Author: Anju Jolly Alex

ഇന്ത്യയുടെ അന്തിമ ലക്ഷ്യം ലോകകപ്പ് ട്രോഫി നേടുകയാണെന്ന് വിരാട് കോഹ്ലി

ലോകകപ്പ് ഫൈനലില്‍ ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍ വിരാട് കോഹ്ലി പറഞ്ഞു. ഇന്ത്യയുടെ അന്തിമ ലക്ഷ്യം ലോകകപ്പ് ട്രോഫി നേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ ഏകദിനത്തിന് മുന്നോടിയായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, കോഹ്ലി തന്റെ മത്സരബുദ്ധിയെക്കുറിച്ചും ഇന്ത്യയെ വിജയതീരത്തെത്തിക്കാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ചും തുറന്നുപറഞ്ഞു. ‘ഞങ്ങള്‍ കളിക്കുന്ന ഓരോ മത്സരത്തിലും ടീമിനെ വിജയിപ്പിക്കുന്ന ആളാകാനാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്. ഞാന്‍ അങ്ങനെയാണ് രൂപപ്പെടുന്നത്, അത് എന്നില്‍ നിന്ന് ഒരിക്കലും […]
Read more

അമീബിക് മസ്തിഷ്‌കജ്വരത്തിന് പകരം ടിബി ചികിത്സ; വീണ്ടും ചികിത്സാപ്പിഴവ് ആരോപണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്നു വയസുകാരിക്ക് തുടക്കത്തിൽ ടിബി മെനിഞ്ചൈറ്റിസിന് ചികിത്സ നൽകിയെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. പനി മാറാത്തതിനാൽ ഇക്കഴിഞ്ഞ ജൂലായ് 25ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ചികിത്സാപ്പിഴവ് സംഭവിച്ചതെന്ന് പരാതിയിൽ പറയുന്നത്. തിരുവല്ല സ്വദേശികളായ സന്ദീപ് – പ്രജിത ദമ്പതികളുടെ മകൾ സായിലക്ഷ്മിക്കാണ് ദുരവസ്ഥ. രോഗം മൂർച്ഛിച്ചതോടെ ഓഗസ്റ്റ് ഒന്നിന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. എന്നാൽ അവിടെവച്ചും രോഗനിർണയം […]
Read more

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഒരുക്കങ്ങളുമായി ബിജെപി

ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഒരുക്കങ്ങളുമായി ബിജെപി. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പുതുതായി നിയമിക്കപ്പെട്ട പ്രഭാരിമാരുടെയും സഹപ്രഭാരിമാരുടെയും യോഗം വിളിച്ചു. സെപ്റ്റംബർ 29-ാം തീയതി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്താണ് യോഗം നട‌ക്കുക. സംസ്ഥാനങ്ങളുടെ ചുമതലക്കാരെ പുനർവിന്യസിച്ചുകൊണ്ടുള്ള തീരുമാനം വന്ന് ദിവസങ്ങൾക്കകമാണ് യോഗം വിളിച്ചുചേർത്തിട്ടുള്ളത്. അടുത്ത കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സംഘടനാതലത്തിൽ അഴിച്ചുപണികളും ശക്തിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. പ്രതിപക്ഷ ആരോപണങ്ങളെ എങ്ങനെ നേരിടണം […]
Read more

മന്ത്രി കെ.എം ഷാജിയുടെ വാദം തെറ്റ്; സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് വെക്കാൻ പാടില്ല

തിരുവനന്തപുരം: ആഡംബര വാഹന ഉപയോ​ഗത്തിലെ മന്ത്രി കെ. എം ഷാജിയുടെ വാദം തെറ്റ്. സ്വകാര്യ വാഹനങ്ങളിൽ അനുമതി ഇല്ലാതെ സർക്കാർ ബോർഡുവെക്കാൻ പാടില്ലെന്നാണ് ചട്ടം. 1989-ലെ കേരള മോട്ടോർ വാഹന നിയമം ചട്ടം 92 എ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ സർക്കാർ ബോർഡ് വയ്ക്കുന്നത് ചട്ടലംഘനമാണ് എന്നാണ് നിയമം. നമ്പറും ബോർഡും അനുവദിക്കുന്നത് സർക്കാർ വാഹനങ്ങൾക്ക് വേണ്ടിയാണ്. മറ്റൊരു വാഹനത്തിൽ ഉപയോഗിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ അനുമതിയോടെ പൊതുഭരണ വകുപ്പ് ഉത്തരവ് ഇറങ്ങണം എന്നാണ് നിയമം. സ്വകാര്യ […]
Read more

ശബരിമല മണ്ഡലകാല തീർഥാടനം; നിലയ്ക്കൽ വലിയ ഹബ്ബാകും

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനത്തിൽ ഇനി നിലയ്ക്കൽ വലിയ ഹബ്ബായി മാറും. പ്ലാന്റേഷൻ കോർപ്പറേഷന്റെ പക്കൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയ്ക്കുവാങ്ങിയ സ്ഥലത്ത് വിപുലമായ സൗകര്യങ്ങളൊരുങ്ങുകയാണ്. ഈ സ്ഥലത്ത് വനനിയമങ്ങൾ ബാധകമല്ലാത്തതിനാൽ ആവശ്യമായ ജോലികൾ ചെയ്യാൻ തടസ്സമില്ല. പാർക്കിങ് രീതിയിലാണ് പ്രധാനമായും മാറ്റം വരുക. ഇവിടെ പാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം വരും. വിമാനത്താവളങ്ങളിലെപ്പോലെ എക്സിറ്റ് പോയിന്റിൽ ഫാസ്ടാഗ് സംവിധാനമൊരുക്കും. കൂടുതൽ ദിവസം പാർക്ക് ചെയ്താൽ അതനുസരിച്ച് തുക കൂടും. ഇതിനായി കൃത്യമായ എൻട്രി, എക്സിറ്റ് പോയിന്റുകൾ സജ്ജമാക്കും. […]
Read more

സർക്കാർമദ്യമായ ജവാനെ കടത്തിവെട്ടി സ്വകാര്യകമ്പനിക്ക് നേട്ടം

തിരുവനന്തപുരം: ബിവറജസ് മദ്യക്കച്ചവടം പരിഷ്‌കരിച്ചപ്പോൾ സർക്കാർമദ്യമായ ജവാനെ കടത്തിവെട്ടി സ്വകാര്യകമ്പനിക്ക് കുത്തകനേട്ടം. റം വിഭാഗത്തിൽ മാസം രണ്ടരലക്ഷം കെയ്സ് വരെ വിറ്റിരുന്ന ജവാൻ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. സംസ്ഥാനത്തിന് പുറത്തെ മദ്യകമ്പനിക്കാണ് നേട്ടം ലഭിച്ചത്. നാലുവർഷത്തിനിടെ ആകെ മദ്യക്കച്ചവടത്തിന്റെ 50 ശതമാനവും ഒരു കമ്പനി കൈയടക്കുകയുംചെയ്തു. മാസം 18 ലക്ഷം കെയ്സ് മദ്യം വിൽക്കപ്പെടുമ്പോൾ അതിൽ ഒൻപതുലക്ഷവും ഒരു കമ്പനിയുടേതാണ്. മൂന്നുവർഷത്തിനുമുൻപ് ഇവരുടെ പ്രതിമാസക്കച്ചവടം നാലുലക്ഷം കെയ്സായിരുന്നു. രണ്ടാം പിണറായിസർക്കാരിന്റെ കാലത്ത് ബെവറജസ് കോർപ്പറേഷനിൽ നടത്തിയ സോഫ്റ്റ്‌വെയർ […]
Read more

കെ.സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണത്തിന് പൊലീസ്

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ ഒടുവിൽ അന്വേഷണത്തിന് പൊലീസ്. കോൺഗ്രസ് നേതാവിന്റെ പരാതിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിക്കാരനായ കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാമിന്റെ മൊഴിയെടുത്തു. പരാതി നൽകി രണ്ടുമാസത്തിനുശേഷമാണ് പൊലീസ് അന്വേഷണത്തിലേക്ക് കടന്നിരിക്കുന്നത്. ഡിജിപിക്ക് നേരിട്ട് നൽകിയ പരാതിയിൽ രണ്ടുമാസക്കാലം ഒരു നടപടിയും പൊലീസ് എടുത്തിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ കെ സി വേണുഗോപാലിനെ നിരന്തരം അധിക്ഷേപിക്കുന്നുവെന്നും ഇത് ആസൂത്രിതമാണെന്നുമായിരുന്നു പരാതി. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി […]
Read more

ജനാധിപത്യത്തെ ബിജെപിക്ക് വേണ്ടി ​ഗ്യാനേഷ് കുമാർ അട്ടിമറിച്ചു, രാഹുൽ ​ഗാന്ധി പറഞ്ഞത് സത്യമായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരളം ചീഫ് സെക്രട്ടറി ജിജി തോംസന്‍റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഗ്യാനേഷ് കുമാർ ബിജെപി ഏജന്‍റായി പ്രവർത്തിച്ചു എന്നതിന് ഇനിയും തെളിവുകൾ വേണ്ട. ജനാധിപത്യത്തെ ബിജെപിക്ക് വേണ്ടി അട്ടിമറിക്കുന്ന ഏജന്‍റായിരുന്നു ഗ്യാനേഷ് കുമാറെന്ന് തെളിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യതയെ ബിജെപിക്ക് കച്ചവടം നടത്തിയ ഗ്യാനേഷ് കുമാറിനെ ഇന്ത്യൻ ജനാധിപത്യത്തിന് വധശിഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തും. അങ്ങേയറ്റം സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനെ […]
Read more

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ മാധ്യമപ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ്

പാലക്കാട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ മാധ്യമപ്രവർത്തകരെത്തുന്നത് നിയന്ത്രിക്കാൻ നീക്കം. ഉയർന്ന സുരക്ഷ കാറ്റഗറിയിൽ ഉൾപ്പെടുന്ന വ്യക്തിയായതിനാൽ മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ മാധ്യമപ്രവർത്തക‍ർ ഉൾപ്പെടെ എത്തുന്നത് സുരക്ഷാ ഭീഷണിക്ക് കാരണമാകുന്നുവെന്നാണ് പൊലീസിൻ്റെ വിചിത്ര കണ്ടെത്തൽ. അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മഫ്തി വേഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ വർധിപ്പിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇൻ്റലിജൻസ് എഡിജിപിയുടെ ഓഫീസിൽ നിന്നാണ് ജില്ല പൊലീസ് മേധാവിമാർക്ക് നിർദ്ദേശം കൈമാറിയിരിക്കുന്നത്. മുഖ്യമന്ത്രി പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്ന അവസരങ്ങളിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ അനിയന്ത്രിതമായ […]
Read more

റേഞ്ച് റോവര്‍ വിവാദത്തില്‍ ന്യായീകരണവുമായി മന്ത്രി കെ.എം ഷാജി

കോഴിക്കോട്: റേഞ്ച് റോവര്‍ വിവാദത്തില്‍ ന്യായീകരണവുമായി മന്ത്രി കെ എം ഷാജി. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നാണ് നിയമമെന്നും സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും കെ. എം ഷാജി പറഞ്ഞു. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം. മന്ത്രിയുടെ വാഹനത്തില്‍ സഞ്ചരിക്കുന്നവരെല്ലാം മന്ത്രിമാരല്ല. മന്ത്രിയുടെ കാറില്‍ മറ്റൊരാള്‍ യാത്ര ചെയ്താല്‍ നിയമവിരുദ്ധമാണെന്നും കെ. എം ഷാജി നിയമങ്ങള്‍ വിശദീകരിച്ച് പറഞ്ഞു. മാധ്യമങ്ങള്‍ ഏകപക്ഷീയമായാണ് വാര്‍ത്ത നല്‍കിയത്. കെ എം ഷാജി ആഡംബര […]
Read more

Recent News