Author: Anju Jolly Alex

സർക്കാരിനെതിരേ ഒറ്റയ്ക്ക് സമരത്തിനിറങ്ങാൻ സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സി.പി.എം-സി.പി.ഐ തർക്കം സമവായത്തിലെത്താത്ത സാഹചര്യത്തിൽ സർക്കാരിനെതിരേ ഒറ്റയ്ക്ക് സമരത്തിനിറങ്ങാൻ സി.പി.ഐ. മുന്നണിയുടെ സമരങ്ങൾ ഉടനുണ്ടാകുമെന്നും എല്ലാ കക്ഷികൾക്കും ഒറ്റയ്‌ക്കൊറ്റയ്ക്ക് സമരം നടത്താൻ അവകാശമുണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 12-ന് നിയമസഭാസമ്മേളനം തുടങ്ങും. അതിനുശേഷം, മുഴുവൻ മേഖലകളിൽനിന്നും പ്രവർത്തകരെ എത്തിച്ച് 14-ന് പാർട്ടിയുടെ ശക്തിതെളിയിക്കുന്ന സമരപരിപാടി ഒരുക്കാനാണ് സി.പി.ഐ.യുടെ തീരുമാനം. വെള്ളപ്പൊക്കം കാരണം ദുരിതം നേരിട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ വിതരണം ചെയ്യുക, ഇടതുസർക്കാർ നടപ്പാക്കിയ […]
Read more

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനൽ ; ഇന്ത്യയ്ക്ക് എതിരാളികൾ അഫ്ഗാനിസ്ഥാൻ

നാഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരക്രമമായി. തിങ്കളാഴ്ച നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ഗ്രൂപ്പ് എയിൽ നടന്ന ശനിയാഴ്ചത്തെ നേപ്പാൾ – അഫ്ഗാനിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് അഫ്ഗാൻ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ എതിരാളികളായത്. ഗ്രൂപ്പിൽ ഒന്നാമതെത്തിയ നേപ്പാൾ ക്വാർട്ടറിൽ ശ്രീലങ്കയെ നേരിടും. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്ക് റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത […]
Read more

18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ; 31 ൽ 24 ചിത്രങ്ങള്‍ക്കും പ്രദര്‍ശനാനുമതി

18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട 31 ചിത്രങ്ങളില്‍ 24 ചിത്രങ്ങള്‍ക്ക് കൂടി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കി. 31 ചിത്രങ്ങള്‍ക്കും പ്രദര്‍ശനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിയമനടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതു സംബന്ധിച്ച കേസില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ഹ്രസ്വചിത്ര മല്‍സരവിഭാഗത്തിലെ ഗ്‌ളോബ്, ഭിന്തീല പാത്ത്, എ ഹാന്‍ഡ്‌ഷേക്ക് എന്നീ ചിത്രങ്ങള്‍, ഫോക്കസ് വിഭാഗത്തിലെ മദര്‍ ടങ്, അണ്‍സ്ട്രങ്, ചാപ്റ്റര്‍ ടു, ഇന്റര്‍നാഷണല്‍ […]
Read more

കൊല്ലത്ത് അമിത്ഷായ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം

കൊല്ലം: കൊല്ലത്ത് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിഷേധം. അമിത്ഷായ്ക്ക് നേരേ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തി. എസ്ഐആർ വിഷയത്തിലായിരുന്നു പ്രതിഷേധം നടന്നത്. ബിനു ചുള്ളിയലിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. വൻ സുരക്ഷാ വീഴ്ച്ചയുൾപ്പെടെയുള്ള കാര്യങ്ങൾ വിഷയത്തിൽ സംഭവിച്ചു. യൂത്ത് കോൺഗ്രസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച്ബിജെപി പ്രവർത്തകർ. വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണായിരുന്നു പ്രതിഷേധം. കുണ്ടറയിൽ ‘സഹ്കാർ സമൃദ്ധി’ പദ്ധതികളുടെ ഉത്ഘാടനം അദ്ദേഹം നിർവഹിക്കും. മാതാ […]
Read more

തിരുവോണം ബംപർ അടിച്ചയാൾക്ക് എത്ര കിട്ടും?

കാഞ്ഞങ്ങാട്: ഈ വർഷത്തെ തിരുവോണം ബംബർ ലോട്ടറി നറുക്കെടുത്തിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇക്കുറി ഭാഗ്യശാലിക്ക് ലഭിക്കുക-30 കോടി. എന്നാൽ ഈ 30 കോടി മുഴുവനും ഒന്നാം സമ്മാനം അടിച്ചയാൾക്ക് ലഭിക്കുമോ? ഇല്ല എന്ന് എല്ലാവർക്കുമറിയാം. പക്ഷേ, കൃത്യമായി എത്ര രൂപയാണ് ഒടുവിൽ ആ ഭാഗ്യശാലിക്ക് ലഭിക്കുക എന്നകാര്യം ഭൂരിഭാഗം പേർക്കും അറിയില്ല. അതെത്രയാണെന്ന് നോക്കാം. ഒന്നാം സമ്മാനമായ 30 കോടി രൂപയിൽ മൂന്ന് കോടി രൂപ ഏജൻസി കമ്മിഷനാണ്. ബാക്കി 27 കോടി രൂപയുടെ […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 13,995 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 1,11,960 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. അതാണ് ഇന്ന് തിരിച്ചിറങ്ങിയത്.അതേസമയം, രാജ്യത്തേക്കുള്ള ഔദ്യോഗിക സ്വർണ്ണ ഇറക്കുമതിയിൽ മെയ് മാസം മുതൽ വലിയ ഇടിവ് രേഖപ്പെടുത്തിയത് സമ്പദ്‌വ്യവസ്ഥയ്ക്ക് അനുകൂലമാണോ എന്നതിൽ സംശയം പ്രകടിപ്പിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ […]
Read more

ഏഷ്യൻ ഗെയിംസ്; കബഡി പുരുഷ വിഭാഗത്തിലും സ്വർണനേട്ടവുമായി ഇന്ത്യ

നാഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് കബഡിയിൽ പുരുഷ വിഭാഗത്തിലും സ്വർണനേട്ടവുമായി ഇന്ത്യ. ആവേശം അവസാന മിനിറ്റ് വരെ നീണ്ട ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഇറാനെ 40-34 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസ് പുരുഷ കബഡി ചരിത്രത്തിൽ ഇന്ത്യ നേടുന്ന ഒൻപതാം സ്വർണ്ണമെഡലാണിത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇറാൻ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. തിരിച്ചടികളോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ പകുതി അവസാനിക്കുമ്പോൾ 18-17 എന്ന സ്കോറിന് ഇറാനായിരുന്നു മുന്നിൽ നിൽന്നിരുന്നത്. എന്നാൽ രണ്ടാം പകുതിയിൽ ക്യാപ്റ്റൻ […]
Read more

ഇന്ത്യ-വിൻഡീസ് ഏകദിനത്തിന് സൗജന്യ കുടിവെള്ളം ഉറപ്പാക്കുമെന്ന് മേയര്‍ വി.വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് മുന്നോടിയായി ആരാധകര്‍ക്ക് ആശ്വാസ വാർത്തയുമായി തിരുവനന്തപുരം കോർപ്പറേഷൻ. മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ ഒരാൾക്ക് നാല് ലിറ്റർ എന്ന തോതിൽ കുടിവെള്ളം തികച്ചും സൗജന്യമായി ലഭ്യമാക്കുമെന്ന് മേയർ വി. വി. രാജേഷ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ തവണ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ കുടിവെള്ളം തീർന്നുപോയത് മുതലാക്കി ചില കച്ചവടക്കാർ അമിതവില ഈടാക്കി കുടിവെള്ളം വിറ്റതായി പരാതികൾ ഉയർന്നിരുന്നു. ഇത് ആവർത്തിക്കാതിരിക്കാനാണ് കോർപ്പറേഷൻ ഇടപെട്ട് കാണികൾക്ക് ആവശ്യമായ […]
Read more

ഇന്ത്യക്ക് കനത്ത തിരിച്ചടി; ഹാര്‍ദിക് പാണ്ഡ്യക്ക് വീണ്ടും പരിക്ക്

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20, ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ അഞ്ച് മാസമായി പരിക്കിന്‍റെ പിടിയിലായിരുന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വീണ്ടും പരിക്കേറ്റതോടെ ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയും നഷ്ടമാവും. ഹാർദിക്കിന്റെ വലതുകാലിലെ അസ്ഥിക്കേറ്റ പരിക്കാണ് തിരിച്ചടിയായത്. പരിക്കിനെ തുടർന്ന് ഡോക്ടർമാർ ഹാര്‍ദിക്കിന് രണ്ടാഴ്ചത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ബിസിസിഐയുടെ മെഡിക്കൽ പാനൽ മേധാവി ഡോ. ദിൻഷാ പർദിവാല ജപ്പാനിൽ നിന്ന് തിരിച്ചെത്തിയ ശേഷം റിപ്പോർട്ടുകൾ പരിശോധിച്ച് റീഹാബിലിറ്റേഷനെ കുറിച്ച് തീരുമാനമെടുക്കും. കഴിഞ്ഞ […]
Read more

സംസ്ഥാനത്തെ ദുർമന്ത്രവാദവും ആഭിചാരവും തടയാൻ ബില്‍ തയാറാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ദുർമന്ത്രവാദവും ആഭിചാരവും തടയാൻ ബില്‍ തയാറാകുന്നു. നരബലി, ജീവനോടെയുള്ള സംസ്കാരം, മരണകാരണമാകുന്ന പ്രവൃത്തികള്‍ എന്നിവക്ക് ബില്ലില്‍ ജീവപര്യന്തം ശിക്ഷ ശുപാർശ ചെയ്യുന്നു. പത്തനംതിട്ട ഇലന്തൂരിലെ നരബലിക്ക് പിന്നാലെയാണ് ബില്ല് തയാറാക്കാനുള്ള വിദ്ഗ്ധ സമിതിയെ നിയോഗിച്ചത്. മാരകമായി പരിക്കേല്‍പ്പിക്കുന്നതും ആഭിചാര ക്രിയകളുടെ പേരില്‍ ലൈംഗികാതിക്രമം നടത്തുന്നതിനും ജീവന് ഹാനികരമാവുന്ന പദാർത്ഥങ്ങള്‍ കഴിപ്പിക്കുന്നതിനും പത്ത് വർഷം തടവും ശുപാർശ ചെയ്യുന്നുണ്ട്. ബാധയൊഴിപ്പിക്കാനായി ഉള്ള മർദനത്തിന് 7 വർഷം തടവാണ് കരട് ബില്ലില്‍ ഉള്ളത്. എന്നാല്‍, ബില്‍ എപ്പോള്‍ […]
Read more

Recent News