കായംകുളത്ത് മന്ത്രി എം. ലിജുവിനെതിരെ ബിജെപി–യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. ഒഎൻകെ ജംഗ്ഷനിലും കൊറ്റുകുളങ്ങര ജിഡിഎം ജംഗ്ഷനിലുമാണ് മന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്. ബിജെപി മണ്ഡലം പ്രസിഡന്റ് ആർ. വിനോദ്, ടൗൺ പ്രസിഡന്റ് അഖിൽ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് നിഖിൽ, പ്രവർത്തകരായ വിഘ്നേശ്, ഗോകുൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
സംസ്ഥാനത്ത് മന്ത്രിമാർക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് കായംകുളത്തും കരിങ്കൊടി പ്രതിഷേധം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധങ്ങളും വഴിതടയലുകളും റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിഷേധ സാധ്യത മുൻകൂട്ടി ഉണ്ടായിരുന്നിട്ടും സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
