Author: Anju Jolly Alex

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. വിഷയം പക്വമായ രീതിയില്‍ കൈകാര്യം ചെയ്യണമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. വിമാനയാത്ര സ്‌പെണ്‍സര്‍ ചെയ്തത് മലയായിളായ ഒരു സുഹൃത്താണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഇത് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം അനാവശ്യമായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തി നാല് മാസം പൂര്‍ത്തിയാകുന്ന വേളയില്‍ ഇങ്ങനെ ഒരു വിവാദം ശോഭ കെടുത്തും. ജനങ്ങള്‍ക്ക് […]
Read more

കേരള പൊലീസ് പേപ്പർലെസ് സംവിധാനത്തിലേക്ക് മാറുന്നു

തിരുവനന്തപുരം: കേരള പൊലീസ് ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാൻ പൂർണമായും പേപ്പർലെസ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നു. ക്രിമിനൽ കേസുകളിലെ കുറ്റപത്രങ്ങളും അന്തിമ അന്വേഷണ റിപ്പോർട്ടുകളും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കാനുള്ള സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. നിലവിൽ പ്രതികൾക്കും അഭിഭാഷകർക്കും നൂറുകണക്കിന് പേജുകളുള്ള രേഖകൾ പ്രിന്റ് ചെയ്ത് നൽകുന്ന രീതിക്ക് പകരം, ഒറ്റ ക്ലിക്കിൽ ഇ-മെയിൽ വഴിയോ മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയോ ഡിജിറ്റൽ പകർപ്പ് ലഭ്യമാക്കാനാണ് ആലോചന. ഇതിന്റെ നിയമസാധുതയും തുടർനടപടികളും ചർച്ച ചെയ്യാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.കുറ്റപത്രങ്ങൾക്ക് […]
Read more

‘അമ്മ’ സംഘടനയ്ക്ക് വേണ്ടി സ്പെഷ്യൽ കോടതി വേണ്ടിവരുമല്ലോ; വിമർശവനുമായി ഹൈക്കോടതി

കൊച്ചി: താരസംഘടന ‘അമ്മ’ യ്ക്ക് വേണ്ടി സ്പെഷ്യൽ കോടതി വേണ്ടിവരുമല്ലോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. നടി അൻസിബ ഹസൻ്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയ സമർപ്പിച്ച ഹർജി പരിഗണിക്കവെ ആണ് ഹൈക്കോടതിയുടെ ചോദ്യം. പാവപ്പെട്ടവരുടെ പ്രശ്നം കിടക്കുമ്പോൾ ഇവരുടെ പ്രശ്നം തീർക്കാനേ സമയം ഉള്ളൂ എന്നും കോടതി വിമർശിച്ചു. തുടർച്ചയായി വന്ന ഹർജികളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമർശനം ഉണ്ടായത്. നേരത്തെ അൻസിബയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി […]
Read more

തോമസ് ഉണ്ണിയാടൻ പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്ന് ജോസ്.കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും എംപിയുമായ ജോസ് കെ മാണി. തോമസ് ഉണ്ണിടായന്‍ സീനിയര്‍ നേതാവാണ്. അദ്ദേഹം പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ട്. അദ്ദേഹത്തിന് കൂടുതല്‍ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. ജോസഫ് വിഭാഗത്തില്‍ കൂടുതല്‍ അതൃപ്തരുണ്ട്. ജനാധിപത്യപരമായല്ല അവിടെ കാര്യങ്ങള്‍ നടക്കുന്നത് എന്നാണ് അറിഞ്ഞത്. അവിടെ ചിലത് സംഭവിക്കാന്‍ പോവുകയാണെന്നും ജോസ് കെ. മാണി പറഞ്ഞു. തോമസ് ഉണ്ണിയാടനുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുനാളായി വിവാദങ്ങളുണ്ടായിരുന്നു. […]
Read more

മുഖ്യമന്ത്രി അറിഞ്ഞിട്ടാണ് സൈബര്‍ ആക്രമണം എന്ന് കരുതുന്നില്ല; കെ.സി വേണു​ഗോപാൽ

ന്യൂഡൽഹി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വി. ഡി സതീശന്‍ പക്ഷത്തെ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ ഒളിയമ്പുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. ഏത് ഗ്രൂപ്പിലെ നേതാവായാലും അവഹേളിച്ച് സൈബര്‍ ഇടത്ത് ആഘോഷിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ ഇഷ്ടമുള്ളതോ ഇഷ്ടമില്ലാത്തതോ ആയ നേതാവിനെ വലിച്ചിഴച്ച് അപമാനിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സൈബര്‍ ആക്രമണം ഒരുപാട് സഹിച്ച ആളാണ് ഞാന്‍. കേള്‍ക്കേണ്ടതെല്ലാം ഞാന്‍ കേട്ടുകഴിഞ്ഞു. ഞാനുമായി ബന്ധപ്പെട്ട ഒരു […]
Read more

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അനാവശ്യം; അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അനാവശ്യമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കരിങ്കൊടി പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെടുന്നു. പ്രതിഷേധത്തില്‍ അമിത് ഷായ്ക്കും അമര്‍ഷമുണ്ട്. അതേസമയം അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തില്‍ തെറ്റില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാട്ടിയത് സംഘടനാ തലത്തില്‍ എടുത്ത തീരുമാനമാണെന്ന് […]
Read more

സര്‍ക്കാര്‍ മാറിയപ്പോള്‍ താമസക്കാരുടെ അഭിപ്രായവും മാറിയെന്ന് കെ. ജെ മാക്‌സി

കൊച്ചി: കൊച്ചി മുണ്ടംവേലിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റിന്റെ ദുര്‍ബലാവസ്തയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മുന്‍ എംഎല്‍എ കെ ജെ മാക്‌സി രംഗത്ത്. വളരെ മോശം സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഒന്നുമില്ലാത്തവര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാം ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ മാറിയപ്പോള്‍ താമസക്കാരുടെ അഭിപ്രായവും മാറിയെന്ന് മാക്‌സി വിമര്‍ശിച്ചു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കട്ടെ എന്നും ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു. കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പണികള്‍ […]
Read more

യുഎഇയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു

യുഎഇയിൽ കടുത്ത വേനലിന് വിരാമമാകുന്നതോടെ അടച്ചിട്ടിരുന്ന നിരവധി വിനോദസഞ്ചാര-കുടുംബ ആകർഷണ കേന്ദ്രങ്ങൾ വീണ്ടും തുറക്കുകയാണ്. ഗ്ലോബൽ വില്ലേജ്, ദുബായ് മിറക്കിൾ ഗാർഡൻ, ദുബായ് സഫാരി പാർക്ക്, ദുബായ് പാർക്സ് ആൻഡ് റിസോർട്സ് എന്നിവയുടെ തിരിച്ചുവരവിനൊപ്പം വിവിധ സാംസ്കാരിക, കായിക, ഭക്ഷ്യമേളകളും ഒക്ടോബറിനെ സജീവമാക്കും. മോഷൻഗേറ്റ് ദുബായ്, റയൽ മാഡ്രിഡ് വേൾഡ്, ലെഗോലാൻഡ് ദുബായ് റിസോർട്ട്, റിവർലാൻഡ് എന്നിവ ഉൾപ്പെടുന്ന ദുബായ് പാർക്സ് ആൻഡ് റിസോർട്സ് ഒക്ടോബർ 7ന് വീണ്ടും സന്ദർശകർക്കായി തുറക്കും. കുടുംബങ്ങൾക്കായി നിരവധി വിനോദാനുഭവങ്ങളാണ് ഇവിടെ […]
Read more

വെസ്റ്റ് ഇൻ‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

വെസ്റ്റ് ഇൻ‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ്50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവിസ്നി‍റെ സെഞ്ച്വറിയുടെയും ജോണ്‍ കാംപ്‌ബെൽ, ആമിര്‍ ജാംഗോ എന്നിവരുടെ അര്‍ധ‍സെഞ്ച്വറികളുടെയും കരുത്തിലാണ് ഈ ടോട്ടൽ പടുത്തുയർത്തിയത്. 108 പന്തില്‍ 101 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സ് ആണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ജോണ്‍ കാംപ്‌ബെല്‍ 60 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ ആമിര്‍ ജാംഗോ 43 […]
Read more

ലീഗിന്റെ അഭിനയമികവ് അസാധ്യമാണ്, മമ്മൂട്ടിയും മോഹൻലാലും തോൽക്കും; ജലീൽ

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‌റെ പ്രസ്താവനയെ പിന്തുണച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. തെരഞ്ഞെടുപ്പ് സമയത്ത് തൃക്കരിപ്പൂരിലെ മുസ്ലിം വീടുകളില്‍ പോയി മുസ്ലിം ലീഗുകാര്‍ വര്‍ഗീയത പ്രചരിപ്പിച്ചെന്നായിരുന്നു ജയരാജൻ പറഞ്ഞത്. ഇത്തരം ആരോപണങ്ങള്‍ ലീഗിന്റെ സ്ഥിരം കലാപരിപാടിയാണെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരേസമയം കടുത്ത വര്‍ഗീയത രഹസ്യമായി പ്രചരിപ്പിക്കാനും പരസ്യമായി സോപ്പിട്ട് മതേതരത്വത്തിന്റെ വാഹകരാകാനുമുള്ള ലീഗിന്റെ അഭിനയമികവ് അസാധ്യമാണെന്നും മമ്മൂട്ടിയും മോഹന്‍ലാലും വരെ ലീഗിനു മുന്നില്‍ തോറ്റുപോകുമെന്നും അദ്ദേഹം […]
Read more

Recent News