Author: Anju Jolly Alex

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സിജെപിയുടെ ആഹ്വനം. നാളെ ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ പ്രതിഷേധം നടത്തുമെന്ന് സിജെപി വ്യക്തമാക്കി. മുംബൈയില്‍ ആരംഭിക്കുന്ന പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സിജെപിയുടെ അറിയിപ്പ്. സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയാണ് സമരത്തിന് ആഹ്വനം നല്‍കിയത്. ഗ്യാനേഷ് കുമാര്‍ നാളെ രാജിവെയ്ക്കണമെന്ന മുന്നറിയിപ്പ് നല്‍കി കൊണ്ടാണ് സിജെപി സമരത്തിന് ആഹ്വാനം […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. കോൺഗ്രസ്, സിജെപി, ഐസ അടക്കമുള്ള സംഘടന പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം പ്രതിഷേധത്തിന് ജന്തർ മന്തറിൽ അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രദേശം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്. പ്രതിഷേധം തടഞ്ഞതോടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥയാണുള്ളത്. ഒരുവിഭാഗം ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് […]
Read more

ദയവായി മാറി നിൽക്കണം, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ഇടുക്കി: ഇടുക്കിയിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി സതീശൻ. ഇടുക്കിയിലെ അവലോകന യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഞാൻ നിങ്ങളെ കാണുന്നില്ലെന്നും ദയവായി മാറി നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരെ നീക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്രയടക്കമുള്ള കാര്യങ്ങൾ വിവാദത്തിലായ പശ്ചാത്തലത്തിലാണ് മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്. എന്നാൽ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് വിമാനം ചാർട്ട് ചെയ്ത് തന്നത് മലയാളിയായ ഒരാളാണെന്നും പേര് പറയില്ലെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. തന്റെ യാത്ര […]
Read more

തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിൽ റെക്കോർഡ് വില്പന

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിൽ റെക്കോർഡ് വില്പന. അടിച്ച മുഴുവൻ ടിക്കറ്റും വിറ്റഴിക്കപ്പെടുന്ന ആദ്യ ലോട്ടറി എന്ന റോക്കോർഡ് ഈ വർഷത്തെ ഓണം ബമ്പർ സ്വന്തമാക്കി. ഏറ്റവും കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ്. തൃശ്ശൂർ ജില്ലാ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തും. ഏറ്റവും കുറവ് ഭാഗ്യക്കുറി വില്പന നടന്നത് കാസർഗോഡ് ജില്ലയിലാണ്. 90 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി ഓണം ബമ്പറിനായി അച്ചടിച്ചത്. ഇത്തവണത്തെ ഓണം ബംപറിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്. ഏറ്റവും […]
Read more

തങ്ങളെല്ലാം പാര്‍ട്ടിക്ക് വിധേയർ, പെരുമാറ്റച്ചട്ടത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി പി.കെ ബഷീർ

ന്യൂഡൽഹി: മുസ്ലിം ലീഗ് മന്ത്രിമാര്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരുമെന്ന റിപ്പോര്‍ട്ട് തള്ളി മന്ത്രി പി. കെ ബഷീര്‍. തങ്ങളെല്ലാം പാര്‍ട്ടിക്ക് വിധേയരാണെന്നും പെരുമാറ്റച്ചട്ടത്തിന്റെ ആവശ്യമില്ലെന്നും പി.കെ ബഷീര്‍ പറഞ്ഞു. അതൊക്കെ നിങ്ങളുടെ ഭാവനയാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണം. വിവാദങ്ങള്‍ നിങ്ങളുണ്ടാക്കുന്നതാണ്. ഞങ്ങളൊക്കെ പാര്‍ട്ടിക്ക് വിധേയരായ ആളുകളല്ലേ. പിന്നെ പെരുമാറ്റചട്ടം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി സര്‍ക്കാര്‍ വാഹനം ഒഴിവാക്കി സ്വകാര്യ വ്യക്തിയുടെ റെയ്ഞ്ച് റോവര്‍ ഉപയോഗിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് മാര്‍ഗരേഖ കൊണ്ടുവരാനുള്ള നീക്കം എന്നായിരുന്നു […]
Read more

മന്ത്രി കെ.എം.ഷാജി ആഢംബര കാര്‍ ഉപയോഗിച്ചതില്‍ അതൃപ്തിയിൽ മുസ്ലിം ലീഗ് നേതൃത്വം

തിരുവനന്തപുരം: മന്ത്രി കെ. എം. ഷാജി ആഢംബര കാര്‍ റേഞ്ച് റോവര്‍ ഉപയോഗിച്ചതില്‍ അതൃപ്തി വ്യക്തമാക്കി മുസ്ലിം ലീഗ് നേതൃത്വം. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. റേഞ്ച് റോവര്‍ വിവാദം ഒഴിവാക്കാമായിരുന്നു എന്നും മുസ്ലിം ലീഗ് നേതൃത്വം അഭിപ്രായപ്പെട്ടു. വിവാദത്തില്‍ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ബാലിശമായിരുന്നുവെന്നും വിമര്‍ശനമുണ്ടായി. മന്ത്രിമാരുടെ വിദേശയാത്ര പാര്‍ട്ടിയെ അറിയിച്ചില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തിരിഞ്ഞുകൊത്തുന്നു എന്നും നേതൃത്വം വ്യക്തമാക്കി. ധാര്‍ഷ്ട്യം, ധൂര്‍ത്ത്, ആഢംബരം തുടങ്ങിയ ആരോപണങ്ങള്‍ ദോഷം ചെയ്യുമെന്നും മുസ്ലിം ലീഗ് […]
Read more

സിപിഎമ്മിലെ സംഘടനാ ദൗർബല്യം വലുതാണ്, ജനങ്ങളിൽനിന്ന് അകന്നുപോയി; ഇ.പി ജയരാജൻ

കണ്ണൂർ: സിപിഎമ്മിലെ സംഘടനാ ദൗർബല്യത്തേക്കുറിച്ച് വിമർശനവുമായി മുതിർന്ന നേതാവ് ഇ.പി ജയരാജൻ രം​ഗത്ത്. ശത്രുക്കളുടെ കടന്നാക്രമണം പ്രതിരോധിക്കാനായില്ലെന്നും സംഘടനാദൗർബല്യം വലുതാണെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ചുകളിൽ വലിയൊരു ശതമാനം ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും ജയരാജൻ വിമർശിച്ചു. യോഗങ്ങൾ ചേരുന്നത് പരിമിതമാണ്. അവിടുത്തെ പാർട്ടി അംഗങ്ങൾ ഉത്തരവാദിത്വം നിർവഹിച്ചില്ല. ബ്രാഞ്ച് സെക്രട്ടറിമാർക്ക് ഫലപ്രദമായി നയിക്കാൻ കഴിയാതെവന്നു. ലോക്കൽ, ഏരിയാ കമ്മിറ്റികൾക്ക് പാളിച്ചകൾ തിരുത്താൻ കഴിയാതെവന്നുവെന്നും ജയരാജൻ പറഞ്ഞു. സി.പി.എമ്മിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന പ്രചാരണം പ്രതിരോധിക്കാനായില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ചില വ്യക്തികളുടെ തെറ്റായ […]
Read more

മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്രയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ടി. പി രാമകൃഷ്ണൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്രയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എൽഡിഎഫ് കൺവീനർ ടി. പി. രാമകൃഷ്ണൻ. കേരളത്തിൽ യുഡിഎഫ് അധികാരമേറ്റ് 100 ദിവസം ആകുമ്പോൾ വൻ അഴിമതിയാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തുമാകാം എന്ന സമീപനമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ഇത് സത്യപ്രതിജ്ഞയുടെ ലംഘനമാണെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രിയുടെ പേര് വന്നല്ലോ. അദ്ദേഹം അതിൽ വിശദീകരണം നൽകട്ടെ. ഡയറിയിൽ പിണറായിയുടെ പേരുണ്ടെന്ന് പറഞ്ഞാണല്ലോ കേസ് എടുത്തത്. വ്യാജരേഖ കേസ് പ്രതി ടോം മണപ്പുറത്തിനെ കേരള […]
Read more

അമിത് ഷായുടെ സന്ദർശന വേളകളിൽ മുസ്‌ലിം ഉദ്യോ​ഗസ്ഥരെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയെന്ന് പരാതി

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാൾ സന്ദർശന വേളകളിലെ ഔദ്യോഗിക യോഗങ്ങളിൽ നിന്നും പ്രോട്ടോക്കോൾ ചുമതലകളിൽ നിന്നും മുതിർന്ന മുസ്‌ലിം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്ന പരാതിയിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നൽകിയ പരാതിയിലാണ് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. സെപ്റ്റംബർ 18ന് മഹുവ മൊയ്ത്ര സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, സെപ്റ്റംബർ 21-നാണ് […]
Read more

‘കര്‍ത്ത കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയില്‍ ഉള്ളൂ’; സന്ദീപ് വാര്യര്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ ബിജെപി നേതാവ് വി മുരളീധരന്റെ അടക്കം പേരുകളുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പരിഹാസ പോസ്റ്റുമായി സന്ദീപ് വാര്യര്‍ എംഎല്‍എ. കേരളത്തിലെ ബിജെപിയില്‍ മുരളീധരന്‍ ഒരാള്‍ മാത്രമല്ല ഉള്ളതെന്നും എന്നാല്‍ കരിമണല്‍ കര്‍ത്ത കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയില്‍ ഉള്ളൂവെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതര നേതാക്കള്‍ക്ക് ലഭിച്ച പാര്‍ട്ടി ഫണ്ടുകള്‍ അതാത് പാര്‍ട്ടികളില്‍ എത്തി. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് കേരളത്തിലെ ബിജെപിയില്‍ […]
Read more

Recent News