മന്ത്രി കെ.എം ഷാജിയുടെ വാദം തെറ്റ്; സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് വെക്കാൻ പാടില്ല

തിരുവനന്തപുരം: ആഡംബര വാഹന ഉപയോ​ഗത്തിലെ മന്ത്രി കെ. എം ഷാജിയുടെ വാദം തെറ്റ്. സ്വകാര്യ വാഹനങ്ങളിൽ അനുമതി ഇല്ലാതെ സർക്കാർ ബോർഡുവെക്കാൻ പാടില്ലെന്നാണ് ചട്ടം. 1989-ലെ കേരള മോട്ടോർ വാഹന നിയമം ചട്ടം 92 എ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ സർക്കാർ ബോർഡ് വയ്ക്കുന്നത് ചട്ടലംഘനമാണ് എന്നാണ് നിയമം.

നമ്പറും ബോർഡും അനുവദിക്കുന്നത് സർക്കാർ വാഹനങ്ങൾക്ക് വേണ്ടിയാണ്. മറ്റൊരു വാഹനത്തിൽ ഉപയോഗിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ അനുമതിയോടെ പൊതുഭരണ വകുപ്പ് ഉത്തരവ് ഇറങ്ങണം എന്നാണ് നിയമം. സ്വകാര്യ വാഹനം ഉപയോഗിച്ചതില്‍ തെറ്റില്ലെന്നാണ് മന്ത്രി കെ എം ഷാജി ഇന്ന് മാധ്യമങ്ങൾക്ക് മുൻപാകെ ആവർത്തിച്ചത്. സുഹൃത്തിന്റെ വാഹനം കുറച്ചുനാളുകളായി ഉപയോഗിക്കുന്നുണ്ടെന്നും സ്വകാര്യ കാര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നുമാണ് മന്ത്രിയുടെ വാദം.

മന്ത്രി ഏത് വാഹനത്തിൽ സഞ്ചരിക്കുന്നുവോ അതാണ് ഔദ്യോഗിക വാഹനമെന്ന വിചിത്രവാദ​വും കെ എം ഷാജി മുഴക്കിയിരുന്നു. മന്ത്രിയുടെ ബാലിശമായ വാദങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞിരിക്കുകയാണ്. മന്ത്രി കേരളത്തിലെ ജനങ്ങളോട് നടത്തിയ വെല്ലുവിളി കൂടിയാണ് തകർന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *