Author: Anju Jolly Alex

നാഗാലാൻഡിൽ വിഷമദ്യം കഴിച്ച് 19 മരണം

കൊഹിമ: നാഗാലാൻഡിൽ വ്യാജ മദ്യം കുടിച്ച് 19 പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാഗാലാൻഡിലെ മൊകോക്ചുങ്, ടുൻസാങ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മൊകോക്ചുങ് എട്ട് മരണവും ടുൻസാങ് ജില്ലയിൽ 11 പേരുമാണ് വ്യാജ മദ്യം കുടിച്ച് മരണപ്പെട്ടത്.സംഭവം അന്വേഷിക്കുന്നതിനും, മായം ചേർത്തതെന്ന് സംശയിക്കുന്ന മദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനുമായി അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ഐ. ബങ്‌ലാങ് ചാങ് നയിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചതായി സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് […]
Read more

ഇറാൻ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം തള്ളി അമേരിക്ക

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് തൻ്റെ സഹായികളോട് വ്യക്തമാക്കിയതായി വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കുകയും എണ്ണ കയറ്റുമതിയിലുള്ള ഉപരോധം ലഘൂകരിക്കുകയും വേണമെന്നായിരുന്നു ഇറാൻ മുന്നോട്ടുവച്ച ആവശ്യം. ഒപ്പം ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ നടപ്പിലാക്കുകയും വേണം. ഇതിന് […]
Read more

ഇടുക്കി നാലാംമൈലിൽ കാർ മറിഞ്ഞ് ഒരു മരണം

ഇടുക്കി: എലപ്പാറക്ക് സമീപം നാലാം മൈലിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. വിനോദ യാത്രയ്‌ക്കെത്തിയ അടൂർ സ്വദേശി അഭിഷേക് എസ് നായർ (28) ആണ് മരിച്ചത്. അഭിഷേകിൻ്റെ ഭാര്യ കാവ്യ , അഭിറാം, അപ്സ എന്നിവരെ പരുക്കുകളടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.‌ ഒപ്പം മറ്റൊരാൾ കൂടെ ഉണ്ടായിരുന്നതായാണ് വിവരം. എന്നാൽ, ഇയാളുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല. 28കാരനായ അഭിഷേകാണ് അപകടത്തിൽ മരണപ്പെട്ടത്. ഇയാളുടെ മൃതശരീരം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിക്കാനത്ത് നിന്ന് കട്ടപ്പന […]
Read more

ഗ്യാനേഷ് കുമാർ രാജ്യത്തെ ഒന്നാന്തരം ക്രിമിനൽ, അറസ്റ്റ് ചെയ്യണമെന്ന് കെ.സി വേണു​ഗോപാൽ

കോഴിക്കോട്: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജ്യത്തെ ഒന്നാന്തരം ക്രിമിനലാണെന്നും, ഏറ്റവും വലിയ ‘യൂദാസ്’ ആണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നാണ് വോട്ട് തിരിമറി നടത്താൻ ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ചതെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു. ‌ വോട്ടർ പട്ടികയുടെ നേരിട്ടുള്ള ആക്‌സസ് കൈയിൽ വെച്ചുകൊണ്ട് അടിസ്ഥാന ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് കേന്ദ സർക്കാർ ചെയ്തത്. ​ഗ്യാനേഷ് കുമാർ രാജിവെച്ചാൽ മാത്രം പോരെന്നും അറസ്റ്റ് ചെയ്യണമെന്നും […]
Read more

പാർട്ടിയിൽ വിവാദം ഉണ്ടാക്കാൻ കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നു; രാജീവ് ചന്ദ്രശേഖർ

കൊല്ലം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വി മുരളീധരൻ കാര്യങ്ങൾ പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഞങ്ങളുടെ പാർട്ടിയിൽ വിവാദം ഉണ്ടാക്കാൻ നിങ്ങൾ ശ്രമിക്കേണ്ട. കോൺഗ്രസും സിപിഎമ്മും അത് ചെയ്യുന്നുണ്ട്. പിണറായി വിജയൻ ജയിലിൽ പോകണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഒരു പ്രസന്റേഷൻ നടത്തി. എസ്ഐആറിൽ രാഹുൽ ഗാന്ധിക്കും സംസ്ഥാനത്തെ നേതാക്കൾക്കും രണ്ട് അഭിപ്രായമാണ്. രാഹുൽ ഗാന്ധി വലിയ ഫ്രോഡാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എസ്ഐആർ വഴിയാണ് അവരെ തോൽപ്പിക്കുന്നത് എന്നാണ് ഇപ്പോഴത്തെ […]
Read more

ഭാ​ഗ്യശാലി ആര്? തിരുവോണം ബംപർ അടിച്ചത് കണ്ണൂർ ജില്ലയിൽ

തിരുവനന്തപുരം: 2026 ലെ തിരുവോണം ബംപർ ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ. TL360615 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തിരുവനന്തപുരം ലോട്ടറി ഭവനിൽ ആരോഗ്യമന്ത്രി കെ. മുരളീധരനാണ് നറുക്കെടുപ്പ് നടത്തിയത്. കണ്ണൂർ ചക്കരക്കൽ മുത്തു ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനഘടനയോടെയാണ് ഇത്തവണ ഓണം ബംപർ വിൽപ്പനയ്ക്കെത്തിയത്. 30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പറിന്റെ ടിക്കറ്റ് വില 500 രൂപയായിരുന്നു. ലോട്ടറി വകുപ്പിന്റെ കണക്ക് […]
Read more

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ; വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ. ഛത്തീസ്ഗഡിൽ മഴക്കെടുതിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. ബസ്തറിലെ നിരവധി ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മോശം കാലാവസ്ഥ കണക്കിലെടുത്ത്, ദന്തേവാഡ, ബിജാപൂർ, കൊണ്ടഗാവ്, കാങ്കർ, ബസ്തർ, ഗരിയാബന്ദ്, ധംതരി, ദുർഗ് എന്നീ എട്ട് ജില്ലകളിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. സർക്കാർ സ്കൂളുകളിൽ നടത്താനിരുന്ന ത്രൈമാസ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒഡീഷയിൽ 10000 ത്തോളം പേരെ […]
Read more

ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ, ലൈവ് എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി

കൊച്ചി: ഹൈക്കോടതി വളപ്പിൽ ഫോട്ടോയെടുക്കുന്നതിനും വീഡിയോ റെക്കോഡിങ്ങിനും ലൈവ് സ്ട്രീമിങ്ങിനും പൂർണ നിരോധനം ഏർപ്പെടുത്തി മാർഗനിർദേശം പുറപ്പെടുവിച്ചു. രജിസ്ട്രാർ ജനറലിന്റെതാണ് ഉത്തരവ്. അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷക ക്ലാർക്കുമാർ, രജിസ്ട്രി ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, കരാറുകാർ, സന്ദർശകർ തുടങ്ങി ഹൈക്കോടതിവളപ്പിൽ പ്രവേശിക്കുന്നവർക്കെല്ലാം നിയന്ത്രണം ബാധകമാണ്. സുരക്ഷയടക്കം കണക്കിലെടുത്താണ് മാർഗനിർദേശം പുറപ്പെടുവിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. ഔദ്യോഗിക ആവശ്യത്തിനുള്ള ഫോട്ടോയും വീഡിയോയും രജിസ്ട്രി അധികാരപ്പെടുത്തുന്ന വ്യക്തികൾക്കോ ഏജൻസികൾക്കോ മാത്രമേ എടുക്കാൻ അനുവാദമുണ്ടാകു. രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ അവ പുറത്തുവിടാനും […]
Read more

മാസപ്പടി കേസ് പാർട്ടിക്ക് എതിരായ നീക്കം, രാഷ്ട്രീയ പകപോക്കലാണെന്ന് പിണറായി വിജയൻ

ആലപ്പുഴ: മാസപ്പടി കേസ് പാർട്ടിക്ക് എതിരായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തനിക്കും മകൾക്കും നേരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കൽ എന്നാണ് പിണറായിയുടെ വിശദീകരണം. ആർഎസ്എസും ബിജെപിയുമാണ് ഇതിന് പിന്നിലെന്നും പിണറായി പ്രവർത്തകരോട് പറഞ്ഞു. സേവനം ചെയ്തതിനാണ് എക്സാലോജിക്കിന് പണം കിട്ടിയത്. എൽഡിഎഫിനെതിരെയുള്ള നീക്കമാണ് എക്സാലോജിക് കേസ്. നിന്നെയല്ല നിൻ്റെയച്ഛനെ നോക്കുന്നു എന്ന തരത്തിലാണ് വീണയ്ക്കെതിരായ മാസപ്പടി കേസ് ഉണ്ടായത്. അച്ഛനിതെല്ലാം എത്ര കണ്ടതാണ് ഇവർക്കറിയില്ല. തന്നിലൂടെ പാർട്ടിയെ ലക്ഷ്യംവച്ചുള്ള നീക്കത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണെന്നും […]
Read more

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ വിലക്കി പോലീസ്

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനോട് ചോദ്യം ചോദിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ വിലക്കി പോലീസ്. കൊച്ചിയിലെ മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് വിലക്കിയത്. അസിസ്റ്റന്റ് കമ്മിഷണർ പീറ്റർ കെ.ജെയാണ് മാധ്യമപ്രവർത്തകരെ തടഞ്ഞത്. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും അദ്ദേഹത്തിന് മറുപടി പറയാൻ താത്പര്യമില്ലെന്നുമാണ് അസിസ്റ്റന്റ് കമ്മിഷണർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് മുഖ്യമന്ത്രി. അതിനാൽ മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ സമീപത്തുനിന്ന് മാറിനിൽക്കണമെന്നും അസിസ്റ്റന്റ് കമ്മിഷണർ നിർദേശിച്ചു. ചോദ്യങ്ങൾ വിലക്കാൻ മുകളിൽനിന്ന് നിർദേശം നൽകിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, […]
Read more

Recent News