അണ്ടര്‍ 19 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ്; ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അണ്ടര്‍ 19 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. സെമി ഫൈനലിൽ ഇന്ത്യ അഫ്‌ഗാനിസ്ഥാനെയും പാകിസ്ഥാൻ ബംഗ്ലാദേശിനെയും തോൽപ്പിച്ചതോടെയാണ് ഗ്ളാമർ പോരാട്ടത്തിന് കളമൊരുങ്ങിയത്. നവംബർ 14 നാണ് ഫൈനൽ പോരാട്ടം. ലീഗ് റൗണ്ടില്‍ തങ്ങളെ തോല്‍പ്പിച്ച പാകിസ്ഥാനോട് മധുരപ്രതികാരം ചെയ്ത് കിരീടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരവും ഇന്ത്യക്ക് തുറന്നുകിട്ടി. രണ്ടാം സെമിയില്‍ ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19 ടീമിനെ 8 വിക്കറ്റിന് തകര്‍ത്താണ് ഫൈനലുറപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. ഇന്ത്യ 36.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് അടിച്ചെടുത്താണ് വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പിച്ചത്. കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടി തിളങ്ങിയ വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ് ഇത്തവണയും മികവോടെ ബാറ്റ് വീശി അര്‍ധ സെഞ്ച്വറിയുമായി മടങ്ങി. 57 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം ആര്യവീര്‍ 51 റണ്‍സെടുത്തു.ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചന്ദാനിയാണ് ടോപ് സ്‌കോറര്‍. താരത്തിന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായത് മാത്രമാണ് ഇന്ത്യയെ നിരാശപ്പെടുത്തിയത്.

ക്യാപ്റ്റന്‍ 90 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം 93 റണ്‍സുമായി മടങ്ങി. അണ്ടര്‍ 19 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍. സെമി ഫൈനലിൽ ഇന്ത്യ അഫ്‌ഗാനിസ്ഥാനെയും പാകിസ്ഥാൻ ബംഗ്ലാദേശിനെയും തോൽപ്പിച്ചതോടെയാണ് ഗ്ളാമർ പോരാട്ടത്തിന് കളമൊരുങ്ങിയത്. നവംബർ 14 നാണ് ഫൈനൽ പോരാട്ടം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News