ദുബായ് പാർക്കുകളിലും ബീച്ചുകളിലും ഇനി ഭക്ഷണം

ദുബായ് : എമിറേറ്റിലെ ബീച്ചുകളിലും പാർക്കുകളിലും ഭക്ഷണവും മറ്റു വസ്തുക്കളും ഡെലിവറി ചെയ്യാൻ ഡ്രോണുകളെത്തുന്നു. കീറ്റ ഡ്രോണും ദുബായ് മുനിസിപ്പാലിറ്റിയും സംയുക്തമായാണ് പുതിയ ഡെലിവറി സേവനത്തിനായി പ്രവർത്തിക്കുന്നത്. നൂതന സാങ്കേതികവിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുകയും മികച്ച അനുഭവങ്ങൾ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുത്ത പാർക്കുകളിലും ബീച്ചുകളിലും പരീക്ഷണാടിസ്ഥാനത്തിൽ സേവനങ്ങൾ നൽകിത്തുടങ്ങും. ഭാവിയിൽ നഗരത്തിലുടനീളം സേവനങ്ങൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുസൗകര്യങ്ങൾക്കുള്ളിൽ ഡ്രോണുകളുടെ ഡെലിവറി റൂട്ടുകൾ വികസിപ്പിക്കും. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് അവരുടെ സംതൃപ്തി വർധിപ്പിക്കുകയും ചെയ്യുന്ന നഗരമായി ആഗോളതലത്തിലേക്ക് ഉയരാനുള്ള എമിറേറ്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംരംഭം.

Leave a Reply

Your email address will not be published. Required fields are marked *