Author: Anju Jolly Alex

‘കേരളത്തിൽ ഒരു സർക്കാരുണ്ടോ’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിൽ ഒരു സർക്കാരുണ്ടോ എന്നും അതിനൊരു നാഥനുണ്ടോ എന്നും ചോദിച്ച അദ്ദേഹം, ഫിഷറീസ്, റവന്യൂ, പൊതുഭരണ വകുപ്പുകൾ ഉൾപ്പെടെ എല്ലാ വകുപ്പുകളും പൂർണ്ണമായും പരാജയപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറന്ന് കൊച്ചിയിൽ പോയി മറ്റുള്ളവരെ കാണാൻ സമയം കണ്ടെത്തുന്നുണ്ടെങ്കിലും, ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കിടയിലേക്ക് വരാൻ അദ്ദേഹത്തിന് നേരമില്ലെന്നും ബിനോയ് വിശ്വം വിമർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. […]
Read more

അർജുൻ ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ

കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അർജുൻ ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനമൊട്ടാകെ അർജുൻ ആയങ്കിക്കായി പൊലീസ് വല വിരിച്ചിരിക്കുന്നതിനിടെയാണ് പിണറായി വിജയന്റെ പ്രതികരണം. അതേസമയം അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിൽ തന്നെയാണ്. മുഖ്യമന്ത്രി വി.ഡി സതീശനെ അധിക്ഷേപിച്ചെന്ന പരാതിയിലും അർജുൻ ആയങ്കിക്കെതിരെ കേസെടുത്തിട്ടുണ്ട്. ആലുവ സൈബര്‍ പൊലീസ് […]
Read more

തന്റെ വിജയത്തിന് പിന്നിൽ വിരാട് കോഹ്‍ലി വഹിച്ച പങ്ക് വലുതാണ്; സാക്ഷി ചൗധരി

കോമൺവെൽത്ത് ​ഗെയിംസിൽ ബോക്സിങിൽ ഇന്ത്യയ്ക്കായി സ്വർണം നേടി ചരിത്രമെഴുതിയതിന് പിന്നാലെ തന്റെ കരിയറിലെ സുപ്രധാന വഴിത്തിരിവിനെ കുറിച്ച് തുറന്നുപറഞ്ഞ് ബോക്സിങ് താരം സാക്ഷി ചൗധരി. ​​ തന്റെ കരിയറിലെ വിജയത്തിന് പിന്നിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി വഹിച്ച പങ്കിനെക്കുറിച്ചാണ് സാക്ഷി ചൗധരി സംസാരിച്ചത്. ഗ്ലാസ്ഗോയിൽ നടന്ന വനിതകളുടെ 51 കിലോ വിഭാ​ഗത്തിലാണ് ഹരിയാനക്കാരിയായ സാക്ഷി സ്വർണം സ്വന്തമാക്കിയത്. തന്റെ കരിയറിലെ വളരെ നിർണായകമായൊരു ഘട്ടത്തിലാണ് കോഹ്‌ലി സഹായം നൽകിയതെന്ന് അവർ വ്യക്തമാക്കി. വിരാട് കോഹ്‍ലി […]
Read more

അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

കൊച്ചി: ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ചും ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. അര്‍ജുന്‍ ആയങ്കി പൊലീസിനെ പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനോട് തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്ന് ആകാശ് തില്ലങ്കേരി പറഞ്ഞു. തെറ്റ് ചെയ്തുവെന്നതിന്റെ പേരില്‍ ഒരു പൗരനെ ‘വെടിവെച്ചുകൊല്ലാന്‍’ ഉത്തരവിടാന്‍ ഇത് സംഘപരിവാറിൻ്റെ ബുള്‍ഡോസര്‍ ഭരണമുള്ള ഉത്തര്‍പ്രദേശോ ബിഹാറോ അല്ല എന്നും തില്ലങ്കേരി പറഞ്ഞു. വാക്കിന് തോക്കാണ് മറുപടിയെങ്കില്‍ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരുമെന്നും ആകാശ് തില്ലങ്കേരി […]
Read more

രാഹുൽ ​ഗാന്ധിയിൽ നിന്ന് നിരാഹാരസമരം അവസാനിപ്പിക്കാൻ അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് സോനം വാങ്ചുക്ക്

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ വിദ്യാർഥി പ്രക്ഷോഭത്തിനിടെ താൻ നടത്തിയ 26 ദിവസത്തെ നിരാഹാരസമരം അവസാനിപ്പിക്കുന്നതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സമീപിച്ചിരുന്നെന്നും എന്നാൽ അദ്ദേഹത്തിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്. രാഹുലിന്റെ കൈകളിൽ നിന്ന് പഴച്ചാർ വാങ്ങിക്കഴിച്ച് നിരാഹാരം അവസാനിപ്പിക്കാൻ തന്റെ ഭാര്യ ഗീതാഞ്ജലി ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കോൺഗ്രസ് നേതൃത്വത്തിന്റെ ഈ അവഗണനയിൽ തനിക്ക് കടുത്ത നിരാശയുണ്ടെന്നും വാങ്ചുക്ക് പറഞ്ഞു. നിരാഹാരം അവസാനിപ്പിക്കാൻ തനിക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച കേന്ദ്രമന്ത്രിമാരായ […]
Read more

പുത്തുമല ദുരന്തത്തിന് ഏഴ് വയസ്സ്; ചോർന്നൊലിച്ച് ദുരന്തബാധിതരുടെ വീടുകൾ

വയനാട്: വയനാട് പുത്തുമല ദുരന്തം നടന്നിട്ട് ഇന്നേക്ക് ഏഴ് വർഷം പൂർത്തിയാകുന്നു. 2019 ആഗസ്റ്റ് 8 നായിരുന്നു വയനാട് പുത്തുമലയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. 17 പേരാണ് മരണപ്പെട്ടത്. ഒരു ഗ്രാമം മുഴുവൻ ആ ദുരന്തത്തിൽ തകർന്നു. ദുരന്തബാധിതരെ പുനരധിവസിപ്പിച്ചത് മേപ്പാടി നെടുമ്പാലയിലെ മുക്കിൽ പീടികയിലായിരുന്നു. സർക്കാരിന്‍റെയും വിവിധ സന്നധ സംഘടനകളുടെയും നേതൃത്വത്തിൽ ദുരന്തബാധിതരെ പുനരധിവസിപ്പിച്ച വീടുകളിൽ പലതും ഇപ്പൊൾ ചോർന്നൊലിക്കുകയാണ്. ചില വീടുകളിൽ വിള്ളലുകളുണ്ടായിട്ടുണ്ട്. ചുമരിൽ മാത്രമല്ല നിലത്ത് പാകിയ ടൈൽസിലും വിള്ളൽ വീണിട്ടുണ്ട്. സർക്കാർ […]
Read more

ഒളിവിലിരുന്ന് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അ‍ർജുൻ ആയങ്കി

കൊച്ചി: ഒളിവിലിരുന്ന് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അ‍ർജുൻ ആയങ്കി. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളതെന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നു എന്നായിരുന്നു സർക്കാരിനെയും കേരള പൊലീസിനെയും പരിഹസിച്ചു കൊണ്ടുള്ള അ‍ർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന തന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി വെടിവെയ്ക്കാനൊക്കെയാണ് ഉത്തരവിട്ടത്…!! കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് താൻ. തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ […]
Read more

സോഷ്യൽ മീഡിയയിൽ വൈറലായി മഞ്ജു പിള്ളയുടെ ഫോട്ടോഷൂട്ട്

കുടുംബപ്രേക്ഷകർക്കും സിനിമാപ്രേമികൾക്കും ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാരംഗത്ത് ഏറെ നാളുകളായി സജീവമാണ് താരം. സോഷ്യൽ മീഡയയിലും സജീവമാണ് മഞ്ജു പിള്ള. തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ മഞ്ജു ആരാധകരെ അറിയിക്കാറുമുണ്ട്. താരത്തിന്റെ മേക്ക് ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മകൾ ദയ സുജിത്തിനൊപ്പം പങ്കുവെയ്ക്കുന്ന മേക്ക് ഓവർ വീഡിയോകൾ‌ക്കും ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ മേഡേൺ ലുക്കിലുള്ള മഞ്ജു പിള്ളയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഓഫ് […]
Read more

വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ, പ്രതിഷേധം തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രം​ഗത്ത്. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ചു. തെരച്ചിൽ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ പരമാവധി ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ കാര്യത്തിൽ മെല്ലെപോക്കാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നും മുന്നറിയിപ്പ് നൽകി. തെരച്ചിലിന് ആധുനിക ഉപകരണങ്ങളെയും വിദഗ്ധരെയും അടിയന്തിരമായി എത്തിക്കണം. രക്ഷാപ്രവര്‍ത്തനങ്ങളിൽ കടലിനെ അറിയുന്ന […]
Read more

ശബരിമലയിൽ ഇനി നേരിട്ടുള്ള ലേലം വിളി ഇല്ല; സ്ഥിരം കരാറുകാരെ ഒഴിവാക്കും

പത്തനംതിട്ട: ശബരിമലയിൽ ഇനി ഇ ലേലമില്ല. സ്ഥിരം കരാറുകാരെ ഒഴിവാക്കും. നേരിട്ടുള്ള ലേലം വിളി നിർത്തലാക്കും. ശബരിമല നെയ് ക്രമക്കേടിൽ വിശദമായ അന്വേഷണത്തിന് ദേവസ്വം വിജിലൻസിനെ ചുമതലപ്പെടുത്തിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ വ്യക്തമാക്കി. മറ്റ് അന്വേഷണം തടസ്സപ്പെടാത്ത വിധം ആയിരിക്കും അന്വേഷണം.കോടതി നിർദ്ദേശപ്രകാരം ബോർഡിലെ ജീവനക്കാർക്ക് ക്രമക്കേടിൽ പങ്കുണ്ടോ എന്നതായിരിക്കും അന്വേഷിക്കുക. ഭക്തർ കൊണ്ടുവരുന്ന നെയ്യുടെ ഗുണനിലവാരം പരിശോധിക്കാൻ സന്നിധാനത്ത് ലാബ് സ്ഥാപിക്കും. അപ്പം അരവണ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാമോ എന്ന് ഉറപ്പാക്കാനാണ് പരിശോധനടെൻഡർ സുതാര്യമാക്കാൻ തീരുമാനം.ശബരിമല […]
Read more

Recent News