സിക്കിമിൽ വൻ ഉരുൾപൊട്ടൽ; 30 ഓളം വീടുകൾ ഒലിച്ചുപോയി
റിമ്പി: കനത്ത മഴയ്ക്ക് പിന്നാലെ സിക്കിമിൽ വൻ ഉരുൾപൊട്ടൽ. സിക്കിമിലെ ഗ്യാൽഷിംഗ് ജില്ലയിലെ റിമ്പി ഗ്രാമത്തിലാണ് വലിയ രീതിയിലുള്ള ഉരുൾപൊട്ടലുണ്ടായത്. സർക്കാർ ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള നിരവധി വീടുകൾ തകർന്നുവെങ്കിലും നിലവിൽ ഉരുൾപൊട്ടലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രതാ നിർദേശം നൽകി. പ്രദേശത്തെ കൂടുതൽ ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. മുപ്പതോളം വീടുകളാണ് ഉരുൾപൊട്ടലിൽ ഒലിച്ച് പോയത്. സ്ഥിതിഗതികളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ്, ദുരന്തബാധിതരായ ജനങ്ങളുടെ […]
Read more

