ഇന്ത്യൻ ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശങ്ങൾ സ്വന്തമാക്കി മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് . രണ്ട് വർഷത്തിനാണ് കരാർ. കാംപ, എസ്ബിഐ ലൈഫ്, ചാറ്റ്ജിപിടി എന്നിവയാണ് നിലവിൽ ബിസിസിഐയുടെ ഉഭയകക്ഷി ക്രിക്കറ്റ് സ്പോൺസർഷിപ്പ് പങ്കാളികളായിട്ടുള്ള മറ്റ് ബ്രാൻഡുകൾ. 10 ടെസ്റ്റുകൾ, 12 ഏകദിനങ്ങൾ, 13 ടി20 മത്സരങ്ങൾ ഉൾപ്പെടെ നാട്ടിൽ നടക്കുന്ന 35 അന്താരാഷ്ട്ര മത്സരങ്ങൾ ഉൾക്കൊള്ളുന്നതാണ് 2 വർഷത്തെ കരാർ.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് കരാർ ആരംഭിക്കുന്നത്.വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്വെ ടീമുകൾ ഇന്ത്യയിൽ പര്യടനത്തിനെത്തുന്ന തിരക്കേറിയ ഹോം സീസണിനു മുന്നോടിയായാണ് ബിസിസിഐ പ്രഖ്യാപനം. പുതിയ കൊമേഴ്സ്യൽ സൈക്കിൾ 2028 മാർച്ച് വരെ നീളുന്നതാണ്.
