2027ലെ എസ്എസ്എൽസി പരീക്ഷ മാർച്ച് ഒന്നിന് തുടങ്ങും; ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് രണ്ടുമുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: 2027ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് ഒന്ന് മുതൽ 30 വരെയും ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് രണ്ട് മുതൽ 30 വരെയും നടക്കും. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീനാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്.

എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ അഞ്ചിന് ആരംഭിക്കും. മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 16 മുതൽ 20 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ. ഇത്തവണ ഏകദേശം 4,25,000 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.

പ്ലസ് വൺ, പ്ലസ് ടു, വിഎച്ച്എസ്ഇ പൊതുപരീക്ഷകൾ മാർച്ച് രണ്ട് മുതൽ 30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഹയർ സെക്കൻഡറി പരീക്ഷാഫലം മെയ് 15-ന് പ്രസിദ്ധീകരിക്കും. എസ്എസ്എൽസിയിൽ ഒരു പരീക്ഷ ഒഴികെയുള്ളവയും ഹയർ സെക്കൻഡറിയിൽ രണ്ട് പരീക്ഷ ഒഴികെയുള്ളവയും രാവിലെയാണ് നടക്കുക.

സ്കൂൾ വാർഷിക പരീക്ഷകൾ ഫെബ്രുവരി 26-ന് ആരംഭിക്കും. എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ഇല്ലാത്ത ദിവസങ്ങളിലായിരിക്കും വാർഷിക പരീക്ഷകൾ നടത്തുക.

ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന്

ഈ അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ എട്ട് മുതൽ 17 വരെ നടക്കും. എൽപി വിഭാഗം വിദ്യാർഥികൾക്ക് ഡിസംബർ 11 മുതൽ 17 വരെയാണ് പരീക്ഷ. ഡിസംബർ 18-ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചശേഷം അവധിക്കായി അടയ്ക്കും. പത്തുദിവസത്തെ അവധിക്കുശേഷം ഡിസംബർ 28-ന് സ്കൂളുകൾ വീണ്ടും തുറക്കും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News