2022 മുതൽ പാര്‍ട്ടി മാറിയത് 111 സാമാജികര്‍; എണ്ണത്തിൽ ബിജെപി രണ്ടാമത്
ന്യൂഡൽഹി: ഇക്കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 സാമാജികര്‍. 2022 മുതലുള്ള കണക്കാണിത്. ലോക്‌സഭാംഗമായിരിക്കെ 22 പേരും രാജ്യസഭാംഗമായിരിക്കെ ഏഴ് പേരും എംഎല്‍എയായിരിക്കെ 78 പേരുമാണ് കൂറുമാറിയതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022നും 2026 നും ഇടയില്‍ നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും അടിസ്ഥാനമാക്കിയാണ് കണക്കുകള്‍. ഈ പട്ടികയിൽ കേരളത്തില്‍ നിന്ന് ആരുമില്ല. നാഗാലാന്റിലാണ് ഏറ്റവും കൂടുതല്‍ കൂടുമാറ്റം നടന്നിരിക്കുന്നത്. എംപിമാരോ എംഎല്‍എമാരോ ആയ 32 പേര്‍ പാര്‍ട്ടി മാറി. പശ്ചിമബംഗാള്‍ […]
Read more

