ചീഫ് ജസ്റ്റിസിനെ സ്വീകരിച്ചു. പൊന്നാടയും ഭഗവതിയുടെ ചിത്രവും നൽകി ആദരിക്കുകയും ചെയ്തു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യ സെൻ ശർമയും കുടുംബവും ജസ്റ്റിസ് എ.കെ. പ്രീതിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. കെ.പി. അജയൻ, സുരേഷ് ബാബു കെ.കെ., ചോറ്റാനിക്കര അസിസ്റ്റന്റ് കമ്മീഷണർ എം.ജി. യഹുലദാസ്, ദേവസ്വം മാനേജർ കെ.എസ്. രാജീവ്, ക്ഷേത്ര ഉപദേശക സമിതി അധ്യക്ഷൻ പ്രവീൺ ബാലകൃഷ്ണൻ എന്നിവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
Post Views: 4



