2003ൽ ഉപേക്ഷിച്ച ‘സണ്ടിയാർ’ വീണ്ടും; കമൽ ഹാസന്റെ പുതിയ സിനിമയുടെ പേരിനെച്ചൊല്ലി വിവാദം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

2003ൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച ‘സണ്ടിയാർ’ എന്ന സിനിമാപ്പേര് വീണ്ടും അവതരിപ്പിച്ച് നടൻ കമൽ ഹാസൻ. എസ്.യു. അരുണ്‍കുമാറിനൊപ്പം ഒരുക്കുന്ന പുതിയ ചിത്രത്തിനാണ് 2026ൽ അതേ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. കമൽ ഹാസന്റെ 72-ാം ജന്മദിനത്തിന് തൊട്ടുമുമ്പായിരുന്നു പ്രഖ്യാപനം. എന്നാൽ പേരിനൊപ്പം വിവാദവും വീണ്ടും സജീവമായിരിക്കുകയാണ്.

2003ലാണ് കമൽ ഹാസൻ ‘സണ്ടിയാർ’ എന്ന പേരിൽ പുതിയ ചിത്രം പ്രഖ്യാപിച്ചത്. കൈയിൽ അരിവാളേന്തി നിൽക്കുന്ന കമൽ ഹാസന്റെ പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു. തമിഴ് വാക്കായ സണ്ടിയാർ എന്നതിന് ഏകദേശ അർഥം പ്രശ്നക്കാരൻ, കലഹപ്രിയൻ എന്നൊക്കെയാണ്. എന്നാൽ ഈ പേര് ഒരു പ്രബല ജാതിയെ മഹത്വവത്കരിക്കുന്നതാണെന്ന് ആരോപിച്ച് ദളിത് അനുകൂല സംഘടനയായ പുതിയ തമിഴകം പാർട്ടിയുടെ സ്ഥാപകൻ കെ. കൃഷ്ണസ്വാമി രംഗത്തെത്തി.

അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത സിനിമയുടെ ചിത്രീകരണത്തിന് പ്രത്യേക പൊലീസ് സുരക്ഷ നൽകാൻ തയ്യാറായില്ലെന്നും ഭീഷണികളുടെ പശ്ചാത്തലത്തിൽ കമൽ ഹാസൻ നേരിട്ട് മുഖ്യമന്ത്രിയെ കണ്ടിട്ടും തീരുമാനത്തിൽ മാറ്റമുണ്ടായില്ലെന്നുമാണ് റിപ്പോർട്ടുകൾ. തുടർന്നാണ് കമൽ ഹാസൻ സിനിമയുടെ പേര് മാറ്റിയത്. 2004ൽ ‘വിരുമാണ്ടി’ എന്ന പേരിൽ ചിത്രം പുറത്തിറങ്ങി വൻ വിജയമായി.

ഇപ്പോൾ പുതിയ ചിത്രത്തിന് വീണ്ടും ‘സണ്ടിയാർ’ എന്ന പേര് നൽകിയതോടെ വിമർശനങ്ങളും ഉയർന്നു. പേര് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ചിത്രത്തിന്റെ ടാഗ്‌ലൈനായ ‘പ്രതികാരം രക്തത്തിലൂടെ മാത്രമേ തീർക്കാനാകൂ’ എന്ന ആശയത്തെ നടനും സംവിധായകനുമായ ലെനിൻ ഭാരതി ചോദ്യം ചെയ്തിരുന്നു.

നായകനെ മഹത്വവത്കരിക്കുന്ന സിനിമകൾ യുവാക്കളുടെ മനസ്സിൽ അക്രമത്തിന്റെ സ്വാധീനം വളർത്തുന്നുവെന്നും സാമൂഹിക ഉത്തരവാദിത്തമില്ലാത്ത പ്രചാരണമാണിതെന്നുമായിരുന്നു ലെനിൻ ഭാരതിയുടെ വിമർശനം. പേര് പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനം കൂടുതൽ ശക്തമാക്കി. ജാതി സംഘർഷങ്ങളും ജാതിയുടെ പേരിലുള്ള കൊലപാതകങ്ങളും അതിക്രമങ്ങളും നിലനിൽക്കുന്ന ദക്ഷിണ തമിഴ്നാട്ടിൽ ജാതിവികാരം വളർത്താനും ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കാനും ഇടയാക്കുന്ന ‘സണ്ടിയാർ’ എന്ന പേരിൽ സിനിമ നിർമിക്കുന്നത് സാമൂഹിക ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

2003ൽ ഉപേക്ഷിക്കേണ്ടിവന്ന അതേ പേര് 2026ൽ വീണ്ടും പ്രഖ്യാപിച്ചതോടെ കമൽ ഹാസന്റെ പുതിയ ചിത്രം റിലീസിന് മുമ്പുതന്നെ ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News