തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനും മകളും കുടുങ്ങുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. വീണ വിജയനും പിണറായി വിജയനും അറസ്റ്റിലാകുമെന്നും ജയിലിൽ പോകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എസ്എഫ്ഐഒ അന്വേഷണത്തിൽ വീണ വിജയൻ മൂന്നാം പ്രതിയാണ്. വീണ വിജയനുമായി ബന്ധപ്പെട്ടവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും കേസ് പിണറായി വിജയനിലേക്ക് തന്നെ എത്തുമെന്നും ഷോൺ ജോർജ് പറഞ്ഞു.
ഇ.ഡിക്ക് അന്വേഷണമായി ഇനി മുന്നോട്ടുപോകാൻ സാധിക്കും. പിണറായി വിജയൻ മാത്രമല്ല പണം കൈപ്പറ്റിയ നിരവധി നേതാക്കൾ ഉണ്ട്. ആ നേതാക്കളുടെ ലിസ്റ്റ് പോലും തരാൻ തടസം നിൽക്കുകയാണ്. ആ പേരുകൾ കിട്ടിയാൽ ജനങ്ങൾക്ക് കാര്യങ്ങൾ ബോധ്യപ്പെടുമെന്നും ഷോൺ പറഞ്ഞു. രാജ്യസുരക്ഷ വരെ ഈ കേസുകളിൽ ബാധകമാണെന്നും അദേഹം കൂട്ടിച്ചേർത്തു.
