എഐ നിക്ഷേപക്കുതിപ്പ് തകരും; ഇന്ത്യ ആശങ്കപ്പെടണം: സാമ്പത്തിക ശാസ്ത്രജ്ഞൻ ജോസഫ് സ്റ്റിഗ്ലിറ്റ്സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ നിക്ഷേപക്കുതിപ്പ് ഒരു സാമ്പത്തിക കുമിളയാണെന്നും അത് വൈകാതെ തകരുമെന്നും നൊബേൽ പുരസ്കാര ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്സ്. ഇതിന്റെ പ്രത്യാഘാതങ്ങളിൽ ഇന്ത്യയും ആശങ്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ വളർച്ചയ്ക്ക് നിർണായകമായ ഐടി മേഖലയെയാണ് എഐ ആദ്യം ബാധിച്ചുതുടങ്ങിയതെന്ന് സ്റ്റിഗ്ലിറ്റ്സ് ചൂണ്ടിക്കാട്ടി. കോഡർമാരുടെയും പ്രോഗ്രാമർമാരുടെയും ജോലികൾ എഐ ഏറ്റെടുക്കുന്നത് ഇതിന്റെ ഉദാഹരണമാണ്. അമേരിക്കയിൽ എഐ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ മേഖലകൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പിന്തുണച്ചവയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ പുതിയ സാമ്പത്തിക സാഹചര്യങ്ങളിലേക്ക് എങ്ങനെ മാറുമെന്നത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരിടുന്ന വലിയ ചോദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐ മേഖലയിലെ വൻ നിക്ഷേപങ്ങൾക്ക് പ്രതീക്ഷിക്കുന്ന ലാഭം ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും സ്റ്റിഗ്ലിറ്റ്സ് പറഞ്ഞു. ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരം ലാഭസാധ്യത കുറയ്ക്കാം. ഡീപ്‌സീക്ക് പോലുള്ള കമ്പനികളും കുറഞ്ഞ ചെലവിൽ എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ട്. ഇതോടെ നിലവിലെ നിക്ഷേപ പ്രതീക്ഷകൾ തകരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

എഐ മൂലം തൊഴിൽ നഷ്ടപ്പെടുന്നവരെ സംരക്ഷിക്കാനും പുതിയ തൊഴിൽ മേഖലകളിലേക്ക് പരിശീലനം നൽകാനും ആവശ്യമായ സംവിധാനങ്ങൾ പല രാജ്യങ്ങളിലും നിലവിലില്ലെന്നും സ്റ്റിഗ്ലിറ്റ്സ് മുന്നറിയിപ്പ് നൽകി. എഐ നിക്ഷേപ കുമിള തകരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News