‘രാമായണ’ വന്നില്ലായിരുന്നെങ്കില്‍ ‘ഓം’ ആയിരുന്നേനെ സായ് പല്ലവിയുടെ ആദ്യത്തെ ആക്ഷന്‍ പടം; മമ്മൂട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയും ധനുഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഓം: ഓപ്പറേഷന്‍ മോള്‍’. കൊച്ചിയില്‍ നടന്ന സിനിമയുടെ പ്രീ-ഈവന്റ് ചടങ്ങില്‍ മമ്മൂട്ടി സംവിധായകനെ കുറിച്ചും സായി പല്ലവിടെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘അസുഖബാധിതനായി കഴിയുമ്പോഴാണ് ‘ഓമി’ലേക്ക് തന്നെ സമീപിക്കുന്നത്. അഭിനയിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു. സാറിന് എപ്പോഴാണോ സൗകര്യം അപ്പോഴെടുക്കാം എന്ന് സംവിധായകന്‍ പറഞ്ഞു. അഞ്ചെട്ടുമാസം കഴിഞ്ഞപ്പോഴാണ് ഷൂട്ടിങ് തുടങ്ങിയത്. അത്രത്തോളം എന്നെ ആവശ്യമുള്ള സംവിധായകനും പടവുമാണെന്ന് എനിക്ക് തോന്നി. ഷൂട്ടിങ്ങിന് പത്തുനാല്‍പ്പത് ദിവസം മതിയെന്ന് പറഞ്ഞെങ്കിലും അതില്‍ക്കൂടുതല്‍ ദിവസങ്ങള്‍ എടുത്തു.

രാവിലെ എഴുന്നേറ്റ് ഷൂട്ടിങ്ങിന് പോകാന്‍ രസമുള്ള പടമായിരുന്നു ഇത്. മദ്രാസിലായിരുന്നതുകൊണ്ട് വീട്ടില്‍നിന്ന് പോയി വരാം. സംവിധായകന്‍ പാവം മനുഷ്യനാണ്. വലിയ ആവേശവും ആഗ്രഹവുമുണ്ട്. സിനിമ അയാള്‍ക്ക് കാണാപ്പാഠമാണ്. ഒട്ടും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. ചില കാര്യങ്ങള്‍ ഡീല്‍ ചെയ്യുന്നതുകണ്ടാല്‍ രാഷ്ട്രീയക്കാര്‍ക്ക് പറ്റുന്ന പരിപാടിയാണെന്ന് തോന്നും. അത്രയും ദിവസം ഞാന്‍ സിനിമയില്‍നിന്നതുപോലും അയാള്‍ ഒറ്റയാള്‍ കാരണമാണ്, നോ പറയാന്‍ പറ്റില്ല. അത്രത്തോളം സ്വീറ്റാണ്. തമിഴിലെ യങ് സ്റ്റാഴ്സിന്റെ കൂടെ ഞാന്‍ അഭിനയിച്ചിട്ടേയില്ല. രജനീകാന്ത് ലൈനില്‍ കഴിഞ്ഞിട്ട് പിന്നെ ഒരുപാട് കാലം കഴിഞ്ഞിട്ടാണ് തമിഴില്‍ വന്നത്. എല്ലാവരും ഭയങ്കര വൈബായിരുന്നു’

‘ഓമി’ല്‍ സായ് പല്ലവി ഇന്‍സ്പെക്ടര്‍ ബല്‍റാം ആയാണ് അഭിനയിക്കുന്നത്. പേടിപ്പിക്കലും ഇടിയും ഫൈറ്റും വെടിയും ഡയലോഗും. പൂച്ചയായിരുന്നിട്ട് പുലിയെപ്പോലെ ചാടും എന്ന് പറഞ്ഞിട്ടില്ലേ? അതുമാതിരിയാണ്. ‘രാമായണ’ വന്നില്ലായിരുന്നെങ്കില്‍ ‘ഓം’ ആയിരുന്നേനെ സായ് പല്ലവിയുടെ ആദ്യത്തെ ആക്ഷന്‍ പടം. ഫൈറ്റ് കാണുമ്പോള്‍, കരാട്ടെയോ മറ്റോ പഠിച്ചതാണെന്ന് തോന്നും. വിജയശാന്തിക്കൊക്കെ ശേഷം ആക്ഷന്‍ ഹീറോയിനായി കാണാം’-മമ്മൂട്ടി പറഞ്ഞു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News