തായ്‌ലൻഡിലെ ഫുക്കറ്റിൽ വൻ തീപിടിത്തം; 11 മരണം, 36 പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബാങ്കോക്ക്: തായ്‌ലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റിൽ വൻ തീപിടിത്തം. പടോങ് മേഖലയിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. 36 പേർക്ക് പരിക്കേറ്റു. നവംബർ 16 തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.

പാംഗ് മുവാങ് സായ് കോർ റോഡിലെ മോട്ടോർ സൈക്കിൾ വാടകയ്ക്കും വിൽപ്പനയ്ക്കുമുള്ള സ്ഥാപനത്തിലാണ് പുലർച്ചെ 3.15ഓടെ തീപിടിത്തമുണ്ടായത്. നാലുനില കെട്ടിടത്തിൽ പടർന്ന തീ സമീപത്തെ കെട്ടിടങ്ങളിലേക്കും വ്യാപിച്ചു. ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്.

കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നൂറിലധികം മോട്ടോർ സൈക്കിളുകൾ പാർക്ക് ചെയ്തിരുന്നു. ഇവയിലുണ്ടായിരുന്ന ഇന്ധനം, റബർ ടയറുകൾ, പ്ലാസ്റ്റിക് ഭാഗങ്ങൾ എന്നിവ തീ അതിവേഗം പടരാനും കനത്ത പുക ഉയരാനും കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. മുകളിലെ നിലകൾ താമസത്തിനായി ഉപയോഗിച്ചിരുന്നതിനാൽ പുക വ്യാപിച്ചതോടെ അകത്തുണ്ടായിരുന്നവർക്ക് പുറത്തുകടക്കാൻ ബുദ്ധിമുട്ടായി.

പുക ശ്വസിച്ചതാണ് മരണങ്ങളിൽ ഭൂരിഭാഗത്തിനും കാരണമെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ തായ് പൗരന്മാരും മ്യാൻമർ സ്വദേശികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മരിച്ചവരിലോ പരിക്കേറ്റവരിലോ വിനോദസഞ്ചാരികൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ, സമീപത്തെ വൈദ്യുതിത്തൂണിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന പ്രാഥമിക നിഗമനവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ തീപിടിത്തത്തിന്റെ യഥാർഥ കാരണം സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് വിഭാഗവും പൊലീസും അന്വേഷണം തുടരുകയാണ്.

അഞ്ചോളം വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിത്തത്തിൽ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News