ആർട്ട് ദുബായ് പ്രദർശനത്തിന് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ് : ആർട്ട് ദുബായിയുടെ 20-ാം പതിപ്പ് മദിനത്ത് ജുമൈറയിൽ തുടങ്ങി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

പ്രദർശനത്തിലെ ഗാലറികൾ, ആർട്ട് ഇൻസ്റ്റലേഷനുകൾ തുടങ്ങിയവ ശൈഖ ലത്തീഫ സന്ദർശിക്കുകയും കലാകാരന്മാരുമായും ഗാലറികളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 20-ഓളം രാജ്യങ്ങളിൽനിന്നുള്ള 75-ലേറെ കലാസൃഷ്ടികളാണ് ഇത്തവണ പ്രദർശിപ്പിച്ചിട്ടുള്ളത്. സംസ്കാരം, കല എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമായി എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന പ്രധാന വാർഷിക പരിപാടികളിലൊന്നാണിത്. ലോകമെമ്പാടുമുള്ള കലാകാരൻമാർ, സ്ഥാപനങ്ങൾ എന്നിവയെ ഒന്നിച്ച് കൊണ്ടുവരുന്ന സാംസ്കാരിക കൈമാറ്റത്തിനുള്ള വേദിയായി ആർട്ട് ദുബായ് മാറിക്കഴിഞ്ഞു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News