സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വർഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെൻസസ് ചുമതലകൾക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

ഇതോടെ ജില്ലാതലത്തിലുള്ള അധ്യാപകരുടെ സ്ഥലംമാറ്റം മരവിച്ചു. സെൻസസ് ഡ്യൂട്ടിയിൽ ഇല്ലാത്ത പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റവും തടഞ്ഞു. എന്നാൽ, സെൻസസ് കണക്കിലെടുത്ത് അധ്യാപക സ്ഥലംമാറ്റം വേണ്ടെന്ന് വെയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ഉത്തരവ് പുറത്തിറങ്ങിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് പിൻവലിക്കണമെന്ന് കെഎസ്ടിഎ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *