Author: Anju Jolly Alex

ഇന്ത്യയിലെ യുഎസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കൊച്ചി: ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ വച്ചായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കേരളവും അമേരിക്കയും തമ്മിൽ പരസ്പര താൽപര്യമുള്ള മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും.ഉന്നത വിദ്യാഭ്യാസം, വിനോദസഞ്ചാരം, സംസ്കാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകൾ ചർച്ചയായി. കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിൽ ‘സിസ്റ്റർ സിറ്റീസ്’ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും.വിഴിഞ്ഞം തുറമുഖം, […]
Read more

പോക്സോ കേസ്; ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളി അറസ്റ്റിൽ

സുൽത്താൻ ബത്തേരി: ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളി പോക്സോ കേസിൽ അറസ്റ്റിൽ. വയനാട് ബത്തേരിയിൽ ഒളിവിൽ കഴിയവെ റിസോർട്ട് വളഞ്ഞ് അതിസാഹസികമായാണ് ഇയാളെ എലത്തൂർ പൊലീസ് പിടികൂടിയത്. അന്തർ സംസ്ഥാന ലഹരി സൃഘയിലെ പ്രധാന കണ്ണിയാണ് പിടിയിലായ സാഗേഷ്. റോളക്സ് എന്ന സിനിമ കഥാപാത്രത്തെ അനുകരിച്ചാണ് ഇയാൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്. കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഒന്നരമാസമായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. എലത്തൂർ ഇൻസ്പെക്ടർ കെ. ആർ. […]
Read more

വീണ്ടും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആലപ്പുഴ: ആലപ്പുഴയിൽ വെച്ച് ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു. ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടനത്തിന് ശേഷമാണ് ഓട്ടോറിക്ഷയിൽ മടങ്ങിയത്. ഉദ്ഘാടനം കഴിഞ്ഞ് പുറത്തെത്തിയ സുരേഷ് ഗോപി ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്ന് സ്റ്റാൻഡിൽ കണ്ട ഓട്ടോ പിടിച്ച് താമസസ്ഥലത്തേക്ക് പോവുകയായിരുന്നു. നേരത്തേയും സുരേഷ് ​ഗോപി ഓട്ടോറിക്ഷയിൽ യാത്ര ചെയ്തത് വാർത്തയായിരുന്നു.
Read more

സമൂഹമാധ്യമങ്ങളിൽ നിന്ന് സിജെപി സമരവുമായി ബന്ധപ്പെട്ട റീലുകൾ നീക്കം ചെയ്തെന്ന് പരാതി

ന്യൂഡൽഹി: ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ നിന്ന് ഡല്‍ഹിയിലെ കോക്രോച്ച് ജനതാപാര്‍ട്ടി സമരവുമായി ബന്ധപ്പെട്ട റീലുകള്‍ നീക്കം ചെയ്‌തെന്ന് പരാതി. കേന്ദ്രസര്‍ക്കാരും മെറ്റയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യാപകമായി റീലുകള്‍ അപ്രത്യക്ഷമാകുന്നതെന്നാണ് ആരോപണം. ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടായിരുന്ന വിഡിയോകള്‍ നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ്, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവരുടെ പേജുകളിലെ പോസ്റ്റുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതായും പരാതിയുണ്ട്. പ്രതിഷേധ വീഡിയോകളുടെ പ്രചാരം കുറയ്ക്കാന്‍ അല്‍ഗോരിതത്തില്‍ മാറ്റം വരുത്തിയതായുള്ള സംശയവും ഉയരുന്നുണ്ട്. കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് […]
Read more

ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

ബെം​ഗളൂരു: ബെം​ഗളൂരു ന​ഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും പ്രമുഖ റിസോർട്ടുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. താജ് യശ്വന്ത്പുര, റാഡിസൺ ബ്ലൂ തുടങ്ങിയ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. വിവിധ ഹോട്ടലുകളിൽനിന്നായി പഴകിയ സാധനങ്ങളും പിടിച്ചെടുത്തു. പഴകിയ മാംസം, കാലാവധി കഴിഞ്ഞ പാൽ, പൂപ്പൽ ബാധിച്ച പച്ചക്കറികൾ തുടങ്ങിയവയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിൽനിന്ന് കണ്ടെടുത്തത്. ദി ലളിത് അശോക് ഹോട്ടലിൽനിന്ന് 76 കിലോ പഴകിയ ഇറച്ചിയും 200 കിലോ പച്ചക്കറികളും കാലാവധി കഴിഞ്ഞ 32 ലിറ്റർ […]
Read more

ചൂരൽമലയിൽ ജനവാസമേഖലയിൽ വീണ്ടും പുലി ഇറങ്ങി

കല്പറ്റ: വയനാട് ചൂരൽമലയിലെ ജനവാസമേഖലയിൽ വീണ്ടും പുലി ഇറങ്ങി. ചൂരൽമല വില്ലേജ് റോഡിലാണ് പുലിയിറങ്ങിയത്. വില്ലേജ് റോഡിലെ അമൽ നിവാസിൽ വിജയന്റെ വളർത്തുനായയെ പുലി പിടിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇത് നാലാംതവണയാണ് വിജയന്റെ വീട്ടിൽ പുലി എത്തുന്നത്. വെള്ളിയാഴ്ച രാത്രിയാണ് പ്രദേശത്ത് പുലി ഇറങ്ങിയത്. പുലിയുടെ സാന്നിധ്യമുള്ളതിനാൽ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് പലതവണ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടിയുണ്ടായില്ലെന്നാണ് വിജയൻ പറയുന്നത്. വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലാണ്.
Read more

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താൻ ട്രംപ്

വാഷിങ്ടൺ: റഷ്യയ്ക്കെതിരായ ഉപരോധ നടപടികൾ ശക്തമാക്കുന്നതിനായുള്ള ബില്ലിന് അം​ഗീകാരം നൽകി യുഎസ് സെനറ്റ്. റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൂറുശതമാനം തീരുവ ചുമത്താൻ പ്രസിഡന്റ് ട്രംപിന് അനുമതി നൽകുന്ന ബില്ലിനാണ് സെനറ്റ് അം​ഗീകാരം നൽകിയത്. 11-ന് എതിരേ 86 വോട്ടുകൾക്കാണ് യുഎസ് സെനറ്റിൽ ബില്ല് പാസായത്. ഇനി ബില്ല് യുഎസ് പ്രതിനിധിസഭയുടെ അം​ഗീകാരത്തിനായി അയക്കും. യുക്രൈൻ യുദ്ധത്തിൽ റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസ് പുതിയ ബില്ല് കൊണ്ടുവന്നത്. ഇതിന്റെ ഭാ​ഗമായാണ് […]
Read more

ഫണ്ട് തിരിമറി വിവാദം: ബിജെപിയിൽ പക്ഷംതിരിഞ്ഞ് ചരടുവലി

കൊല്ലം: ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ഫണ്ട് തിരിമറി സംബന്ധിച്ച് ബി.ജെ.പി.യിൽ പക്ഷം തിരിഞ്ഞ് കരുനീക്കങ്ങൾ. 10-ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കോർ കമ്മിറ്റിയുടെ അജൻഡയിൽ ഫണ്ട് വിവാദം ഉൾപ്പെടുത്താൻ സാധ്യതയില്ല. വിഷയം ചർച്ചചെയ്യണമെന്ന് വി. മുരളീധരനോ കെ. സുരേന്ദ്രനോ ഇവരെ അനുകൂലിക്കുന്നവരോ ആവശ്യപ്പെടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് അടക്കമുള്ള ചില നേതാക്കളെയും പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം. ഫണ്ട് തിരിമറി വിവാദത്തിനും പരാതികൾക്കും പിന്നിൽ […]
Read more

‘ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണം’; ശശി തരൂർ

ന്യൂഡൽഹി: രാജ്യത്തെ ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണമെന്ന് ശശി തരൂർ എംപി. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്ന് തരൂർ അഭിപ്രായപ്പെട്ടത് ചർച്ചയാകുന്നതിനിടെയാണ് പുതിയ പരാമർശം. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ജെൻസികൾക്ക് വേണ്ടി സംസാരിക്കണമെനന് ആവശ്യപ്പെട്ട് സിജെപി രംഗത്ത് എത്തി. സിജെപി സമരത്തിന് ശേഷം ജെൻസികളെ ലക്ഷ്യമിട്ട് വലിയ നീക്കങ്ങൾക്കാണ് ബിജെപി ഒരുങ്ങുന്നത്. കേന്ദ്ര മന്ത്രിമാരടക്കം ഇന്റാഗ്രാമിലടക്കം കൂടുതൽ സജീവമാകുകയാണ്. ബിജെപിക്ക് പുതിയ തലമുറയെ കേൾക്കുന്നതിൽ പോരായ്മ വന്നു എന്നത് മനസിലാക്കിയാണ് പ്രധാനമന്ത്രിയടക്കം പുതിയ നീക്കങ്ങളുമായി രംഗത്ത് […]
Read more

കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ എംഎൽഎ

ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ കോൺ​ഗ്രസിൽ പുരോ​ഗമിക്കുകയാണ്. ഇതിനിടെ എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ എംഎൽഎ. ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കളുടെ പേരുകൾ സജീവമായി ചർച്ചകളിലേക്ക് വന്നതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ ഡൽഹിയിലെത്തി കെ.സി വേണു​ഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച്ചയിൽ മാത്യു കുഴൽനാടൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താല്പര്യം വീണ്ടും അറിയിച്ചു എന്നാണ് സൂചന. കെ സി പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന നേതാക്കളിൽ […]
Read more

Recent News