Author: Anju Jolly Alex

ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി. ഡി സതീശന്‍

കൊല്ലം: കൊല്ലം നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം നാളിലാണ് മുഖ്യമന്ത്രി വീട്ടിലെത്തുന്നത്. ഗൗതം കൃഷ്ണയുടെ കുടുംബത്തെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മുഖ്യമന്ത്രിയും മന്ത്രി ഷിബു ബേബി ജോണും ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയത്. ഒരു കുടുംബത്തിനും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് ഗൗതമിന്റെ കുടുംബത്തിന് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും ഒരു കാലത്തും […]
Read more

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. 1,11,440 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് വെറും 35 രൂപ മാത്രമാണ് കുറഞ്ഞത്. 13,930 രൂപയാണ് വിപണിവില. സ്വർണവില കുറഞ്ഞെങ്കിലും 1,11,000 മുകളിൽ തന്നെ നിൽക്കുന്നതിനാൽ ആശ്വസിക്കാൻ വകയില്ല.22 കാരറ്റ് സ്വർണത്തിനും വില കുറയുകയാണ് ഉണ്ടായത്. ഗ്രാമിന് 38 രൂപ മാത്രമാണ് കുറഞ്ഞത്. ₹15,197 രൂപയാണ് വിപണിവില. പവന് 304 രൂപയാണ് കുറഞ്ഞത്. 1,21,576 രൂപയാണ് വിപണിവില.ഒന്നരമാസത്തിന് 1,11,000 കടന്ന സ്വർണവില താഴേക്ക് […]
Read more

അഭിമന്യു വധക്കേസ്; നേരി‌ട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ പ്രതികളുടെ ആവശ്യം തള്ളി കോടതി. ഈ മാസം 13 ന് പ്രതികൾ നേരിട്ട് ഹാജരാകണം. കേസ് പരിഗണിക്കാൻ പ്രതികൾ ഇന്നും കോടതിയിൽ ഹാജരായില്ല. അഭിഭാഷകർ വഴി ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്ന് പ്രതികൾ ആവശ്യപ്പെടുകയായിരുന്നു. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നു എന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. വിചാരണ വേളയിൽ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചു. ഓൺലൈൻ വഴി ഹാജരാവാമെന്ന് പ്രതികൾ അറിയിച്ചു. എതിർപ്പ് അറിയിച്ച് അഭിമന്യുവിന്റെ കുടുബവും രംഗത്തെത്തി. 8 […]
Read more

മോസ്റ്റ് ആൻ്റിസിപ്പേറ്റഡ് ഇന്ത്യൻ സിനിമകളില്‍ അഞ്ചാം സ്ഥാനത്ത് ‘ഖലീഫ’

‌പ്രേക്ഷകർ ഒരുപാ‌‌ട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ഖലീഫ’ . ഓഗസ്റ്റ് 20നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലേതായി പുറത്തുവന്ന അസലായവളെ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുകയാണ്. സിനിമയിലെ പൃഥ്വിരാജിന്റെ ലുക്കും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുകയാണ്. നാല്‍പതുകളിലും യുവത്വം പ്രസരിക്കുന്ന ചിത്രത്തിലെ ലൊക്കേഷൻ സ്റ്റില്ലുകൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് ഐഎംഡിബിയില്‍ ഖലീഫ എന്നതും പ്രതീക്ഷയേറ്റുന്ന ഘടകമാണ്. വൻ ഹൈപ്പോടെ […]
Read more

‘ആര്‍ക്കും മാതൃകയാക്കാവുന്ന പെരുമാറ്റമാണ് ലാലേട്ടൻ്റേത്’; ജിസ് ജോയ്

മലയാള ചിത്രം ബൈസിക്കിള്‍ തീവ്‌സിലൂ‌ടെ ശ്രദ്ധേയനായ സംവിധായകനാണ് ജിസ് ജോയ്. സംവിധായകന്‍ എന്നതിലുപരിയായി മലയാളത്തിലെ മുന്‍നിര ഡബ്ബിങ് ആര്‍ടിസ്റ്റുമാരില്‍ ഒരാളാണ് ജിസ് ജോയ്. അല്ലു അര്‍ജുന്റെ സിനിമകള്‍ക്ക് ഡബ് ചെയ്തതോടെയാണ് ജിസ് ജോയിയുടെ ശബ്ദം പലരും തിരിച്ചറിയാന്‍ തുടങ്ങിയത്. കരിയറിന്റെ തുടക്കകാലത്ത് നിരവധി സീരിയലുകള്‍ക്കും ജിസ് ജോയ് ശബ്ദം നല്‍കിയിരുന്നു. പരസ്യ സംവിധായകനായും സിനിമാ സംവിധായകനായും ഇന്ന് മലയാളത്തില്‍ സജീവമാണ് ജിസ് ജോയ്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം ഒരു പരസ്യത്തിൽ വർക്ക് ചെയ്യുമ്പോൾ ഉണ്ടായ അനുഭവം പങ്കിടുകയാണ് അദ്ദേഹം. […]
Read more

ബിജെപിയുമായുള്ള സഖ്യത്തിന്റെ പേരിൽ തൃണമൂൽ വിമത എംപിമാരുടെ പാർട്ടിയിൽ ഭിന്നത

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസിലെ വിമത എംപിമാർ ചേർന്ന എൻസിപിഐ(നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ) പാർട്ടിയിൽ ഭിന്നതയെന്ന് റിപ്പോർട്ട്. ബിജെപിയുമായുള്ള സഖ്യത്തിന്റെ പേരിലാണ് പാർട്ടിയിൽ ഭിന്നത ഉടലെടുത്തത്. തൃണമൂൽ വിട്ടെത്തിയ എംപിമാരിൽ മൂന്ന് പേരാണ് ബിജെപി ബന്ധത്തിന്റെ പേരിൽ എൻസിപിഐയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. ബിജെപിയുമായി സഹകരിച്ചാൽ അത് തങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയ്ക്കിടയാക്കുമെന്നാണ് ഇവരുടെ നിലപാട്. ബിജെപി ബന്ധത്തിന്റെ പേരിൽ മൂന്ന് എംപിമാർ തുടർച്ചയായി എൻഡിഎ യോ​ഗങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തൃണമൂൽ വിട്ടെത്തിയ എംപിമാരായ അബു […]
Read more

അർജുൻ ആയങ്കി പാർട്ടിക്കാരനല്ല, പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരാകാൻ സാധ്യതയില്ലെന്ന് ഇ.പി ജയരാജൻ

കണ്ണൂർ: കഴിഞ്ഞ ദിവസം അറസ്റ്റിലായ ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയ തള്ളിപ്പറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. അർജുൻ ആയങ്കി പാർട്ടിക്കാരനല്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ അയാളെ പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരാകാൻ സാധ്യതയില്ലെന്നും ജയരാജൻ പറഞ്ഞു. എം.വി ജയരാജനും നേരത്തെ അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞിരുന്നു. തന്റെ പാർട്ടിപ്രവർത്തന പാരമ്പര്യം പറഞ്ഞാണ് അർജുൻ ആയങ്കി ഇതിന് മറുപടി നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇ.പി ജയരാജനും അർജുൻ ആയങ്കിയെ പരസ്യമായി തള്ളിപ്പറഞ്ഞത്. ‘അർജുൻ ആയങ്കിയോ… അവനാണോ പാർട്ടി. അവനാണ് […]
Read more

ഉപനേതാവാരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാൽ പ്രശ്നം തീരുമെന്ന് സ്പീക്കർ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്റെ മുറിയെ കുറിച്ചുള്ള വിവാദത്തിൽ പ്രതികരിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുറി നിഷേധിച്ചിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവിന്റെ മുറി ഉപനേതാവിന് തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപനേതാവാരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാൽ പ്രശ്നം തീരും. കെ എൻ ബാല​ഗോപാലിന് പിഎസി ചെയർമാൻ എന്ന നിലക്ക് ഒരു മുറിയുണ്ട്. ഉപനേതാവ് തർക്കം എൽഡിഎഫിലെ ആഭ്യന്തര കാര്യമാണെന്നും പ്രതിപക്ഷ ഉപ നേതാവാണ് എന്നുപറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഒരു കത്ത് കൊണ്ടുവന്നാൽ മുറി അപ്പോൾ നൽകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. പ്രതിപക്ഷ […]
Read more

വിദ്വേഷ പരാമർശം; ടി.ജി മോഹൻദാസിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന് ഉപാധികളോടെ ജാമ്യം. വഞ്ചിയൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴി‍ഞ്ഞ ദിവസമാണ് മട്ടാഞ്ചേരിയിലെ വസതിയിൽ നിന്ന് ടി ജി മോഹൻദാസിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ടി. ജി മോഹൻദാസിൻ്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ അധിക്ഷേപ പരാമർശം നടത്തിയ വീഡിയോയും ടി ജി മോഹൻദാസിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ […]
Read more

കൂടുതല്‍ പ്രസവിക്കുന്നവര്‍ക്ക് ധനസഹായം; പുതിയ പദ്ധതിയുമായി വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടില്‍ ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക. കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് വിജയ് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ആന്ധ്രാപ്രദേശ് മാതൃകയില്‍ മൂന്നാമത്തെ കുട്ടിയെ പ്രവസിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി സർക്കാരിന്റെ ചര്‍ച്ചയിലുണ്ടെന്നും ആരോഗ്യമന്ത്രി കെ.ജി അരുണ്‍രാജ് പറഞ്ഞു. ജനന നിരക്ക് കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ തകിടം മറിക്കും. മാത്രമല്ല, ജനന-മരണ ആനുപാതം കൃത്യമല്ലെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും. തമിഴ്‌നാട്ടില്‍ ജനന നിരക്ക് വലിയ തോതില്‍ കുറയുന്നു എന്നതാണ് ആശങ്ക. ഈ […]
Read more

Recent News