‘ബിജെപിക്കും തൃണമൂലിനും ഒപ്പമുള്ള ജഡ്ജിമാരുടെ പട്ടിക നൽകൂ’; അഭിഷേക് ബാനർജിയോട് കൽക്കട്ട ഹൈക്കോടതി.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: ജഡ്ജിമാർക്ക് രാഷ്ട്രീയ പക്ഷപാതമുണ്ടെന്ന പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയെ രൂക്ഷമായി വിമർശിച്ച് കൽക്കട്ട ഹൈക്കോടതി. ബിജെപിക്കും തൃണമൂൽ കോൺഗ്രസിനും അനുകൂലമായി നിൽക്കുന്ന ജഡ്ജിമാർ ആരൊക്കെയാണെന്ന് പട്ടിക നൽകാൻ അഭിഷേക് ബാനർജിയോട് ആവശ്യപ്പെടണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനോട് കോടതി നിർദേശിച്ചു. ജസ്റ്റിസ് കൃഷ്ണ റാവുവാണ് ഈ പരാമർശം നടത്തിയത്.

അഭിഷേക് ബാനർജിയുടെ സുരക്ഷാ പരിരക്ഷ Z+ൽ നിന്ന് X കാറ്റഗറിയിലേക്ക് താഴ്ത്തിയ സർക്കാർ നടപടിക്കെതിരായ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം. കേസുകൾ വൈകിപ്പിക്കുന്നതിൽ ബിജെപിയുടെ സമ്മർദമുണ്ടെന്നും ജുഡീഷ്യറിയിലെ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്നും അഭിഷേക് ആരോപിച്ചിരുന്നു.

അഭിഷേകിന്റെ പരാമർശങ്ങൾ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ക്രിമിനൽ കോടതിയലക്ഷ്യ നടപടിക്ക് ആവശ്യപ്പെട്ടു. എന്നാൽ പരാമർശങ്ങൾ സുരക്ഷാ ഹർജിയെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിയിലെ വിധി കോടതി മാറ്റിവെച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News