ന്യൂയോർക്കിൽ കെട്ടിടം തകർന്നുവീണ് എട്ടുപേർ മരിച്ചു; സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മേയർ സൊഹ്‌റാൻ മംദാനി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ ബ്രൂക്ലിനിലെ മൂന്നുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. സംഭവത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. അപകടത്തിന് ഉത്തരവാദികളായ ആരെയും വെറുതെ വിടില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം നടന്നിരുന്ന നിർമാണ പ്രവർത്തനങ്ങളിലെ സുരക്ഷാ വീഴ്ചകളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിർമാണവുമായി ബന്ധപ്പെട്ട അഞ്ച് ഏജൻസികൾക്കെതിരെ സിറ്റി ബിൽഡിംഗ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേയിൽ തന്നെ നിർമാണ സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. അപകടത്തിൽപ്പെട്ട കെട്ടിടത്തിനെതിരെ നേരത്തേ 98 സുരക്ഷാ ലംഘനങ്ങളും രേഖപ്പെടുത്തിയിരുന്നു.

ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു ദുരന്തം. സമീപത്തെ നിർമാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ 1930ൽ നിർമിച്ച കെട്ടിടം പൂർണമായും തകർന്നുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പ്രവർത്തിച്ച നിർമാണത്തൊഴിലാളികളുടെ ധീരതയെ മേയർ പ്രശംസിച്ചു.

അപകടത്തെത്തുടർന്ന് സമീപത്തെ മൂന്ന് കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. ദുരന്തബാധിതരെ സഹായിക്കുന്നതിനായി ഫ്ലാറ്റ്ബുഷ് വൈഎംസിഎയിൽ പ്രത്യേക സഹായകേന്ദ്രവും തുറന്നിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News