Author: Anju Jolly Alex

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം

തിരുവനന്തപുരം: അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോർട്ട് നൽകും. അർജുനെതിരെ രണ്ട് വധശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ കേസും , തട്ടി കൊണ്ട് പോകൽ കേസും, അടക്കം ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നൽകിയിരുന്നു. അർജുനെതിരെ 12 കേസുകളാണ് വളപ്പട്ടണം പൊലീസ് സ്റ്റേഷനിൽ […]
Read more

തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത. ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കിയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. കല്ലാർകുട്ടിയിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു ഗതാഗതം […]
Read more

യു.എ.ഇയുടെ എണ്ണകപ്പലിന് നേരെ ഇറാന്റെ മിസൈലാക്രമണം

ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ എണ്ണകപ്പലിന് നേരെ മിസൈലാക്രമണം നടത്തി ഇറാൻ. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ആർക്കും പരുക്കില്ല. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ സർക്കാർ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (ADNOC) ടാങ്കറിനെ ഇറാൻ ലക്ഷ്യമിട്ടതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശനിയാഴ്ച അറിയിച്ചു. യുദ്ധം ആരംഭിച്ചതിനുശേഷം, ഹോർമുസിൽ തങ്ങളുടെ 15 കപ്പലുകൾ ആക്രമിക്കപ്പെട്ടുവെന്ന് വെള്ളിയാഴ്ച ADNOC ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു, അതിൽ ഈ ആഴ്ച മാത്രം മൂന്ന് കപ്പലുകൾ ഉൾപ്പെടുന്നു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഹോർമുസ് […]
Read more

അർജുൻ ആയങ്കിയെ പിടികൂടാനുള്ള കരുത്ത് ആഭ്യന്തര മന്ത്രി കാണിക്കണമെന്ന് എം.വി ജയരാജൻ

കോഴിക്കോട്: അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും അർജുൻ ആയങ്കിയെ പിടികൂടാനുള്ള കരുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണം. തൂക്കി കൊല്ലുകയല്ല, പിടിക്കുകയാണ് വേണ്ടത്. അതിനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. പൊലീസിനെ ഉപയോഗിച്ച് ആയങ്കി എവിടെയാണോ ഉള്ളത് അവിടെ പോയി പിടിക്കണം. കേസുകളിൽ പ്രതിയായ ഒരാൾ […]
Read more

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്

കണ്ണൂർ: അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ വളപട്ടണം പൊലീസ് ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. വാഹനം വളപ്പണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അർജുൻ്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. ചൊവ്വാഴ്ച യാത്ര ചെയ്ത് ബുധനാഴ്ച അർജുൻ കണ്ണൂരിലെത്തിയതായാണ് പൊലീസ് പറയുന്നത്. എന്നാൽ ഇപ്പോൾ കണ്ണൂരിൽ നിന്നും അർജുൻ മുങ്ങിയതായാണ് സംശയം. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ ഇതുവരെയും പിടിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. അർജുനുമായി […]
Read more

തമിഴ്നാട്ടിൽ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ വിവരം അറിയിക്കണമെന്നാണ് പുതിയ തീരുമാനം. ക്ഷേത്രത്തിൽ എത്തുന്ന സമയവും ഒപ്പമുള്ളവരുടെ എണ്ണവും അറിയിക്കണം. ക്ഷേത്രത്തിനുള്ളിൽ വീഡിയോ ചിത്രീകരണവും അനുവദിക്കില്ല. സിനിമാ താരങ്ങൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർക്കും ഇത് ബാധകമാണെന്നും ദേവസ്വം വകുപ്പ് വ്യക്തമാക്കി. സാധാരണക്കാരായ ഭക്തർക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണ് പുതിയ നിർദേശങ്ങളെന്ന് സർക്കാർ അറിയിച്ചു. ക്ഷേത്രത്തിനുള്ളിൽ ഫോൺ നിരോധിച്ചു. റീൽസ് ചിത്രീകരണം പരിധി കടന്നതോടെയാണ് നടപടി. ക്ഷേത്രത്തിനു പുറത്ത് ഫോൺ സൂക്ഷിക്കാൻ ക്രമീകരണം […]
Read more

കാണാതായ മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയാൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല. മുതലപ്പൊഴിയിൽ സ്കൂബ സംഘത്തിൻ്റെ തിരച്ചിൽ പ്രതികൂല കാലാവസ്ഥ കാരണം അവസാനിപ്പിച്ചു. മുങ്ങൽ വിദഗ്ധർ എത്താൻ വൈകിയതിൽ പ്രതിഷേധമുണ്ടായി. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു അപകടത്തിൽപ്പെട്ട ഷിജിനെ കണ്ടെത്താൻ മറൈൻ ആംബുലൻസും മത്സ്യത്തൊഴിലാളി ബോട്ടുകളും രാവിലെ ഇറങ്ങി. പൊഴി ഭാഗത്തും തിരച്ചിൽ വേണമെന്ന് ഷിജിൻ്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. മുങ്ങൽ വിദഗ്ധർ വരുമെന്ന് ഇന്നലെ മന്ത്രി നേരിട്ടെത്തി ഉറപ്പ് നൽകിയിരുന്നു. അവരെ സഹായിക്കാൻ പുലർച്ചെ മത്സ്യത്തൊഴിലാളികളും […]
Read more

രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവം; തഹസിൽദാറെ സസ്പെൻഡ് ചെയ്തേക്കും

കണ്ണൂർ: രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്തേക്കും. തഹസിൽദാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും സസ്‌പെൻഷൻ. തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി. പയ്യന്നൂർ തഹസീൽദാർ, പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ചെറുപുഴ പോലീസ് എന്നിവരിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് കണ്ണൂർ കളക്ടർ പി. വിഷ്ണുരാജ് റവന്യൂമന്ത്രിക്ക് റിപ്പോർട്ട് […]
Read more

ലോകകപ്പിനിടെ ലയണല്‍ മെസ്സിക്കെതിരെ വധഭീഷണി

ലോകകപ്പ് പോരാട്ടങ്ങള്‍ക്കിടെ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ ലക്ഷ്യമിട്ട് ബോംബാക്രമണ ഭീഷണികളും വധശ്രമ പദ്ധതികളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. എഫ്.ബി.ഐ, ഇന്റര്‍നാഷണല്‍ പോലീസ് കോഓപ്പറേഷന്‍ സെന്റര്‍ എന്നിവയുടെ രേഖകളെ ആസ്പദമാക്കിയാണ് വിവരങ്ങള്‍ പുറത്തുവന്നത്. അര്‍ജന്റീന-ജോര്‍ദാന്‍ മത്സരത്തിന് തൊട്ടുമുമ്പ് ഡാലസ് എയര്‍പോര്‍ട്ടിലേക്ക് ഫോണ്‍ ചെയ്ത വ്യക്തി, താനും രണ്ട് പേരും ബോംബുകളും ‘AR-15’ തോക്കുകളുമായി സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണെന്ന് അറിയിച്ചു.പോലീസിനെയും കളിക്കാരെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍, മെസ്സിയെ അക്രമിക്കുമെന്നും പറഞ്ഞിരുന്നു. അര്‍ജന്റീനയും ഈജിപ്തും തമ്മിലുള്ള മത്സരത്തിനിടെയും ഭീഷണി മുഴക്കി. ‘ശരീരത്തില്‍ […]
Read more

പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്ക് ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി

പാലക്കാട്: പാലക്കാട് പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കള്‍ക്ക് ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സുധാകരന്റെയും സജിതയുടെയും മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സുധാകരന്റെയും സജിതയുടെയും മക്കളായ അഖിലയ്ക്കും അതുല്യക്കും ജോലി ഉറപ്പാക്കുമെന്ന് മന്ത്രി കുടുംബത്തെ അറിയിച്ചു. സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയ കേസില്‍ ചെന്താമരയ്ക്ക് ഇക്കഴിഞ്ഞ ജൂലൈ 20-ാം തീയതി കോടതി വധശിക്ഷ വിധിച്ചിരുന്നു. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി. ചെന്താമര 20 […]
Read more

Recent News