Author: Anju Jolly Alex

ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ജയ് ജയ് റാം’ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്‌മാന്‍ ഈണം പകര്‍ന്നിരിക്കുന്ന ഗാനത്തിന്റെ മലയാളം വരികള്‍ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഹരിചരണും അമൃത രാജനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഒരു ആരതിയുടെ ആത്മീയ ബോധവും സിനിമാറ്റിക് ഗാനത്തിന്റെ വൈകാരികതയും സമന്വയിപ്പിച്ചാണ് ഈ ഭക്തിഗാനം ഒരുക്കിയിരിക്കുന്നത്. ശ്രീരാമന്റെ കാരുണ്യം, സംരക്ഷണം, ധര്‍മ്മനിഷ്ഠ എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് ഗാനത്തിലെ വരികള്‍. തലമുറകളായി നമ്മെ നയിക്കുന്ന വഴികാട്ടിയാണ് […]
Read more

‘ദി തേര്‍ഡ് മര്‍ഡര്‍’ ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്ത്

ഇന്ദ്രന്‍സ്, സൈജുകുറുപ്പ്, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന തേര്‍ഡ് മര്‍ഡര്‍ ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസായി. പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തിയ നിമിഷങ്ങള്‍ സമ്മാനിച്ച ട്രെയ്ലര്‍ മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. റോയ്, അരികില്‍ ഒരാള്‍, ചാപ്റ്റേഴ്സ്, വൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം ദി തേര്‍ഡ് മര്‍ഡര്‍ ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലേക്കെത്തും. സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ ചിത്രം സ്വര്‍ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരംകുളമാണ് നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, […]
Read more

ആഡംബര കാര്‍ വിവാദം; മന്ത്രി കെ. എം ഷാജിക്ക് മുസ്ലിം ലീഗിന്റെ താക്കീത്

മലപ്പുറം: ആഡംബര കാര്‍ വിവാദത്തില്‍ മന്ത്രി കെ എം ഷാജിക്ക് മുസ്ലിം ലീഗിന്റെ താക്കീത്. വിഷയത്തില്‍ തുടര്‍പ്രതികരണങ്ങള്‍ നടത്തി കൂടുതല്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം. പിന്നാലെ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് മന്ത്രി. രാജ്യത്തെ ഒരു നിയമവും തെറ്റിച്ചിട്ടില്ലെന്നും വേറെ ആരോട് പറഞ്ഞിട്ടില്ലെങ്കിലും ജനങ്ങളോട് അത് പറയാന്‍ ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. വേങ്ങര എ ആര്‍ നഗറില്‍ നടന്ന പരിപാടിയിലായിരുന്നു പരാര്‍മശം. ‘ഈ രാജ്യത്തെ ഒരു നിയമവും തെറ്റിച്ചിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല. വേറെ ആരോട് പറഞ്ഞിട്ടില്ലെങ്കിലും അത് ജനങ്ങളോട് പറയാന്‍ […]
Read more

പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവെക്കില്ലെന്ന നിലപാടിൽ ഗ്യാനേഷ് കുമാർ

ന്യൂഡൽഹി: രാജ്യമാകെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ഡിസിസികളുടെ നേതൃത്വത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിച്ചപ്പോൾ ഇടത് നേതാക്കൾ എകെജി ഭവന് മുന്നിൽ നിന്നും ഭഗത് സിംഗ് സ്മാരകത്തിലേക്ക് മാർച്ച് നടത്തി. പുതിയ ഇംപീച്ച്മെൻറ് നോട്ടീസ് അടക്കമുള്ള തുടർനടപടികൾ മറ്റന്നാൾ ചേരുന്ന ഇന്ത്യ സഖ്യയോഗം തീരുമാനിക്കും. പൗരത്വം നിർണ്ണയിക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മീഷന് ഇല്ലെന്ന് എസ്ഐആറിനെതിരായ ഹർജികൾ കേട്ട സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ […]
Read more

പെൻഷൻ തട്ടിയെടുത്തെന്ന പരാതി; സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി

മലപ്പുറം: മലപ്പുറം മങ്കടയില്‍ പെന്‍ഷന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഐഎം ഏരിയ കമ്മറ്റി അംഗത്തിനെതിരെ പാര്‍ട്ടി നടപടി. മങ്കട ഏരിയാ കമ്മിറ്റി അംഗമായ കെ ടി നൗഫലിനെ ഒരു വര്‍ഷത്തേക്ക് പുറത്താക്കി. പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് മൂര്‍ക്കനാട് ശാഖാ ജീവനക്കാരനായിരുന്നു നൗഫല്‍. പെന്‍ഷന്‍ നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ നൗഫലിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മൂര്‍ക്കനാട് സ്വദേശിയായ വീട്ടമ്മയുടെ വിധവാ പെന്‍ഷന്‍ തട്ടിയെടുത്തെന്നായിരുന്നു നൗഫലിനെതിരായ പരാതി. വീട്ടമ്മ തന്നെയായിരുന്നു പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2025 നവംബര്‍ മുതല്‍ […]
Read more

നിയമസഭ കയ്യാങ്കളി കേസ്; നവംബർ മൂന്നിന് വിചാരണ നടപടികൾ തുടങ്ങുന്നു

തിരുവനന്തപുരം: പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് യു.ഡി.എഫ് സർക്കാറിന്റെ കാലത്തുനടന്ന നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് വിചാരണ തിരുവനന്തപുരം സിജെഎം കോടതിയിൽ ആരംഭിക്കുന്നു. കേരള നിയമസഭാ ചരിത്രത്തിലെ കറുത്ത ഏടായ കയ്യാങ്കളി കേസിന്റെ വിചാരണയുടെ ആദ്യഘട്ടത്തിൽ രണ്ടു സാക്ഷികളെയാണ് വിസ്തരിക്കുക. സംഭവം നടന്ന സമയത്തെ നിയമസഭാ സെക്രട്ടറിയായിരുന്ന ശാരങ്കധരൻ, സഭയിലെ ദൃശ്യങ്ങൾ പകർത്തിയ ഡിവിആർ (DVR) കോപ്പി ചെയ്ത എൻജിനീയർ എന്നിവരെയാണ് നവംബർ മൂന്നിന് വിസ്തരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സിപിഎമ്മിലും ബിജെപിയിലും ഉള്ളവരാണ് നിലവിൽ കേസിൽ പ്രതിയായിട്ടുള്ളത്. സംഭവസമയത്ത് എൽഡിഎഫ് […]
Read more

വഖഫ് ബോർഡ് പിരിച്ചുവിടാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. സർക്കാരിന് ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി നിരീക്ഷണമുണ്ട്. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും കേസുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ബോർഡ് പിരിച്ചുവിടൽ തീരുമാനം സർക്കാരിന്റെ ആസൂത്രിതമായ ശ്രമമായിരിക്കാമെന്ന് ചെയർമാൻ കെ.എസ് ഹംസയും പ്രതികരിച്ചു. നിയമം മറികടക്കാൻ ആർക്കും കഴിയില്ല. പിരിച്ചുവിടൽ നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്നും വഴിയിൽ തടഞ്ഞു നിർത്തി, പിടിച്ചുപറിക്കാർ കാത്തു നിൽക്കുന്നുണ്ട് എന്ന് പറഞ്ഞപോലെയാണ് […]
Read more

പച്ചക്കറിവില കുതിച്ചുയരുന്നു; ബീൻസിനും പയറിനും കിലോയ്ക്ക് 100 രൂപ കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. സാധാരണക്കാർ നിത്യജീവിതത്തിൽ ഏറെ ആശ്രയിക്കുന്ന ബീൻസും പയറും ചെറിയ ഉള്ളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് പൊള്ളുന്ന വിലയാണ് നിലവിലുള്ളത്. ബീൻസിനും പയറിനും വില കിലോയ്ക്ക് 100 രൂപ കടന്നു. ചെറിയ ഉള്ളി വില 100 ഉം വെളുത്തുള്ളിയുടെ വില 220 രൂപയായി ഉയർന്നു. ഒരുമാസത്തിനിടെ പലതവണ വില വർധിച്ചതോടെ പച്ചക്കറി വാങ്ങാൻപോലും കൂടുതൽ പണം ചെലവഴിക്കേണ്ട സ്ഥിതിയിലാണ് ഉപഭോക്താക്കൾ. ഉത്സവകാലമല്ലാതിരുന്നിട്ടും പച്ചക്കറികൾക്ക് വില ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്. പച്ചക്കറികളുടെ […]
Read more

മുഖ്യമന്ത്രി വി.ഡി സതീശന് സുരക്ഷ കൂട്ടാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: പൊതുപരിപാടികളിലെത്തുന്ന മുഖ്യമന്ത്രി വി.ഡി സതീശന് ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷകൂട്ടാനുമൊരുങ്ങി പോലീസ്. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ തിക്കുംതിരക്കും ഉണ്ടാക്കുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുന്നെന്നാണ് പോലീസ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ മഫ്തിയിലടക്കം കൂടുതൽ പോലീസിനെ നിയോഗിക്കണമെന്ന് ഇന്റലിജൻസ് എ.ഡി.ജി.പി. ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഏതാനും ദിവസംമുൻപ്‌ ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പുറത്തിറങ്ങവേ തിക്കുംതിരക്കും ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ മുഖ്യമന്ത്രി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എറണാകുളത്തുനടന്ന പരിപാടിയിൽ മൈക്കുമായി മുഖ്യമന്ത്രിയുടെ അടുത്ത് പോകരുതെന്നും ഇസെഡ് പ്ലസ് സുരക്ഷയുള്ളയാളാണെന്നും പോലീസ് മാധ്യമപ്രവർത്തരോട് […]
Read more

പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: പറവൂരിൽ പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്. മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന കെഎസ്ആർടിസി കണ്ടക്ടര്‍ക്കെതിരായ പരാതിയിലാണ് നടപടി വന്നത്. കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗുരുവായൂർ – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 ‘പ്രിയദർശിനി’ ബസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ […]
Read more

Recent News