ഐഎഫ്എഫ്‌കെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് മമ്മൂട്ടിയുടെ ‘പദയാത്ര’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ 2026) അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് മമ്മൂട്ടി നായകനായ ‘പദയാത്ര’ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടി തന്നെയാണ് ചിത്രം അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

മലയാളത്തിന്റെ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും 32 വർഷങ്ങൾക്കുശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘പദയാത്ര’. ഡിസംബർ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.

ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്എഫ്‌കെയിൽ 10 രാജ്യങ്ങളിൽ നിന്നുള്ള 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ളത്. ഇതിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാല് ചിത്രങ്ങളിലൊന്നാണ് ‘പദയാത്ര’. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ‘ചെവിട്ടോർമ’യും ഈ വിഭാഗത്തിൽ ഇടം നേടിയിട്ടുണ്ട്

മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾക്കായാണ് ചിത്രങ്ങൾ മത്സരിക്കുക. അടൂരിന്റെയും മമ്മൂട്ടിയുടെയും ഈ കൂട്ടുകെട്ടിന് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലഭിച്ച അംഗീകാരം മലയാള സിനിമയ്ക്കും അഭിമാനനിമിഷമാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News