Author: Anju Jolly Alex

ബാരാമതിയിൽ പരിശീലന പറക്കലിനിടെ വിമാനം അപകടത്തിൽപ്പെട്ടു

പൂനെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ പരിശീലന പറക്കലിനിടെ വിമാനം അപകടത്തിൽപ്പെട്ടു. റൺവേയിൽ നിന്ന് തെന്നിനീങ്ങിയാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുവരും സുരക്ഷിതരാണെന്നും വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും അധികൃതർ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 12.35 ഓടെയാണ് സംഭവം. പരിശീലന പറക്കലിനായുള്ള സ്വകാര്യ കമ്പനിയുടെ VT-SEX വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ ഇത് പരാജയപ്പെടുകയും പിന്നാലെ റൺവേയിൽ നിർത്താൻ കഴിയാതെ വരികയും ചെയ്തതോടെയാണ് വിമാനം റൺവേയുടെ പുറത്തേക്ക് തെന്നിമാറി തകർന്നുവീണത്.ക്യാപ്റ്റൻ ചിരാ​ഗ് […]
Read more

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; അധ്യാപകന് സസ്‌പെന്‍ഷന്‍

കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍. അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. കുമ്പള എയുപിഎസ് സ്‌കൂളിലെ അധ്യാപകനാണ് ഗുരുപ്രസാദ്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. തെറ്റിദ്ധാരണ പരത്തുന്ന ചോദ്യം തയ്യാറാക്കിയത് ഗൗരവതരമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. തയ്യാറാക്കിയത് ചരിത്രത്തിന്റെ ബലമില്ലാത്ത ചോദ്യം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് ചോദ്യം തയ്യാറാക്കിയതെന്നാണ് അധ്യാപകന്‍ നല്‍കിയ വിശദീകരണം. തനിക്ക് മറ്റ് […]
Read more

രാജ്യത്തെ യുവജനത കടുത്ത തൊഴിലില്ലായ്മ നേരിടുകയാണെന്ന് രാഹുൽ ഗാന്ധി

ലഖ്നൗ: രാജ്യത്തെ യുവജനത കടുത്ത തൊഴിലില്ലായ്മ നേരിടുകയാണെന്നും, കയ്യിലൊരു ബിരുദമുണ്ടെന്നത് കൊണ്ട് മാത്രം ഇനി ജോലി ലഭിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ യുവാക്കളുമായി സംവദിക്കവെയാണ് രാജ്യത്തെ തൊഴിൽ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം രൂക്ഷമായ ആശങ്ക പ്രകടിപ്പിച്ചത്. ഇന്ത്യയിലെ യുവാക്കൾക്ക് മുന്നിലുള്ള അവസരങ്ങളുടെ വാതിലുകൾ അടയുകയാണ്. ഒരുകാലത്ത് തൊഴിൽ ഉറപ്പുനൽകിയിരുന്ന ബിരുദങ്ങൾ ഇന്ന് വെറും കടലാസുകളായി മാറുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം നേരിടുന്ന ഈ പ്രതിസന്ധിക്ക് നിരവധി കാരണങ്ങളുണ്ട്. കുതിച്ചുയരുന്ന വിദ്യാഭ്യാസച്ചെലവാണ് ഇതിൽ പ്രധാനം. […]
Read more

അച്ചടക്ക ലംഘനം; മുസ്‌ലിം ലീഗില്‍ നിന്ന് നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: മലപ്പുറത്ത് മുസ്‌ലിം ലീഗില്‍ നിന്ന് നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ സുബൈര്‍ ഇളയോടത്ത്, പാറയില്‍ ബഷീര്‍, പാറമ്മല്‍ നാസര്‍, ടി സൈത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാലാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന പൊന്മുണ്ടം പഞ്ചായത്തിലെ മുസ്‌ലിം ലീഗ് മണ്‍സൂണ്‍ ക്യാമ്പ് ഇവര്‍ അലങ്കോലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് നടപടി.
Read more

പശ്ചിമ ബം​ഗാളിൽ മമതാ ബാനർജിയുടെ കാറിന് നേരേ ആക്രമണം‌

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ കാറിന് നേരേ ആക്രമണം. ഞായറാഴ്ച നോർത്ത് 24 പർ​ഗാനാസ് ജില്ലയിലാണ് സംഭവം. അജ്ഞാതരായ അക്രമികൾ കല്ലുകളും ഇഷ്ടികകളും കൊണ്ട് തന്റെ കാർ ആക്രമിച്ചെന്നും താൻ കൊല്ലപ്പെട്ടേക്കാമായിരുന്നുവെന്നും മമത ബാനർജി പറഞ്ഞു. അതേസമയം, സംഭവത്തെ അപലപിച്ച ബിജെപി, ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിൽ മരിച്ച ഒരു പാർട്ടി പ്രവർത്തകന്റെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ഹാലിസഹറിൽവെച്ച് മമതാ ബാനർജിയുടെ വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. […]
Read more

വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം; ടി.ജി മോഹൻദാസിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയ പൊലീസ് ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന ടി.ജി മോഹൻദാസിനെ നാളെ കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം സൈബർ പൊലീസും മട്ടാഞ്ചേരി പൊലീസിന്റെ പ്രത്യേക സംഘവുമാണ് ടി.ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്. വിദ്വേഷ പരാമർശത്തിൽ തിരുവനന്തപുരം സൈബർ പൊലീസാണ് മോഹൻദാസിനെതിരെ […]
Read more

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; കാലടി സ്വദേശിക്ക് എതിരെ കേസ്

കൊച്ചി: വാട്സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രി വി. ഡി സതീശനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എറണാകുളം കാലടി സ്വദേശിക്ക് എതിരെ കേസ്. വാഴേലി ഫൈസലിന് എതിരെയാണ് കാലടി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ്. നാട്ടുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന ഒരു ഗ്രൂപ്പ് അംഗത്തിന്‍റെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രി വി. ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ് ബുക്കിൽ കമന്‍റിട്ടെന്ന പരാതിയിൽ ഒരു യുവാവിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. […]
Read more

വൈദികർ തമ്മിലടി; പിറമാടം പള്ളിയിൽ സംഘർഷമുണ്ടായി

മൂവാറ്റുപുഴ: മൂവാറ്റുപുഴ പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ തമ്മിലടിച്ച് വൈദികർ. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങളിലെ വൈദികർ തമ്മിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഓർത്തഡോക്സ് വൈദികർ ഞാറയാഴ്ച പ്രാർഥനയ്ക്കായി എത്തിയപ്പോഴാണ് തർക്കമുണ്ടായത്. അവകാശ തർക്കത്തിൽ കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ് ഓർത്തഡോക്സ് വൈദികർ എത്തിയത്. മൂവാറ്റുപുഴ സബ് കോടതിയുടെതാണ് ഉത്തരവ്. വിശുദ്ധ സ്ഥലമായി ആചരിക്കുന്ന മദ്ബഹയാണിത്. സംഘർഷത്തിൽ വികാരിമാരടക്കം ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Read more

അയോധ്യ സംഭാവനക്കൊള്ള; പ്രധാനമന്ത്രി പാർലമെന്റിലെത്തി മറുപടി പറയണമെന്ന് ഖാർഗെ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ടെത്തി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനങ്ങൾക്ക് വേണ്ടിയാണ് പ്രതിപക്ഷം ഈ വിഷയം സഭയിൽ ഉന്നയിക്കുന്നത്. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ആഭരണങ്ങൾ, വെള്ളി, സ്വർണം, പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ മോഷണം പോയെന്ന ഗുരുതരമായ വിഷയമാണ് തങ്ങൾ ഉന്നയിക്കുന്നതെന്നും ഖാർഗെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. “ക്ഷേത്രത്തിന്റെ മേൽനോട്ടത്തിന് ട്രസ്റ്റിനെ നിയമിച്ചത് ആരാണ്? നമ്മുടെ പ്രധാനമന്ത്രി. ആരാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്? അത് അദ്ദേഹം. […]
Read more

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളമെന്നാക്കാനുള്ള ബിൽ നാളെ ലോക്സഭയില്‍

ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളയില്‍ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.
Read more

Recent News