അഭിരാം കൊലക്കേസ്: ഞെട്ടിക്കുന്ന മൊഴി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിരാമിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ കസ്റ്റഡിയിലുള്ള പതിനേഴുകാരൻ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. അഭിരാം ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയെന്നും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രതിയുടെ മൊഴി. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും ശേഷം ഉമറിനെ വിളിച്ചുവരുത്തിയെന്നുമാണ് ഇയാൾ പറയുന്നത്.

അതേസമയം, കൊലപാതകത്തിൽ പെൺകുട്ടിയുടെ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റൊരു കുട്ടിയെ അഭിരാം വഴി വിളിച്ചുവരുത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും അന്വേഷണത്തിൽ സൂചനയുണ്ട്. ഇതിനിടെ, അഭിരാമിനെ കാണാതായെന്ന പരാതി ലഭിച്ചിട്ടും പൊലീസ് സമയബന്ധിതമായി ഇടപെട്ടില്ലെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന വിമർശനവും ശക്തമാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്.

കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സംഭവസ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഫോറൻസിക് പരിശോധനകളും പൂർത്തിയായിട്ടുണ്ട്. പെൺകുട്ടിക്ക് കൊലപാതകത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്നതും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. പ്രതികളുടെ മൊഴികൾ തമ്മിൽ താരതമ്യം ചെയ്ത് കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. നാടിനെ നടുക്കിയ ഈ സംഭവത്തിൽ ഇനിയും നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News